"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 12, തിങ്കളാഴ്‌ച

പേരുകളില്‍ പലതുമിരിക്കുന്നുണ്ട്; അവ വളരെ പ്രാധാന്യമുള്ള ഉദ്ദേശ്യങ്ങളാണ് നിര്‍വഹിക്കുന്നത്...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 352, 353)

മതവപിരവര്‍ത്തനം അസ്പൃശ്യരുടെ പൊതുവായ സാമൂഹ്യപദവി ഉയര്‍ത്തുമോ? ഉയര്‍ത്തും എന്നുതന്നെയാണ് ഉത്തരം. ഇതുസംബന്ധിച്ച് മറ്റൊരു അഭിപ്രായം ഉണ്ടാകാനിടയില്ല. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചോദ്യത്തിന് ഷേക്‌സ്പിയര്‍ നല്കിയ മറുപടി - ഇത് പലപ്പോഴും ഉദ്ധരിക്കപ്പെടാറുള്ളതാണ് - പേരിന്റെ പ്രശ്‌നം സംബന്ധിച്ച് മതിയായ അവധാരണം നല്കാന്‍ പര്യാപ്തമല്ല. പേരുകൊണ്ട് യാതൊരു കാര്യവുമില്ലെങ്കില്‍, പേരുകളെ ആശ്രയിക്കുന്നതിനു പകരം ആളുകള്‍ ഓരോ കേസും പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ അവരുടെ അഭിപ്രായങ്ങളും മനോഭാവങ്ങളും രൂപീകരിക്കുകയാണെങ്കില്‍, പനിനീര്‍പ്പൂവിനെ മറ്റെന്തു പേരിട്ടു വിളിച്ചാലും അതിന്റെ പരിമളം ഹൃദ്യമായിരിക്കുമെന്നത് സത്യമാണ്. എന്നാല്‍, പേരുകള്‍ വളരെ പ്രാധാന്യമുള്ള 



ഉദ്ദേശ്യങ്ങളാണ് നിര്‍വഹിക്കുന്നത്. സാമൂഹിക സമ്പദ്ഘടനയില്‍ അവ സുപ്രധാനങ്ങളായ പങ്ക് വഹിക്കുന്നു. പേരുകള്‍ പ്രതീകങ്ങളാണ്. ഓരോ പേരും ചില വസ്തുക്കളെക്കുറിച്ചുള്ള ചില ആശയാഭിപ്രായങ്ങളുടെ ബന്ധത്തെ സൂചിപ്പിക്കുന്നു. അതൊരു ലേബലാണ്. ലേബലില്‍ നിന്ന് വസ്തു എന്താണെന്ന് ആളുകള്‍ മനസ്സിലാക്കുന്നു. ഓരോ വസ്തുവും വ്യക്തിഗതമായി പരിശോധിച്ച് അതുമായി ബന്ധപ്പെട്ട ആശയാഭിപ്രായങ്ങള്‍ ശരിയാണോയെന്ന് ഉറപ്പുവരുത്തുന്ന ബദ്ധപ്പാടില്‍നിന്ന് ഈ ലേബല്‍ ആളുകളെ രക്ഷിക്കുന്നു. ആളുകള്‍ക്ക് സമൂഹത്തില്‍ വളരെയധികം വസ്തുക്കള്‍ കൈകാര്യംചെയ്യേണ്ടതുണ്ട്. ഓരോ വസ്തുവും പിരശോധിച്ചു നോക്കുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. പേരിനെ ആശ്രയിക്കാനേ അവര്‍ക്ക് തരമുള്ളൂ. അതുകൊണ്ടാണ് എല്ലാ പരസ്യക്കാരും ആകര്‍ഷകമായ പേരുകള്‍ കണ്ടുപിടിക്കാന്‍ ശുഷ്‌കാന്തി കാണിക്കുന്നത്. പേര് ആകര്‍ഷകമല്ലെങ്കില്‍ ഉള്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചെലവാകുകയില്ല.