"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 2, ഞായറാഴ്‌ച

ഹിന്ദുക്കള്‍ അസ്പൃശ്യ രോട് കാണിക്കുന്ന കപട സ്‌നേഹ വാത്സല്യ ങ്ങളെക്കു റിച്ച് അംബേഡ്കര്‍ ഒരു സംഭവം ചൂണ്ടിക്കാണിക്കുന്നു....!!!! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 113)

അസ്പൃശ്യരോടുള്ള പെരുമാറ്റത്തില്‍ ഹിന്ദുക്കള്‍ കാണിക്കുന്ന മനസാക്ഷിക്കുത്തില്ലായ്മക്ക് എറ്റവും നല്ല ഉദാഹരണമാണ് 'സന്‍ഗ്രാ'മിന്റെ ലേഖകന്റേതായി 1946 ജൂലൈ 10 ലക്കത്തില്‍ വന്ന വാര്‍ത്ത. ലേഖകന്‍ പറയുന്നു: 'ഗോവയില്‍ മാപ്‌സെ എന്ന ഗ്രാമത്തില്‍ ക്രിസ്ത്യാനികള്‍ നടത്തുന്ന ആനന്ദ ആശ്രമത്തില്‍ (ഭിക്ഷക്കാര്‍ക്കുള്ള ഭവനം), 1946 ന് ജൂലൈ 8 ന് ഒരു സ്ത്രീ മരിച്ചു. ഹിന്ദുവാണ് എന്നു കരുതപ്പെട്ട അവര്‍ക്ക് ഓരോരും ഉണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയ ഗ്രാമത്തിലെ ഹിന്ദുക്കള്‍ ജഡം നീക്കം ചെയ്യാനും പട്ടടച്ചടങ്ങുകള്‍ക്കുമായി ഒരു സംഖ്യ സ്വരൂപിച്ചു. ആശ്രമത്തില്‍നിന്ന് അവര്‍ ജഡം പുറത്തുകൊണ്ടുവന്നു. 




അപ്പോഴാണ് മരിച്ച സ്ത്രീയെ അറിയാവുന്ന ഏതാനും അസ്പൃശ്യര്‍ അവിടെ എത്തിയത്. അവര്‍ ജഡം തിരിച്ചറിഞ്ഞു. മരിച്ച സ്ത്രീ അസ്പൃശ്യരില്‍പ്പെട്ടതാണെന്നു മനസ്സിലാക്കിയ നിമിഷം, ഹിന്ദുക്കള്‍ ജഡമുപേക്ഷിച്ച് പോകാന്‍ തുടങ്ങി. ശവപ്പെട്ടി വാങ്ങുന്നതിനും മറ്റു ചെലവുകള്‍ക്കുമായി ഹിന്ദുക്കള്‍ സ്വരൂപിച്ച പണം നല്കണമെന്ന് പുറമേ നിന്ന് വന്ന അസ്പൃശ്യര്‍ ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ ഈ ആവശ്യം നിരസിച്ചു. മരിച്ച സ്ത്രീ ഹിന്ദുവാണെന്ന് കരുതിയാണ് പണം പിരിച്ചതെന്നും, അവര്‍ ഹിന്ദുവല്ല അസ്പൃശ്യയാണെന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് അവരുടെ ശവദാഹച്ചടങ്ങുകള്‍ക്ക് ആ പണം നല്കാനാവില്ലെന്നുമായിരുന്നു അവരുടെ ന്യായീകരണം. ജഡം മറവുചെയ്യുന്നതിന് അസ്പൃശ്യര്‍ക്ക് വളരെ ബുദ്ധിമുട്ടേണ്ടിവന്നു. ഹിന്ദുക്കള്‍ അസ്പൃശ്യരോട് കാണിക്കുന്ന (കപട) സ്‌നേഹവാത്സ ല്യങ്ങളെക്കുറിച്ച് നിരവധി അനുഭവങ്ങള്‍ അവര്‍ക്കുണ്ടായിട്ടുണ്ട്.'