"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 13, വ്യാഴാഴ്‌ച

ദ്രാവിഡര്‍ നാഗന്മാ രാണ്; എത്യോപ്യ യാണ് അവരുടെ പൂര്‍വിക ഭൂമി


നാഗവംശമാണ് യഥാര്‍ത്ഥ ബുദ്ധിസ്റ്റുകളുടേതെന്നും അഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ നിന്നുമാണ് അത് ഇന്ത്യയില്‍ വ്യാപിച്ചതെന്നും, അമേരിക്കയിലെ പ്രമുഖ നരവംശ സാമൂഹ്യ ശാസ്ത്രജ്ഞനായ ഡോ. ക്ലൈഡ് വിന്റേഴ്‌സിന്റെ പഠനശാഖ വ്യക്തമാക്കുന്നു. ഡോ. ക്ലൈഡ് വിന്റേഴ്‌സ് Uthman dan Fodio ഇന്‍സ്റ്റിട്ടൂട്ടില്‍ ആര്‍ക്കിയോജനറ്റിക്‌സ് ഡയറക്ടറാണ്. 'ഇന്ത്യന്‍ - ആഫ്രിക്കന്‍ ജനതയും സംസ്‌കാരവും' ആണ് ഈ സ്ഥാപനത്തിന്റെ ഗവേഷണ - പഠന പദ്ധതി. അദ്ദേഹം നരവംശ ശാസ്ത്രത്തിലും ഭാഷാ ശാസ്ത്രത്തിലും നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 'Brain Based Learning and Spcial Education' ആണ് പുറത്തിറക്കിയ പുതിയ പുസ്തകം.


ഡോ. ക്ലൈഡ് വിന്റേഴ്‌സിന്റെ പഠനശാഖയനുസരിച്ച്, NAGA എന്നാല്‍ ആധുനിക എത്യോപ്യയിലെ സെമിറ്റിക് സംസാരിക്കു ന്നവരുടെ KING ആണ്. ഇവര്‍ അധിവസിച്ചിരുന്നത് എത്യോപ്യയിലെ Arwe എന്ന സ്ഥലത്താണ്. അവരുടെ സാമ്രാജ്യം Punt എന്ന് അറിയപ്പെട്ടു. മികച്ച കടല്‍ സഞ്ചാരികളുമായിരുന്നു ഇക്കൂട്ടര്‍. 

Za Besi Angabo എന്ന നാഗ(രാജാ)വാണ് ഈ വംശം സ്ഥാപിച്ചത്. BC 1370 മുതലാണ് ഇവരുടെ ഉത്ഭവം. 350 വര്‍ഷം ഈ വംശം ഭരണം നടത്തി. Kebra Nagast (Glory of Kings) എന്ന് ഈ വംശചരിത്രം രേഖപ്പെടുത്ത പ്പെട്ടിരിക്കുന്നു. 

ബൈബിളിലും ചരിത്രത്തിലും പറയുന്ന സോളമന്‍ രാജാവിന് കറുത്ത വര്‍ഗത്തില്‍ 'ക്യൂണ്‍ ഓഫ് ഷീബ' എന്നു പേരായ ഒരു കുട്ടിയുണ്ടായിരുന്നു. ക്യൂണ്‍ ഓഫ് ഷീബ 'നാഗ' യായിരുന്നു. എത്യോപ്യക്കാരുടെ ഈ നാഗവംശം ഒരു കാലത്ത് 'ഇന്ത്യ' ഭരിച്ചി രുന്നു. അന്ന് ഇന്ത്യ അറിയപ്പെട്ടിരുന്നത് 'കിഴക്കന്‍ എത്യോപ്യ' എന്നായിരുന്നു...!!!!

