"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 1, ശനിയാഴ്‌ച

മറ്റു രാജ്യങ്ങളിലെ വര്‍ഗഘടന ഇന്ത്യയിലെപ്പോലെ അയിത്തത്തിന്റെയും ദാസ്യത്തിന്റെയും അടിസ്ഥാനത്തിലല്ല.!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 105, 106)

ഈ ചോദ്യങ്ങള്‍ക്ക് ഒറ്റ ഉത്തരമേയുള്ളൂ: മറ്റു രാജ്യങ്ങളിലെ വര്‍ഗഘടന സാമ്പത്തികവും സാമൂഹികവുമായ പരിഗണനകളുടെ അടിസ്ഥാനത്തിലുള്ളതാണ്. അടിമത്തത്തിനും ദാസ്യത്തിനും മതത്തിന്റെ അടിത്തറയില്ല. അയിത്തം ഹിന്ദുക്കള്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കിക്കൊടുക്കുന്നുണ്ടെങ്കിലും മതമാണ് അതിന്റെ പ്രാഥമിക അടിത്തറ. സാമ്പത്തിക - സാമൂഹിക താത്പര്യങ്ങള്‍ക്ക് പരമമായ പവിത്രതയൊന്നുമില്ല. അവ കാലത്തിനും സാഹചര്യങ്ങള്‍ക്കും വഴങ്ങുന്നു. അടിമത്തവും ദാസ്യവും എന്തുകൊണ്ട് അപ്രത്യക്ഷമായെന്നും, അയിത്തം എന്തുകൊണ്ട് അപ്രത്യക്ഷമായില്ല എന്നതിനുള്ള പൊതുവായ വിശദീകരണമാണിത്.