"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 28, വെള്ളിയാഴ്‌ച

അനില്‍ കുമാര്‍ മീന: ജാതിവെറി രാജ്യത്തിന് നഷ്ടപ്പെ ടുത്തിയ വൈദ്യ ശാസ്ത്ര ജ്ഞനായ ആദിവാസി യുവാവ്..!2012 മാര്‍ച്ച് മൂന്നിനാണ് ആള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ വിദ്യാര്‍ത്ഥിയായിരുന്ന അനില്‍ കുമാര്‍ മീന കൊലചെയ്യപ്പെട്ടത്. രാജസ്ഥാനിലെ ബാരനിലുള്ള പപ്ലിയചൗക്കി ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളികളുടെ ഒരു ദരിദ്ര ദലിത് കുടുംബത്തില്‍ നിന്നുമാണ് മീന എഐഎംഎസ്എസ് ല്‍ എത്തിയത്. ഹിന്ദി മീഡിയത്തില്‍ പഠിച്ച മീന പ്ലസ് ടുവിന് 75 ശതമാനം മാര്‍ക്ക് നേടിയിരുന്നു. 2010 ലെ പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയാണ് എഐഎംഎസ് ല്‍ മെഡിസിനില്‍ പ്രവേശനം നേടിയത്.

ഒന്നാം വര്‍ഷത്തെ സപ്ലിമെന്റ് പരീക്ഷയില്‍ അനില്‍കുമാര്‍ മീന തോറ്റു പോയിരുന്നു. ഈ പേപ്പര്‍ പാസാകാതെ റെഗുലര്‍ പരീക്ഷ എഴുതാനാവില്ല. കൂടാതെ ഹാജര്‍ കുറഞ്ഞുപോയി എന്നൊരു ആരോപണവുമുണ്ടായി. ഹിന്ദി മീഡിയത്തില്‍ പഠിച്ചതുകൊണ്ട് ഇംഗ്ലീഷിലുള്ള പരീക്ഷ എഴുതുന്നതില്‍ മീന ബുദ്ധിമുട്ടനുഭവിച്ചിരു ന്നുവെന്ന് അധികാരികളുടെ ഭാഗത്തു നിന്നുമുള്ള വിശദീകരണം.

മരണം ജാതിവിവേചനത്തിനെതിരായ ഒരു സമരമാര്‍ഗമായി തെരഞ്ഞെടുക്കുന്നതിന് തൊട്ടുമുമ്പത്തെ ആഴ്ചയില്‍, അനില്‍ കുമാര്‍ മീന, കാമ്പസില്‍ നടന്ന ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൗഹൃദമത്സരം കളിച്ചിരുന്നു. കളിയിലുടനീളം അന്തര്‍മുഖനാ യാണ് അനില്‍ കുമാര്‍ പങ്കെടുത്തിരുന്നതത്രെ. തന്റെ ടീമിന്റെ തോല്‍വിയെ നിര്‍ണയിച്ചത് അനില്‍ കുമാറിന്റെ അന്തര്‍മുഖത്വ മാണെന്ന് സഹകളിക്കാര്‍ വിലയിരുത്താന്‍ ഇടവരികയുണ്ടായെന്നു പോലും, സുനില്‍ കുമാര്‍ മീനയുടെ നാട്ടുകാരനും അതേ സാമൂഹ്യ പശ്ചാത്തലത്തില്‍ നിന്നു വരുന്നയാളും സഹപാഠിയും ആയ രാജേന്ദ്ര മീനയെ ഉദ്ധരിച്ചുകൊണ്ട് മെഹ്ബൂബ് ജീലാനി എന്ന പത്രലേഖകന്‍ 'കാരവാന്‍ മാഗസിനി'ല്‍ എഴുതുന്നു.

അനില്‍ കുമാര്‍ മീനയുടെ മുറിയില്‍ നിന്നും അദ്ദേഹത്തെ പിടിച്ചു വലിച്ചുകൊണ്ടാണ് സ്‌നേഹിതനായ താന്‍ കളിക്കളത്തിലെത്തിച്ച തെന്ന് രാജേന്ദ്രമീന പറയുന്നു. കളികഴിഞ്ഞ്, തോല്‍വിയെക്കുറി ച്ചൊന്നും സംസാരിക്കാതെ ഇരുവരും രാജേന്ദ്ര മീനയുടെ ഹോസ്റ്റല്‍ മുറിയിലേക്കാണ് പോയത്. അവിടെവെച്ച്, രാജേന്ദ്ര മീനയുടെ കമ്പ്യൂട്ടറില്‍ ഒരു ജനപ്രിയ കോമഡി സീരിയലിന്റെ ഒരു എപ്പിസോഡ് ഇരുവരും ചേര്‍ന്ന് വീക്ഷിച്ചു. അതിനുശേഷം ഒരു നിറഞ്ഞ ചിരി രാജേന്ദ്ര മീനക്ക് സമ്മാനിച്ച അനില്‍ കുമാര്‍ മീന താഴെയുള്ള തന്റെ മുറിയിലേക്ക് ഉറങ്ങുന്നതിനായി പോയി.

കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം, ഭക്ഷണത്തിനുള്ള ബ്രെഡ് കടം വാങ്ങുന്നതിനായി രോജേന്ദ്ര മീന താഴെയുള്ള അനില്‍ കുമാര്‍ മീനയുടെ മുറിയിലേക്ക് ചെന്നു. തന്റെ മുറിയില്‍ അനില്‍ കുമാര്‍ മീന അപ്പോള്‍ ഒരു കസേരയില്‍ തലയും കുമ്പിട്ട് ഇരിക്കുന്നുണ്ടാ യിരുന്നു. താഴെ തറയില്‍ 'അനാട്ടമി'യുടെ ഒരു പുസ്തകം തുറന്നു വെച്ചിട്ടുമുണ്ടായിരുന്നു. എന്നാല്‍ പുസ്തകത്തിന് പുറംതിരിഞ്ഞാണ് അനില്‍ കുമാര്‍ മീന ഇരുന്നിരുന്നത്. ബെഡ് ഷീറ്റ് കയറുപോലെ തെറുത്ത് കട്ടിലില്‍ അലസമായി ഇട്ടിട്ടുണ്ടായിരുന്നു. അതെന്തി നാണ് അങ്ങനെ ചെയ്തുവെച്ചിരിക്കുന്നത് എന്ന് രാജേന്ദ്ര മീന ചോദിച്ചപ്പോള്‍ താനത് കഴുകാന്‍ വേണ്ടി മാറ്റി ഇട്ടിരിക്കുകയാ ണെന്ന് അനില്‍ കുമാര്‍ മീന മറുപടി കൊടുത്തു.

പിറ്റേന്ന്, പ്രഭാതഭക്ഷണത്തിനായി രാജേന്ദ്ര മീന അനില്‍ കുമാര്‍ മീനയെ അയാളുടെ മുറിയുടെ മുന്നില്‍ ചെന്ന് മുട്ടിവിളിച്ചു വെങ്കിലും കതക് തുറക്കുകയുണ്ടായില്ല. തലേദിവസം ഏറെ നേരമിരുന്ന് പഠിച്ചതുനിമിത്തമുള്ള ക്ഷീണത്താല്‍ തളര്‍ന്നുറങ്ങു കയാവും അനില്‍ കുമാര്‍ മീന എന്ന് രാജേന്ദ്ര മീന കരുതി. ഏറെ നേരം കാത്തിരുന്നിട്ടും കതക് തുറക്കാതായപ്പോള്‍ രാജേന്ദ്ര മീന വാര്‍ഡനെ വിവരമറിയിച്ചു. അദ്ദേഹം വന്നെത്തി, ഒരു കോണി ചാരി കതകിന് മുകളിലുള്ള വെന്റിലേറ്ററിലൂടെ നോക്കിയപ്പോള്‍, സീലിങ് ഫാനില്‍ തൂങ്ങിയാടുന്ന അനില്‍ കുമാര്‍ മീനയുടെ മൃത ശരീരമാണ് കണ്ടത്! വിവരമറിഞ്ഞ് കാമ്പസിലെ വിദ്യാര്‍ത്ഥികളും അധ്യാപകരം മറ്റും പാഞ്ഞെത്തി. മരപ്പണിക്കാരനെ വിളിച്ച് കതക് കുത്തിപ്പൊളിച്ചു. അവിടെ കണ്ട കാഴ്ച രാജേന്ദ്ര മീനക്ക് താങ്ങാ നായില്ല...! തലേദിവസം തന്നേടൊപ്പമുണ്ടായിരുന്നപ്പോള്‍ അനില്‍ കുമാര്‍ മീന ധരിച്ചിരുന്ന നീല നിറമുള്ള ടീ ഷര്‍ട്ടും ഇളം തവിട്ടു നിറത്തിലുള്ള പാന്റ്‌സും മാറ്റിയിട്ടുണ്ടായിരുന്നില്ല.... ചുരുട്ടി വെച്ചിരുന്ന ബെഡ് ഷീറ്റ് ഇക്കാര്യത്തിന് ഉപയോഗിക്കുമെന്നും രാജേന്ദ്ര ഒരിക്കലും കരുതിയിരുന്നില്ല.


