"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 20, വ്യാഴാഴ്‌ച

രജനി: പ്രതിരോധങ്ങളും ഏങ്കോണി പ്പുകളും - ഡോ. ഒ കെ സന്തോഷ്


ജീവിതത്തിനും മരണത്തിനും ഇടക്കുള്ള ഏഴുനിലകള്‍ മുറിച്ചു കടക്കുമ്പോള്‍ രജനി എസ് ആനന്ദ് എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി പ്രതിഷേധത്തിന്റെ പുതിയൊരു രൂപം ഭരണകൂ ടത്തേയും നീതിന്യായവ്യവസ്ഥയേയും പിരചയപ്പെടുത്തുകയാ യിരുന്നു. പൗരസമൂഹത്തിന്റെ ഉത്കണ്ഠകളില്‍ കുടുങ്ങാതെ, പൊതുമുതല്‍ നശിപ്പിക്കാതെ, ഔദ്യോഗിക ചുമതലകളെ തടസ്സപ്പെടുത്താതെ, സാമൂഹികക്രമങ്ങളുടെ താളം തെറ്റിക്കാതെ ഇങ്ങനേയും സമരം ചെയ്യാമെന്ന് കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രസ്ഥാനത്തെ ഓര്‍മപ്പെടുത്തുക എന്ന പാഠവും
ഇതിലുണ്ട്. സംഘടിതശേഷിയുടെ മുന്നേറ്റങ്ങളും പ്രതിരോധങ്ങളും നിര്‍വീര്യമാക്കാന്‍ വിധിതീര്‍പ്പുകള്‍ നടത്തുന്ന കോടതികള്‍ ഇനി പ്രതീക്ഷിക്കുന്നത് നിശബ്ദമായ ഇത്തരം പിന്‍വാങ്ങളുകളാവാം. മധ്യവര്‍ഗ മലയാളി ബോധത്തിന്റെ വായനാ കൗതുകങ്ങള്‍ക്കപ്പുറം, ഒരു ആത്മഹത്യ സ്ഥിരീകരിക്കപ്പെട്ടതിന്റെ തെളിവാണ് കേരളീയ സമൂഹത്തില്‍ പിന്നീടുണ്ടായ സംഭവങ്ങള്‍. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങള്‍ മുഖപ്രസംഗങ്ങള്‍ എഴുതിയും, പ്രതിപക്ഷ രാഷ്ട്രീ യകക്ഷികള്‍ നിയമസഭക്ക് അകത്തും തെരുവിലും തങ്ങളുടെ ശക്തി പ്രകടിപ്പിച്ചും ഈ സംഭവത്തോട് പ്രതികരണം രേഖപ്പെടു ത്തി.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുതിയ രൂപത്തിലെത്തുന്ന വര്‍ണവ്യവസ്ഥയും അറിവധികാരത്തിന്റെ നവക്രമവും ഏറെ ചര്‍ച്ചചെയ്യപ്പെടുമ്പോഴാണ് രജനി എസ് ആനന്ദ് എന്ന ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഒടിച്ചുമടക്കാവുന്ന ഓലപ്പുരയോ രണ്ടുസെന്റു പുരയിടമോ തന്റെ മരണത്തിനായി തെരഞ്ഞെടു ക്കാതെ പൊതു പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസുള്‍പ്പെ ടുന്ന അധികാരത്തിന്റെ കൂറ്റന്‍ എടുപ്പുകളാണ് രജനി ആത്മഹത്യ ക്കായി കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഭരണാധികാരികളുടെ ഹൈടെക് സുഖാനുഭവങ്ങളെ അലോസരപ്പെടുത്താന്‍ ഈ മരണത്തിന് കഴിഞ്ഞു. ആത്മഹത്യകളുടെ മനശാസ്ത്രം തിരയുന്ന കൂലിയെഴുത്തുകാരുടെ ഭാവനകളെ അതിജീവിക്കാനും, എല്ലാ മരണങ്ങളേയും പോലെ ഈ മരണത്തെ ആഘോഷത്തിന് വിട്ടുകൊടുക്കാതെ കേരളീയ പൊതുമണ്ഡലത്തിന് സ്വീകരിക്കേ ണ്ടിവന്നതും അതുണ്ടാക്കിയ ആഘാതത്തിന്റെ ശക്തികൊണ്ടാണ്. പുതിയ ഇരകളെ പ്രതീക്ഷിച്ച് വാ പൊളിക്കുന്ന കൂറ്റന്‍ അധികാര സമുച്ചയങ്ങളും എക്‌സ്പ്രസ് ഹൈവേകളും വികസനത്തിന്റെ അനിവാര്യതയായി അവതരിപ്പിക്കപ്പെടുമ്പോള്‍ ദലിതരും ആദിവാസികളുമുള്‍പ്പെടുന്ന അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ അതിജീവനത്തിനായി സ്വയംഹത്യ നടത്തേണ്ടിവരുന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തെയാണ് ഇത് ഓര്‍മപ്പെടുത്തുന്നത്. അതുകൊണ്ട് വെള്ളറട നെല്ലിശേരി പട്ടക്കുടിവിള റോഡരികത്തു വീട്ടില്‍ ശിവാനന്ദന്റെ മകള്‍ രജനി എസ് ആനന്ദ് (20) ആത്മഹത്യചെയ്യുക യായിരുന്നില്ല; വിവേചനത്തിന്റേയും സാമൂഹ്യ നീതിനിഷേധത്തി ന്റേയും ഇരയാകുകയായിരുന്നു.

എഴുത്തിന്റേയും വരകളുടേയും ചിന്തകളുടേയും വലിയലോക ങ്ങളുടെ സൗന്ദര്യത്തെ തിരസ്‌കരിച്ചവരാണ് ആത്മഹത്യയിലൂടെ ചരിത്രത്തില്‍ സ്ഥാനപ്പെട്ടത്. എന്നാല്‍ ഇന്നത്തെ സ്വയംഹത്യകള്‍ അധികാരവ്യവസ്ഥയുടെ ആസൂത്രിത 'കൊലപാതകങ്ങ'ളായി മാറുന്നു. ഇവിടെ മരണം കലാപങ്ങളുടെ ആവിഷ്‌കാരമുദ്രകളായി മാറുന്നതിന് പകരം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വലിച്ചെറിഞ്ഞ ശേഷിപ്പുകളായി തീരുന്നു. ജപ്തി ഭയന്ന് ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍, യൂണിഫോം വാങ്ങാനും ഫീസടക്കാനും വകയില്ലാതെ മരണത്തെ സ്വീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെല്ലാം അധികാരികളുടെ കണക്കുകള്‍ നിരത്തിയുള്ള ചതുരവാചക ങ്ങള്‍ക്ക് വിശദീകരിക്കാനാവാത്ത ഏങ്കോണിപ്പുകളുടെ പ്രതീക ങ്ങളാണ്. അതുകൊണ്ട്, നാളെകളെക്കുറിച്ചുള്ള ആശങ്കകള്‍ക്കുപരി ഉണര്‍ന്നിരിക്കേണ്ട ജാഗ്രതകളെ സ്വയംഹത്യയിലൂടെ രജനി നമ്മെ ഓര്‍മിപ്പിക്കുന്നു.

*സൂചകം 2004 ആഗസ്റ്റ് ലക്കം.