"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 11, ഞായറാഴ്‌ച

മതംമാറ്റംകൊണ്ട് അസ്പൃശ്യര്‍ ആവശ്യപ്പെടുന്നത് എന്തെന്നാല്‍...! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 346)

ഉത്തരം പൂര്‍ണമാണ്. പക്ഷെ അത് ഹ്രസ്വമായതുകൊണ്ട്, മതംമാറ്റവിരോധികളെ തൃപ്തിപ്പെടുത്താ നിടയില്ല. അസ്പൃശ്യര്‍ക്ക് മൂന്നുകാര്യങ്ങള്‍ ആവശ്യമാണ്. അവര്‍ക്കാവശ്യമായ ആദ്യത്തെ കാര്യം അവരുടെ സാമൂഹികമായ ഒറ്റപ്പെടല്‍ അവസാനിപ്പിക്കുകയാണ്. അവരുടെ അപകര്‍ഷതാബോധം ഇല്ലാതാക്കുകയാണ് രണ്ടാമത്തെ കാര്യം. മതം മാറ്റംകൊണ്ട് ഈ ആവശ്യങ്ങള്‍ സാധിക്കുമോ? മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നവര്‍ക്ക് അങ്ങനെ ഒരവസ്ഥ ഇല്ലെന്നാണ് മതപരിവര്‍ത്ത നവിരോധികള്‍ കരുതുന്നത്. അതുകൊണ്ടാണ് അവര്‍ സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഏറ്റവും ശക്തമാണ് മതപരിവര്‍ത്തനത്തിന് അനുകൂലമായ അവസ്ഥ. വ്യക്തമായ കാര്യത്തെ ഒന്നുകൂടി വിശദീകരിക്കുന്നു. എല്ലാ സംശയങ്ങളും ദൂരീകരിക്കേ ണ്ടതുകൊണ്ട്, അവ വിശദമായി പ്രതിപാദിക്കാന്‍ ഞാന്‍ തയാറാണ്. ഓരോ വാദമുഖവും പ്രത്യേകം പ്രത്യേകം പരമാര്‍ശിക്കാം.

സമൂഹികമായ ഒറ്റപ്പെടലിന് അസ്പൃശ്യര്‍ എങ്ങനെ അറുതിവരുത്തും ? അതിനുള്ള ഒരേഒരു പോംവഴി ജാതിചിന്തയില്‍ നിന്ന് വിമുക്തമായ മറ്റൊരു സമുദായവുമായി ബന്ധുത്വം സ്ഥാപിക്കുകയും അതില്‍ സ്വയം ലയിച്ചു ചേരുകയുമാണ്. ഈ ഉത്തരം വളരെ ലളിതമായിരുന്നിട്ടും അതിന്റെ സാധ്യത അധികം പേരും അത്ര പെട്ടെന്ന് അംഗീകരിക്കുന്നില്ല. ഇതിനു കാരണം ബന്ധുത്വത്തിന്റെ മൂല്യവും സവിശേഷതയും അധികം പേരും മനസിലാക്കാത്തതാണ്. അത്യന്തം മഹത്തരമാണ് ബന്ധുത്വത്തിന്റെ മൂല്യവും സവിശേഷതയും.