"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 18, ചൊവ്വാഴ്ച

ജനാധിപത്യത്തിന്റെ അടിവേര് എന്താണ്? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 8. പേജ് 322)

ചിലര്‍ ജനാധിപത്യത്തെ സമത്വവുമായും സ്വാതന്ത്ര്യവുമായും സാമ്യപ്പെടുത്തുന്നു. സമത്വവും സ്വാതന്ത്ര്യവും ജനാധിപത്യ ത്തിന്റെ അഗാധതമമായ തത്പരകാര്യങ്ങളാണ്, സംശയമില്ല. എന്നാല്‍, കൂടുതല്‍ പ്രധാനപ്പെട്ട ചോദ്യം സമത്വത്തെയും സ്വാതന്ത്ര്യ ത്തേയും നിലനിര്‍ത്തുന്നത് എന്ത് എന്നാണ്. സമത്വത്തേയും സ്വാതന്ത്യത്തേയും നിലനിര്‍ത്തുന്നത് സ്‌റ്റേറ്റിന്റെ നിയമമാണെന്ന് ചിലര്‍ പറഞ്ഞേക്കും. ഇത് ശരിയായ ഉത്തരമല്ല. സമത്വത്തേയും


https://www.facebook.com/idaneram/posts/322937844813930




സ്വാതന്ത്ര്യത്തേയും നിലനിര്‍ത്തുന്നത്, ഫ്രഞ്ച് വിപ്ലവകാരികള്‍ സാഹോദര്യമെന്നുവിളിച്ച സഹജാവബോധമാണ്. സാഹോദര്യം എന്ന പദം വേണ്ടത്ര ആവിഷ്‌കാരപര്യാപ്തമല്ല. ഉചിതപദം ബുദ്ധന്‍ വിളിച്ച മൈത്രി ആണ്. സാഹോദര്യമില്ലാത്ത സ്വാതന്ത്ര്യം സമത്വ ത്തെ നശിപ്പിക്കുകയും സമത്വം സ്വാതന്ത്യത്തെ നശിപ്പിക്കുകയും ചെയ്യും. ഡെമോക്രസിയില്‍ സ്വാതന്ത്യം സമത്വത്തെ നശിപ്പിക്കു ന്നില്ലെങ്കില്‍, അതിനുകാരണം രണ്ടിന്റേയും അടിസ്ഥാനമായി സാഹോദര്യം ഉണ്ട് എന്നതാണ്. അതിനാല്‍ സാഹോദര്യം ജനാധിപ ത്യത്തിന്റെ അടിവേര് ആകുന്നു.