"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 14, ബുധനാഴ്‌ച

വിഘടിതമനുഷ്യര്‍ ബ്രാഹ്മണരെ വെറുക്കാന്‍ കാരണമെന്താണ്...? അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 83)

വിഘടിതമനുഷ്യര്‍ ബുദ്ധമതാനുയായികളായിരുന്നുവെന്നും ബ്രാഹ്മണമതം ബുദ്ധമതത്തിന്റെ മേല്‍ വിജയം നേടിക്കഴിഞ്ഞപ്പോള്‍, മറ്റുള്ളവര്‍ ചെയ്തതുപോലെ അത് എളുപ്പത്തില്‍ ബ്രാഹ്മണ മതത്തിലേക്ക് മടങ്ങിപ്പോകാന്‍ അവര്‍ കൂട്ടാക്കിയില്ലെന്നും നാം അംഗീകരിക്കുന്ന പക്ഷം, രണ്ടു പ്രശ്‌നങ്ങള്‍ക്കും നമ്മുടെ പക്കല്‍ വിശദീകരണമുണ്ട്. അസ്പൃശ്യര്‍ ബ്രാഹ്മണരെ ദുശ്ശകുനമായി കണക്കാക്കുന്നതും തങ്ങളുടെ പുരോഹിതനായി അവരെ നിയോഗിക്കാതിരിക്കുന്നതും തങ്ങളുടെ വാസസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍പോലും അവരെ അനുവദിക്കാതിരിക്കുന്നതും എന്തുകൊണ്ടാ ണെന്ന് ഇത് വിശദീകരിക്കുന്നു. അതോടൊപ്പംതന്നെ, വിഘടിതമനുഷ്യരെ അസ്പൃശ്യരായി കണക്കാക്കാന്‍ ഇടയായതെങ്ങനെയാണെന്നും അത് വിശദീകരിക്കുന്നുണ്ട്. ബ്രാഹ്മണര്‍ ബുദ്ധമതത്തിന്റെ ശത്രുക്കളായിരുന്നതുകൊണ്ട്, വിഘടിതമനുഷ്യര്‍ അവരെ വെറുത്തു; വിഘടിതമനുഷ്യര്‍ ബുദ്ധമതം ഉപേക്ഷിക്കാന്‍ സന്നദ്ധരാകാതിരുന്നതുകൊണ്ട് ബ്രാഹ്മണര്‍ അവരുടെ മേല്‍ അസ്പൃശ്യത അടിച്ചേല്‍പ്പിച്ചു. ഇങ്ങനെ ന്യായവാദം ചെയ്താല്‍ അസ്പൃശ്യതയുടെ വേരുകളിലൊന്നു കിടക്കുന്നത് ബുദ്ധമതാനുയായികളായിരുന്നവര്‍ക്കെതിരേ ബ്രാഹ്മണര്‍ സൃഷ്ടിച്ച അറപ്പിലും വെറുപ്പിലുമാണെന്ന് നിഗമിക്കുക സാധ്യമാണ്.