ഇന്ത്യയുടെ ഭരണഘടനാ ശില്പിയും മനുഷ്യാവകാശ സംരക്ഷകരില്‍ പ്രമുഖനും ബുദ്ധിസത്തെ ഇന്ത്യയിലേക്ക് പുനരാനയിച്ച മഹാനുമായ ബോബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കര്‍ പുരാതന ഇന്ത്യാ ചരിത്രത്തെ കുറിക്കുമ്പോള്‍, ആര്യന്മാര്‍, ദ്രാവിഡന്മാര്‍, ദാസന്മാര്‍ നാഗന്മാര്‍ എന്നിങ്ങനെ നാല് വംശങ്ങളെ കുറിക്കുന്നുണ്ട്. അദ്ദേഹത്തിനു പിണഞ്ഞ ശ്രദ്ധിക്കേണ്ട ഒരു പിശക്, ദാസന്മാരും നാഗന്മാരും രണ്ടു വംശമല്ല അവര്‍ നാഗന്മാര്‍ മാത്രമാണ് എന്നതത്രേ. നാഗന്മാരെ വിളിക്കുന്ന മറ്റൊരു പേരു മാത്രമാണ് ദാസന്മാര്‍ എന്നത്. ദാസന്‍ എന്നത്, 'Dhaka എന്ന ഇന്തോ - ഇറാനിയന്‍ വാക്കിന്റെ സംസ്‌കൃത രൂപാന്തരമാണ്. അര്‍ത്ഥം 'നാഗന്മാരുടെ രാജാവ്' എന്നും.

എന്നാല്‍ ദ്രാവിഡ എന്ന വാക്ക് 'ദമിള' എന്ന തമിഴ് വാക്കിന്റെ സംസ്‌കൃത രൂപാന്തരം മാത്രമാണെന്നും ആ വാക്ക് ഒരു ഭാഷയുടെ നാമത്തെയാണ് കുറിക്കുന്നതെന്നും ഒരിക്കലും അതൊരു വര്‍ഗ നാമമല്ലെന്നും അംബേഡ്കര്‍ ചൂണ്ടിക്കാട്ടുന്നു. ആര്യന്മാര്‍ എത്തുന്ന തിനു മുമ്പ് ഇന്ത്യയൊട്ടുക്കു വ്യാപിച്ചിരുന്ന നാഗന്മാരുടെ സംസാര ഭാഷയായിരുന്നു 'ദമിള'. നാഗന്മാര്‍ ദമിള സംസാരിച്ചിരു ന്നതുകൊ ണ്ടാണ് അവരെ 'ദമിളര്‍' എന്നു വിളിച്ചതും സംസ്‌കൃതത്തില്‍ അവര്‍ ദ്രാവിഡര്‍ ആയതും!

ബി സി ഏഴാം നൂറ്റാണ്ടു മുതല്‍ മഹാഭാരതം വരെയുള്ള കാലഘട്ട ത്തില്‍ യുദ്ധോത്സവ പ്രമുഖരായ ക്ഷത്രിയര്‍ ദ്രാവിഡരായ നാഗന്മാരെ വ്യാപകമായ തോതില്‍ വകവരുത്തി. തക്ഷശിലയിലും പാടലീപുത്രയിലും നാഗ്പൂരും ആഗ്രയിലും ചമ്പയിലും ദക്ഷിണേ ന്ത്യയില്‍ പലയിടങ്ങളിലുമായി കുറച്ചു നാഗന്മാര്‍ ശേഷിച്ചു. (ജ്യോതി പ്രസാദ് ജെയിനെ Kosare ഉദ്ധരിക്കുന്നത് പേജ്: 42)

ശാക്യമുനി ബുദ്ധന്റെ പ്രബോധനങ്ങളില്‍ നിന്നുമാണ് ഇന്ത്യയിലെ നാഗവംശത്തെക്കുറിച്ച് അറിവ് ലഭിക്കുന്നത്. Dragon King ന്റെ പുത്രിയ Naga Girl എന്ന് വ്യക്തമായി അതില്‍ വിശേഷിപ്പിക്കുന്നു. ആഫ്രിക്കയിലെ എത്യോപ്യയില്‍ നിന്നുമാണ് അവര്‍ ദമിള സംസാരിക്കുന്നവരായി ഇന്ത്യയില്‍ വ്യാപിച്ചതെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയിലെ Nichiren Daishonin's Buddhism ശാഖക്കാരാണ് എത്യോപ്യയിലെ നാഗപാരമ്പര്യം അവകാശപ്പെടുന്നവര്‍. 3000 വര്‍ഷങ്ങള്‍ക്കു മുമ്പുമുതല്‍ ഇന്നത്തെ ഭിക്ഷുക്കള്‍ക്ക് സമാനരായ പണ്ഡിതന്മാര്‍ പ്രബോധനങ്ങള്‍ നടത്തിയിരുന്നു. ഏറ്റവും കൂടിയ കാലയളവില്‍ നാടുഭരിച്ചതും നാഗന്മാരുടെ ഈ (രാജ)വംശമാണ്. അക്കാലത്തെ പണ്ഡിതന്മാര്‍ സംസാരിച്ചിരുന്നത് GEEZE എന്ന ഭാഷയാണ്. 4000 വര്‍ഷങ്ങള്‍ക്കു മുമ്പു എത്യോപ്യയില്‍ പ്രചാര ത്തില്‍ വന്ന ഈ ഭാഷ ഇന്നും ഉപയോഗത്തിലുണ്ട്. എത്യോപ്യ ക്കാരായ നാഗന്മാര്‍ ഇന്ത്യ മുഴുവന്‍ വ്യാപിച്ചിരുന്ന കാലത്തു തുടങ്ങി അവര്‍ ഈ ഭാഷയാണ് സംസാരിക്കുവാന്‍ ഉപയോഗിച്ചിരുന്നത്. പിന്നീടെത്തിയ വെള്ളക്കാരും ബ്രാഹ്മണരു മായിത്തീര്‍ന്നവര്‍ സംസ്‌കൃതം രൂപപ്പെടുത്തിയെടുത്തത് കറുത്ത എത്യോപ്യന്മാരുടെ ഈ GEEZE ഭാഷയില്‍ നിന്നുമാണ്! ബുദ്ധിസ്റ്റ് പ്രബോധനങ്ങളോ സംസ്‌കൃതമോ കേള്‍ക്കുന്ന ഏതൊരാള്‍ക്കും എത്യോപ്യന്‍ പുരോഹിതന്മാര്‍ ഇന്നും ഉപയോഗിക്കുന്ന GEEZE ഭാഷയുമായുള്ള അതിന്റെ സാദൃശ്യം വ്യക്തമാകും.

