"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 3, തിങ്കളാഴ്‌ച

അസ്പൃശ്യര്‍ക്ക് എന്തുസംഭവിച്ചാലും തങ്ങള്‍ക്കൊന്നുമില്ലെന്നുള്ള ഹിന്ദുക്കളുടെ ഹൃദയശൂന്യത വെളിപ്പെടുത്തുന്ന മറ്റൊരു സംഭവം...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ്. 113, 114)

1925 ഒക്ടോബര്‍ 2 ലെ 'മിലാപി'ല്‍ നിന്നുള്ള റിപ്പോര്‍ട്ടാണ് താഴെ കൊടുക്കുന്നത്: 'രുദ്ദര്‍പ്രയാഗില്‍ നിന്നും ലഭിച്ച വാര്‍ത്തയാണ്. സെപ്തംബര്‍ ആദ്യത്തെ ആഴ്ചയിലെ ഒരു വൈകുന്നേരം ഹരിജനായ ഒരാള്‍ രുദ്ദര്‍പ്രയാഗിലെത്തി. രാത്രി കഴിച്ചുകൂട്ടാന്‍ അവിടത്തെ ഒരു ധര്‍മശാലയില്‍ ചെന്നു. അപ്പോഴാണ് അറിയുന്നത് രാത്രികാല ങ്ങളില്‍ അവിടെ ഒരു പുലിയുടെ ആക്രമണം ഉണ്ടാകാറുണ്ടെന്ന്. പുലിയില്‍ നിന്ന് രക്ഷനേടാന്‍ ധര്‍മശാലയുടെ ഏതെങ്കിലും 



കോണില്‍ക്കിടന്ന് രാത്രികഴിച്ചുകൂട്ടാന്‍ അനുവദിക്കണമെന്ന് അയാള്‍ ധര്‍മശാല സൂക്ഷിപ്പുകാരനോട് ആവശ്യപ്പെട്ടു. ഹരിജന്റെ അപേക്ഷ ധര്‍മശാല സൂക്ഷിപ്പുകാരന്‍ അനുവദിച്ചില്ല. അയാള്‍ ധര്‍മശാലയുടെ എല്ലാ വാതിലുകളും ബന്ധിച്ചു. ഹതഭാഗ്യനായ ഹരിജന്‍ ധര്‍മശാലയുടെ പുറത്ത് ഒരു കോണില്‍ പുലിയെക്കു റിച്ചുള്ള ഭീതിയുമായി കിടന്നു. രാത്രി അവസാനിക്കാറായപ്പോള്‍ പുലിവന്ന് ഹരിജനെ ആക്രമിച്ചു. നല്ല ആരോഗ്യവും മെയ്ക്കരുത്തും ഉള്ള ആളായിരുന്നു ഹരിജന്‍. നിസ്സഹായത അയാളെ നിര്‍ഭയനാക്കി മാറ്റി. അയാള്‍ പുലിയുടെ കഴുത്തില്‍ക്കയറിപ്പിടിച്ചുകൊണ്ട് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: 'ഞാന്‍ പുലിയെ പിടിച്ചിരിക്കുന്നു. ആരെങ്കിലും വന്ന് ഇവനെ കൊല്ലുക.' ഉപരിജാതിയില്‍പ്പെട്ട ധര്‍മശാല സൂക്ഷിപ്പുകാരന്‍ വാതിലുകള്‍ തുറക്കുകയോ മറ്റെന്തെങ്കിലും സഹായം ചെയ്യുകയോ ചെയ്തില്ല. ഹരിജന്റെ പിടി പെട്ടെന്ന് അയഞ്ഞപ്പോള്‍ പുലി ഓടി രക്ഷപ്പെട്ടു. ഇപ്പോള്‍ ഇയാള്‍ ശ്രീനഗറില്‍ (ഗര്‍വാള്‍) മാരകമായ മുറിവുകളുമായി ചികിത്സയി ലാണ്. അയാളുടെ നില ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.'

അസ്പൃശ്യര്‍ക്ക് എന്തുസംഭവിച്ചാലും തങ്ങള്‍ക്കൊന്നുമില്ലെന്ന ഹിന്ദുക്കളുടെ ഹൃദയശൂന്യതയാണ് ഈ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്.