"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 15, വ്യാഴാഴ്‌ച

അശുദ്ധരുടേയും അസ്പൃശ്യരുടേയും പട്ടികയില്‍ ചമാര്‍ മാത്രം കാണപ്പെടുന്നതെന്തുകൊണ്ട്? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 142)

ഒരുകാലത്ത് അശുദ്ധനായിത്തീര്‍ന്ന ചാമര്‍ പിന്നീട് അസ്പൃശ്യനായിത്തീര്‍ന്നുവെന്നും അതുകൊണ്ട് ആ പേര്‍ രണ്ടു പട്ടികകളിലും ഉള്‍പ്പെടുത്തേണ്ടി വന്നുവെന്നുമാണ്. സ്മൃതികളില്‍ അശുദ്ധ സമുദായങ്ങളെന്നു പറഞ്ഞിട്ടുള്ള പന്ത്രണ്ടു സമുദായങ്ങളുടെ കൂട്ടത്തില്‍ ചാമര്‍ മാത്രം അസ്പൃശ്യന്റെ സ്ഥാനത്തേക്ക് തരംതാഴ്ത്തപ്പെട്ടതെന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ പ്രയാസമില്ല. ചാമറും മറ്റ് അശുദ്ധ സമുദായങ്ങളും തമ്മില്‍ വ്യത്യാസം സൃഷ്ടിച്ചത് ഗോമാംസഭക്ഷണമാണെന്നത് വസ്തുതയാണ്. പശു വിശുദ്ധമൃഗമായിത്തീരുകയും ഗോമാംസഭക്ഷണം പാപമായി മാറുകയും ചെയ്തപ്പോള്‍, അശുദ്ധരുടെ കൂട്ടത്തില്‍ ഗോമാംസം ഭക്ഷിക്കുന്നവര്‍ മാത്രം അസ്പൃശ്യരായിത്തീര്‍ന്നു. ഗോമാംസം ഭക്ഷിക്കുന്ന സമുദായം ചാമര്‍ മാത്രമാണ്. അതുകൊണ്ടാണ് ചാമര്‍ മാത്രം രണ്ടുപട്ടികയിലും കാണപ്പെടുന്നത്. ചാമറെ സംബന്ധിച്ച ചോദ്യത്തിന്റെ ഉത്തരം രണ്ടുകാര്യങ്ങള്‍ കൊണ്ട് നിര്‍ണായകമാണ്. ഒന്നാമത്, അശുദ്ധര്‍ അസ്പൃശ്യരില്‍ നിന്നും വ്യത്യസ്തരാണെന്ന് അത് ഖണ്ഡിതമായി തെളിയിക്കുന്നു. രണ്ടാമത്, അസ്പൃശ്യതയുടെ മൂലകാരണവും, അശുദ്ധരേയും അസ്പൃശ്യരേയും തമ്മില്‍ വേര്‍തിരിക്കുന്നതും ഗോമാംസഭക്ഷണമാണെന്നും അത് ഖണ്ഡിതമായി തെളിയിക്കുന്നു.