"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 10, തിങ്കളാഴ്‌ച

സത്യാഗ്രഹത്തില്‍ മരിക്കണമെന്ന് ഗാന്ധിക്ക് ആഗ്രഹമില്ലായിരുന്നു...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 257)

അങ്ങനെ അസ്പൃശ്യര്‍ക്ക് പ്രത്യേക നിയോജകമണ്ഡലം ഏര്‍പ്പെടു ത്തി യതില്‍ പ്രതിഷേധിച്ച് 1932 സെപ്തംബര്‍ 20 ന് മി. ഗാന്ധി തന്റെ മരണംവരെ ഉപവാസം ആരംഭിച്ചു. ഈ ഉപവാസത്തിന്റെ കഥ ഐതിഹാസിക ഉപവാസം എന്ന സുന്ദരവും ആലങ്കാരികവുമായ ശീര്‍ഷകത്തിലുള്ള വാല്യത്തില്‍ മി. പ്യാരേലാല്‍ പറയുന്നുണ്ട്. ഭ്രാന്തമായ ഈ നാളുകളില്‍ ഇന്ത്യയില്‍ നടന്നതെല്ലാം അറിയണ മെന്നാഗ്രഹിക്കുന്ന ഏതൊരു ജിജ്ഞാസുവിനും വേണ്ടതെല്ലാം ഈ പേജുകളിലുണ്ട്, ഡോ. ജോണ്‍സണെക്കുറിച്ച് ബോസ് വെല്‍ 






എഴുതിവെച്ചതുപോലെയുള്ള കാര്യങ്ങള്‍. ഞാനതേക്കുറിച്ചൊന്നും ഇവിടെ പറയേണ്ടകാര്യമില്ല. മരണംവരെയുള്ള ഉപവാസമായിരു ന്നെങ്കിലും, ഗാന്ധിക്ക് മരിക്കണമെന്നില്ലായിരുന്നു എന്നുമാത്രം പറഞാഞാല്‍ മതിയാകും. ജീവിച്ചിരിക്കണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു.