"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

ഹ്യുയാന്‍ സാങ്ങിന്റെ സന്ദര്‍ശനവും നാഗജനതയും...!!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 62)

ദക്ഷിണേന്ത്യയിലെ നാഗജനതയെ ഉത്തരേന്ത്യയിലെ നാഗജനതയുമായി ബന്ധിപ്പിക്കുന്ന മറ്റുകണ്ണികളുമുണ്ട്. ചംബല്‍ നദിക്കടുത്ത് കന്‍സ്വാഹ് എന്ന സ്ഥലത്ത് കേണല്‍ ടോഡ് കണ്ടെത്തിയ ഒരു ശിലാലിഖിതത്തില്‍, 'പ്രബലഗോത്രങ്ങളുടെ ഇടയില്‍ പ്രസിദ്ധിപെറ്റ ഒരു ഗോത്രമായ സൂര്യവംശത്തില്‍ പെട്ട' സലിന്ദ്രന്‍ എന്ന രാജാവ് താഖ്യയുടെ ഭരണാധിപനായിരുന്നുവെന്ന് പറഞ്ഞിരിക്കുന്നു.

വ്യക്തമായും ഇത് പഞ്ചാബിലെ താഖ്യ അഥവാ താഖരാജാവായിരുന്നു; ഹ്യുയാന്‍ സാങ് ഈ രാജ്യം സന്ദര്‍ശിക്കുകയുണ്ടായി; ഈ രാജ്യത്തെപ്പറ്റി നേരത്തേ പരാമര്‍ശിച്ചിട്ടുണ്ട്. അപ്പോള്‍ താഖ്യയിലെ നാഗജനത സര്യന്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നതായി തോന്നുന്നു. 

കൂടാതെ ഹിമാലയനിരകള്‍ക്ക് വെളിയില്‍ സത്‌ലജ് - ബിയാസ് താഴ് വരകള്‍ക്കിടയില്‍ സര അഥവാ സിയോരാജ് എന്നറിയപ്പെടുന്ന ഒരു ഭൂപ്രദേശമുണ്ട്. ഈ ജില്ലയില്‍ ആരാധിക്കപ്പെടുന്ന മുഖ്യദേവതകള്‍ നാഗ അര്‍ത്ഥ ദൈവങ്ങളാണ്.

ചിനാബ് താഴ് വരയുടെ മുകള്‍ഭാഗത്ത് മറ്റൊരു സിയോരാജ് ഉണ്ട്; ഇവിടെ വസിക്കുന്നവരും നാഗാരാധനയുള്ള ഒരു ജനതയാണ്.