"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 2, ഞായറാഴ്‌ച

ഹിന്ദുമതം അസ്പൃശ്യനെ തികച്ചും മനുഷ്യനല്ലാതാക്കി; ഹിന്ദുവിനെ മനുഷ്യത്വമില്ലാതാക്കി...!!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 110)

ചുരുക്കത്തില്‍, മനുഷ്യരുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന രണ്ടു ശക്തികളാണ് നിയമവും മതവും ചിലപ്പോള്‍ അവ പരസ്പരം സഹായികളായി വര്‍ത്തിക്കാറുണ്ട്. മറ്റു ചിലപ്പോള്‍ ഒരാള്‍ നിയന്ത്രിക്കുമ്പോള്‍, മറ്റേയാള്‍ പ്രതിരോധം സൃഷ്ടിക്കുന്നു. നിയമം വ്യക്തിപരമാണ്, മതം അമൂര്‍ത്തവും. നിയമം വ്യക്തിപരമായതു കൊണ്ട് അതിന് അന്യായം കാണിക്കാനും അസമത്വം സൃഷ്ടി ക്കാനും കഴിയും. മതം നിഷ്പക്ഷമായിരിക്കുന്നതുകൊണ്ട് നിയമം ഉണ്ടാക്കുന്ന അസമത്വത്തെ തോല്പിക്കാന്‍ കഴിയും. അടിമകളെ 


സംബന്ധിച്ചിടത്തോളം റോമില്‍ സംഭവിച്ചത് ഇതുതന്നെയാണ്. അതുകൊണ്ടാണ് മതം മനുഷ്യനെ മഹത്വമുള്ളവനാക്കുന്നു എന്നു വിശ്വസിക്കപ്പെടുന്നത്, ഒരിക്കലും അത് മനുഷ്യനെ അധോഗതിയി ലാക്കുന്നില്ല. ഹിന്ദുമതം ഇതിന് ഒരപവാദമാണ്. അത് അസ്പൃശ്യനെ തികച്ചും മനുഷ്യനല്ലാതാക്കി. ഹിന്ദുവിനെ മനുഷ്യത്വമില്ലാ ത്തവനാക്കി. തികച്ചും മനുഷ്യനല്ലാത്ത, മനുഷ്യത്വമില്ലാത്ത വ്യവസ്ഥാപിത ക്രമത്തില്‍ നിന്ന് രണ്ടുകൂട്ടര്‍ക്കും മോചനമില്ല.