"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 29, വ്യാഴാഴ്‌ച

'ഗെറ്റോ'കളും ജൂതന്മാര്‍ അതില്‍ അധിവസിക്കാനുണ്ടായ മൂലകാരണവും...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 91)

അടിമത്തത്തില്‍ (Servility) വംശത്തിനോ മതത്തിനോ പങ്കില്ലാത്ത ഉദാഹരണങ്ങളുണ്ട്. എന്നാല്‍ വംശീയകാരണത്താലും മതപരമായ കാരണത്താലും അടിമത്തം ഉണ്ടായ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിരവധിയാണ്. ഇതില്‍ പ്രധാനം യഹൂദരുടേതാണ്. യേശുക്രിസ്തു വിന്റെ മരണത്തിന് കാരണക്കാര്‍ യഹൂദരാണ് എന്ന വിശ്വാസ ത്തിന്റെ അടിസ്ഥാനത്തില്‍, യഹൂദര്‍ പീഢനങ്ങള്‍ക്ക് വിധേയരാ യിക്കൊണ്ടിരുന്നു. മധ്യകാലഘട്ടത്തില്‍ ഒട്ടുമിക്ക യൂറോപ്യന്‍ 



നഗരങ്ങളിലും ഒരു പ്രത്യേക പ്രദേശത്ത്, നിയന്ത്രിത പാര്‍പ്പിടങ്ങ ളില്‍ യഹൂദര്‍ തമാസിക്കാന്‍ നിര്‍ബന്ധിതരായി. യഹൂദരുടെ ഈ വാസസ്ഥലം പിന്നീട് 'ഗെറ്റോ' എന്ന പേരില്‍ അറിയപ്പെട്ടു. 1050 ല്‍ ആസ്‌ത്രേലിയയിലെ കൊയാന്‍സ (Coyanza) യില്‍ ചേര്‍ന്ന കൗണ്‍സില്‍, ഇപ്രകാരം ഒരു നിയമം പാസാക്കി. 'ക്രിസ്ത്യാനികള്‍ യഹൂദരുടെ കൂടെ ഓരേവീട്ടില്‍ താമസിക്കുകയോ ഒന്നിച്ച് ഭക്ഷണം കഴിക്കുകയോ അരുത്. ഉത്തരവ് ലംഘിക്കുന്നവര്‍ ഏഴുദിവസം പാപപ്പൊറുപ്പു കുര്‍ബാന നടത്തണം. കുര്‍ബാന നടത്താന്‍ വിസമ്മതിക്കുന്നവര്‍ ഉന്നതനാണെങ്കില്‍ ഒരു വര്‍ഷത്തേക്ക് സഭാവിലക്ക് നല്കും, താഴെക്കിടയിലുള്ള വ്യക്തിയാണെങ്കില്‍, 100 ദണ്ഡം നല്കും.'