സംസ്‌കൃത ഭാഷ എഴുതാനുപയോഗിക്കുന്ന ലിപിക്ക് 'നാഗരി' എന്നാണല്ലോ പറയാറ്. നാഗരി എന്ന പദം എത്യോപ്യന്‍ ഭാഷയുമാ യുള്ള സംസ്‌കൃത ഭാഷയുടെ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. സര്‍ വില്യം ജോണ്‍സ് സമര്‍ത്ഥിക്കുന്നത് എത്തിയോപിക് നാഗഭാഷയും സംസ്‌കൃതവും തുല്യവും ഏകവുമായ ഭാഷയാ ണെന്നാണ്. രണ്ടു ഭാഷകളും ഇടത്തുനിന്നും വലത്തോട്ടാണ് എഴുതുന്നത്. വ്യഞ്ജനാക്ഷരങ്ങളോട് ചേര്‍ന്ന് സ്വരാക്ഷരം വരുന്നതും രണ്ടു ഭാഷയിലും ഒരേപോലെയാണ്. എന്നാല്‍ എഴുത്തുവിദ്യ എത്യോപ്യന്‍ നാഗന്മാര്‍ വശത്താക്കുന്നത് ഇന്ത്യക്കാരില്‍ നിന്നുമാണെന്ന് യൂറോപ്യന്‍ പണ്ഡിതന്മാര്‍ കണ്ടെത്തുന്നതായി സര്‍ വില്യം ജോണ്‍സ് ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയിലെ മെംഫിസ് കേന്ദ്രമാക്കി 1974 മുതല്‍ പ്രവര്‍ത്തന മാരംഭിച്ച നിഷിരന്‍ ഷോരു ഓഫ് അമേരിക്ക എന്ന ബുദ്ധിസ്റ്റ് പ്രസ്ഥാനത്തില്‍ അംഗമായ അന്തോണി 'ആംപ്' എല്‍മോര്‍ വ്യക്തമാക്കുന്നത്, നാഗന്മാര്‍ എത്യോപ്യയില്‍ നിന്നാണ് ഇന്ത്യയില്‍ വ്യാപിച്ചതെങ്കിലും ബുദ്ധിസം ആഫ്രിക്കയിലെത്തുന്നത് അശോ കന്റെ പ്രചാരണത്തിന്റെ ഫലമായാണെന്നാണ്. അശോകന്റെ കാലത്തെ ബുദ്ധമുദ്രയുള്ള നാണയങ്ങള്‍ എത്യോപ്യയില്‍ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. 2013 ഡിസംബറില്‍ എല്‍മോറിന്റെ നതൃത്വത്തില്‍ അമേരിക്ക കേന്ദ്രമാക്കി 'ബ്ലാക് ബുദ്ധിസ്റ്റ് സംഘ' പ്രവര്‍ത്തനം ആരംഭിച്ചു.


- കണ്ണന്‍ മേലോത്ത്