"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 2, ഞായറാഴ്‌ച

ഒരു ബ്രാഹ്മണന് ഒരിക്കലും വിപ്ലവകാരിയാകാന്‍ കഴിയില്ല, എന്തുകൊണ്ട്? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 84.)

'ഒരു വിപ്ലവകാരിയായ മനുഷ്യനല്ല പോപ്പായിത്തീരുന്നത്; പോപ്പായിത്തീരുന്ന മനുഷ്യന്‍ വിപ്ലവകാരിയാകാന്‍ ഒട്ടും ആഗ്രഹിക്കുന്നുമില്ല.' ഇത് ഇന്ത്യയിലെ ബ്രാഹ്മണര്‍ക്കും തുല്യനിലയില്‍ ബാധകമാണ്. തുല്യമായ സത്യത്തോടെ ഒരാള്‍ക്ക് പറയാന്‍ കഴിയും, പോപ്പായിത്തീരുന്ന മനുഷ്യന്‍ വിപ്ലവകാരി യാകാന്‍ ആഗ്രഹിക്കാത്തതുപോലെ ബ്രാഹ്മണനായി ജനിച്ച ഒരുവന്‍ വിപ്ലവകാരിയാകാന്‍ ഒട്ടും ആഗ്രഹിക്കുകയില്ല എന്ന്. സാമൂഹിക പരിഷ്‌കരണ കാര്യങ്ങളില്‍ ഒരു ബ്രാഹ്മണന്‍ വിപ്ലവകാരിയാ കുമെന്ന് പ്രതീക്ഷിക്കുന്നത് ലസ്ലീ സ്റ്റീഫന്‍ പറഞ്ഞതുപോലെ നിലക്കണ്ണുകളുള്ള എല്ലാ കുട്ടികളേയും കൊന്നൊടുക്കാന്‍ ആവശ്യപ്പെടുന്ന ഒരു നിയമം ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കുമെന്നു പ്രതീക്ഷിക്കുന്നതുപോലെ നിരര്‍ത്ഥകമാണ്.