"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 12, ബുധനാഴ്‌ച

ഹിന്ദു എന്ന നാമംതന്നെ വൈദേശികമാണ്...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 58)

തിരിച്ചറിയേണ്ട പ്രഥമവും പ്രധാനവുമായ കാര്യം ഹൈന്ദവസമൂഹം ഒരു മിഥ്യയാണ് എന്നതാണ്. 'ഹിന്ദു' എന്ന നാമംതന്നെ വൈദേശിക മാണ്. മുഹമ്മദീയര്‍ സ്വയം തിരിച്ചറിയപ്പെടാന്‍ നാട്ടുകാര്‍ക്കു നല്കിയ പേരാണത്. മുഹമ്മദീയാക്രമണത്തിനു മുമ്പത്തെ സംസ്‌കൃത ഗ്രന്ഥങ്ങളിലൊന്നിലും ഹിന്ദു എന്ന പദമേയില്ല. പൊതുവായ ഒരു പേരിന്റെ ആവശ്യകത അവര്‍ക്കു തോന്നിയിരു ന്നില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ ഒരു സമൂഹമായിത്തീര്‍ന്നു വെന്ന് അവര്‍ക്ക് ബോധ്യമില്ലായിരുന്നു. ഹിന്ദു സമൂഹം നിലനിന്നി രുന്നില്ല. അത് ജാതികളുടെ ഒരു സമാഹാരം മാത്രമായിരുന്നു. ഓരോ ജാതിക്കാരും അവരവരുടെ അസ്തിത്വത്തെപ്പറ്റി ബോധവാന്മാരാ യിരുന്നു. അതിന്റെ അതിജീവനമായിരുന്നു അസ്തിത്വത്തിന്റെ എല്ലാമെല്ലാം. ജാതികള്‍ ഒരു ഫെഡറേഷന്‍ രൂപീകരിക്കപോലും ചെയ്യുന്നില്ല.