"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 5, ബുധനാഴ്‌ച

അസ്പൃശ്യരോടുള്ള വെറുപ്പ് ഹിന്ദുക്കളില്‍ ജന്മനായുള്ളതാണ്....!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം. 9. പേജ് 128)

പൊലീസും മജിസ്‌ട്രേട്ടും ചിലപ്പോള്‍ അഴിമതിക്കാരാകാം. അവര്‍ അഴിമതിക്കാര്‍ മാത്രമാണെങ്കില്‍, കാര്യങ്ങള്‍ അത്രക്ക് വഷളാവു കയില്ല. അഴിമതിക്കാരായവരെ രണ്ടുകൂട്ടര്‍ക്കും വിലക്കുവാങ്ങാന്‍ കഴിയും. പക്ഷെ, ഏറ്റവും നിര്‍ഭാഗ്യകരമായ അവസ്ഥ, പൊലീസും മജിസ്‌ട്രേട്ടും അഴിമതിക്കാരേക്കാളുപരി പക്ഷപാതികളാകുന്നു എന്നതാണ്. ഹിന്ദുക്കളോടുള്ള അവരുടെ ഈ പക്ഷപാതവും അസ്പൃശ്യരോടുള്ള വിദ്വേഷവുമാണ് ഫലത്തില്‍, അസ്പൃശ്യര്‍ക്ക് സംരക്ഷണവും നീതിയും നിഷേധിക്കുന്നത്. ഒരു കൂട്ടരോടുള്ള 



പക്ഷപാതത്തിനും മറ്റൊരു കൂട്ടരോടുള്ള വിദ്വേഷത്തിനും യാതൊരു പരിഹാരവുമില്ല. കാരണം അവ സാമൂഹികവും മതപരവുമായ വെറുപ്പില്‍ അധിഷ്ടിതമായതാണ്, ഈ വെറുപ്പ് ഹിന്ദുക്കളില്‍ ജന്മനായുള്ളതാണ്. പൊലീസും മജിസ്‌ട്രേട്ടുമാരും അവരുടെ ഉദ്ദേശം, വ്യക്തിതാത്പര്യം, ശിക്ഷണം എന്നീ കാരണ ങ്ങളാല്‍ അസ്പൃശ്യരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സജീവശക്തി കളോട് സഹാനുഭൂതി കാണിക്കാറില്ല.