"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 17, ശനിയാഴ്‌ച

സ്വാതന്ത്ര്യത്തിന് അനുപേക്ഷണീയമായ അവകാശങ്ങള്‍ എന്തെല്ലാമാണ്....? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 9. പേജ് 133)

എല്ലാവരുടേയും സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന തരത്തിലുള്ളതായി രിക്കണം, ഒരു ന്യൂനപക്ഷത്തിന്റെ സ്വാതന്ത്ര്യം മാത്രമായിരിക്ക രുത്. ജനസംഖ്യയുടെ അഞ്ചുശതമാനം ആളുകള്‍ ബഹുഭാര്യത്വം വെച്ചുപുലര്‍ത്തുന്നു എങ്കില്‍ വിവാഹത്തെ ദേശീയമായ സുസ്ഥാ പിതാചാരമായി കണക്കാക്കാനാവില്ലെന്ന് ജ്ഞാനികളായ ചിലര്‍ അഭിപ്രായപ്പെട്ടുട്ടുണ്ട്. ഭൂരിപക്ഷം പേരും ജീവിതം മുന്നോട്ടു തള്ളിവിടുകയാണ്, പരിഹാരം കാണേണ്ടകാര്യങ്ങള്‍ പരിഹരി ക്കാതെ, ഭാര്യക്കോ ഭര്‍ത്താവിനോ പ്രത്യേക ബാധ്യതകളൊ ന്നുമില്ലാതെ. സ്വാതന്ത്ര്യത്തിന്റെ കാര്യവും ഇതുപോലെത ന്നെയാണ്. സമൂഹത്തില്‍ ചിലഗ്രൂപ്പുകള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം. അതേസമയം, മറ്റുള്ളവര്‍ക്ക് അവര്‍ ചെയ്യാന്‍ ബാധ്യസ്ഥമായതിന്റെ ചെറിയൊരംശം മാത്രമേ ചെയ്യാന്‍ കഴിയുന്നുള്ളൂ. അത്തരം ഒരു സമൂഹത്തിന് അതിന്റേതായ നന്മകളുണ്ടാകാം. പക്ഷെ, അവയിലേതെങ്കിലുമൊന്ന് സ്വാതന്ത്യമാണെന്ന് പറയാനാവില്ല.