"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 19, ബുധനാഴ്‌ച

ജാതികള്‍ സമാന പദവിയി ലുള്ളവയല്ല ....!!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 42, 43)

ജാതികള്‍ സമാനപദവിയിലുള്ളവയല്ല. അസമത്വത്തിന്റെ അടിസ്ഥാനത്തിലാണ് അവയുടെ ക്രമം. ഒരു ജാതി മറ്റൊന്നിനെ അപേക്ഷിച്ച് ഉയര്‍ന്നതോ താഴ്ന്നതോ ആണ്. ശ്രേണീകൃതമാണ് ജാതിയുടെ സംവിധാനം. മുകളിലുള്ളത് ഏറ്റവും ഉയര്‍ന്നതും തെഴെയുള്ളത് ഏറ്റവും താഴ്ന്നതും. ഇവക്കിടക്ക് നിരവധി ജാതിക ളുണ്ട്. അവ ഓരോന്നും ഒരേ സമയം ചിലവയുടെ താഴെയുമാണ്. ജാതിസംവിധാനം തരംതിരിക്കലിന്റെ സംവിധാനമാണ്. ഈ സംവിധാനത്തില്‍ ഏറ്റവും താഴെയും ഏറ്റവും മുകളിലും ഉള്ള ജാതികള്‍ ഒഴിച്ച് ഓരോ ജാതിക്കും മറ്റു ചില ജാതികളുടെ മേല്‍ മുന്‍ഗണയും ശ്രേഷ്ഠതയുമുണ്ട്.



ഈ ശ്രേഷ്ഠത അല്ലെങ്കില്‍ മുന്‍നില എങ്ങനെയാണ് നിശ്ചയിക്കപ്പെടു ന്നത്? ഈ ശ്രേഷ്ഠതയും അധമതയും നിശ്ചയിക്കുന്നത് നിയമങ്ങ ളാണ്; മതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും സഹജീവി തവുമായി ബന്ധപ്പെട്ട നിയമങ്ങളും.