"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 11, ഞായറാഴ്‌ച

ബന്ധുത്വം എങ്ങനെയാണ് അസ്പൃശ്യരുടെ ഒറ്റപ്പെടല്‍ അവസാനിപ്പിക്കുന്നത്...? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 348)

ബന്ധുത്വം ഒറ്റപ്പെടലിന് കടകവിരുദ്ധമാണ്. അസ്പൃശ്യര്‍ മറ്റൊരു സമുദായവുമായി ബന്ധുത്വം സ്ഥാപിക്കുക എന്നതിനര്‍ത്ഥം, അവര്‍ തങ്ങളുടെ ഇപ്പോഴത്തെ ഒറ്റപ്പെടല്‍ അവസ്ഥ അവസാനിപ്പിക്കുന്നു എന്നാണ്. അവര്‍ ഹിന്ദുക്കളായി തുടരുന്നിടത്തോളം അവരുടെ ഒറ്റപ്പെടലിന് അറുതിയുണ്ടാവില്ല. ഹിന്ദുക്കളെന്ന നിലയില്‍ അവരുടെ ഒറ്റപ്പെടല്‍, അവരെ മുമ്പില്‍ നിന്നും പിറകില്‍ നിന്നും പ്രഹരിക്കുന്നതിന് വിധേയമാക്കുന്നു. ഹിന്ദുക്കളാണെങ്കില്‍ത്തന്നെയും അവര്‍ മുസ്ലീങ്ങളില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും ഒറ്റപ്പെടുത്തപ്പെട്ടിരിക്കുകയാണ്. ഹിന്ദുക്കളായ അവര്‍ക്ക് എല്ലാവര്‍ക്കും അന്യരാണ് - ഹിന്ദുക്കള്‍ക്കും അഹിന്ദുക്കള്‍ക്കും ഈ ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ. അസ്പൃശ്യര്‍ ഏതെങ്കിലും അഹിന്ദു സമുദായത്തോട് ചേരുകയും അതുവഴി അതിലെ ബന്ധുക്കളും ഉറ്റവരുമായിത്തീരുകയാണ് ആ മാര്‍ഗം.