"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 10, തിങ്കളാഴ്‌ച

അസ്പൃശ്യര്‍ എങ്ങനെയാണ് കഴിവുകെട്ടവരാക്കപ്പെട്ടത്? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 74)

ലോകത്ത് മറ്റ് രാജ്യങ്ങളില്‍ സാമൂഹ്യവിപ്ലവങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ എന്തുകൊണ്ട് സാമൂഹ്യവിപ്ലവങ്ങള്‍ നടക്കുന്നില്ല എന്ന ചോദ്യം എന്നെ നിരന്തരം അലട്ടുന്നു. ഒരുത്തരം മാത്രമേ എനിക്ക് പറയാനുള്ളൂ. ചാതുര്‍വര്‍ണ്യമെന്ന ഈ നികൃഷ്ട സമ്പ്രദായത്തിന്റെ പേരില്‍ ഹിന്ദുക്കളിലെ താഴ്ന്ന വര്‍ഗങ്ങള്‍ പ്രത്യക്ഷസമരം നടത്താന്‍ തീര്‍ത്തും കഴിവില്ലാത്തവ രാക്കപ്പെട്ടു. അവര്‍ക്ക് ആയുധമെടുക്കാന്‍ കഴിഞ്ഞില്ല. ആയുധമില്ലാതെ പ്രക്ഷോഭണം നടത്തുന്നതെങ്ങനെ? അവരെല്ലാം ഉഴവുകാരായിരു ന്നു; ഉഴവുകാരാകന്‍ വിധിക്കപ്പെട്ടവരായിരുന്നു. അവരുടെ കലപ്പക്കൊഴുവിനെ കരവാളാക്കിമാറ്റാന്‍ അനുവദിച്ചിരുന്നില്ല. അവര്‍ക്ക് ബയണറ്റുകളില്ലായിരുന്നു. 



അതിനാല്‍ ആര്‍ക്കുവെണമെങ്കിലും അവരെ മെക്കിട്ടുകേറാന്‍ കഴിയുമായിരുന്നു. ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ അവര്‍ക്ക് വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ല. അവരുടെ രക്ഷയെപ്പറ്റി അറിയാനോ ചിന്തിക്കാനോ അവര്‍ക്കു കഴിഞ്ഞില്ല. അധഃസ്ഥിതരായിക്കഴിയാന്‍ വിധിക്കപ്പെട്ട അവര്‍ രക്ഷാമാര്‍ഗം അറിയാതെ, രക്ഷോപായങ്ങലില്ലാതെ നിത്യമായ അടിമാവസ്ഥയുമായി പൊരുത്തപ്പെട്ടു.