സംഭവം അറിഞ്ഞെത്തിയ മറ്റുവിദ്യാര്‍ത്ഥികള്‍ പിരിഞ്ഞു പോയിട്ടും ദലിത് വിദ്യാര്‍ത്ഥികള്‍ അനില്‍ കുമാര്‍ മീന താമസി ച്ചിരുന്ന 63 ആം നമ്പര്‍ ഹോസ്റ്റല്‍ മുറിയുടെ മുന്നില്‍ തടിച്ചുകൂടി നിന്നു. തങ്ങളുടെ പ്രിയ സഹോദരന് എന്ത് സംഭവിച്ചു എന്ന ചിന്താഭാരത്താല്‍ അവര്‍ ഏറെ ക്ഷീണിതരായിരുന്നു. സംഭവമ റിഞ്ഞ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടറായ മഹീന്ദര്‍ മീന അവിടെ യെത്തി. ദലിതനായ ഇദ്ദേഹമാണ് ജൂനിയര്‍ ദലിത് വിദ്യാര്‍ത്ഥികളെ പഠനത്തില്‍ സഹായിക്കുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തി രുന്നത്. മഹീന്ദര്‍ മീന അനില്‍ കുമാര്‍ മീനയുടെ പഠനപശ്ചാത്തലം എങ്ങനെയുള്ളതായിരുന്നുവെന്ന് ഏറ്റവും അടുത്ത സുഹൃത്തായ രാജേന്ദ്ര മീനയോട് ആരാഞ്ഞു. പഠിക്കാന്‍ അതിസമര്‍ത്ഥനായ അനില്‍ കുമാര്‍ മീന സ്‌കൂള്‍ ടോപ്പറായാണ് എഐഐഎംഎസ് ല്‍ പ്രവേശനം നേടിയതെന്നും, ആദ്യത്തെ സമിസ്റ്ററില്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്നും സപ്ലിമെന്ററി എഴുതിയപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും തോല്പിക്കുകയാണുണ്ടായതെന്നും രാജേന്ദ്ര മീന മഹീന്ദര്‍ മീനക്ക് മുമ്പാകെ വെളിപ്പെടുത്തി.

2011 ജൂലൈ മാസത്തില്‍ നടന്ന പരീക്ഷയിക്ക് ഹാജരാകാന്‍ അനില്‍ കുമാര്‍ മീനക്ക് അനുമതി നിഷേധിച്ചത്, 50% ല്‍ താഴെ മാത്രമാണ് ഹാജര്‍ നില എന്ന ന്യായം പറഞ്ഞായിരുന്നു. എന്നാല്‍ ഇപ്രകാരം ഹാജര്‍ നില കുറയുന്നത് അവിടത്തെ ഒരു അപൂര്‍വ സംഭവമല്ല. ഇത്തരം കുട്ടികളെ സപ്ലിമെന്ററി എഴുതാന്‍ അനുവദിക്കാറാണ് പതിവ്. അനില്‍ കുമാര്‍ മീനയേയും ഇപ്രാകരം പരീക്ഷ എഴുതാന്‍ അനുവദിച്ചു. റിസള്‍ട്ടു വന്നപ്പോള്‍ അനില്‍ കുമാര്‍ മീന എല്ലാ വിഷയങ്ങള്‍ക്കും തോറ്റു! തന്റെ പേപ്പറുകള്‍ പുനര്‍മൂല്യനിര്‍ണ യത്തിന് വിധേയമാക്കുന്നതിന് അധികാരികളില്‍ പ്രേരണചെലു ത്തണമെന്ന് അപേക്ഷിച്ചുകൊണ്ട് അനില്‍ കുമാര്‍ മീന ഓരോ സീനിയര്‍ വിദ്യാര്‍ത്ഥികളുടേയും അടുക്കലും ചെന്നു കേണു. എന്നാല്‍ ആരും ആ അര്‍ത്ഥന ചെവിക്കൊണ്ടില്ല. 

കാര്യങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ ഡോ. മഹീന്ദര്‍ മീനക്ക് അനില്‍ കുമാര്‍ മീന നേരിട്ട പീഡനങ്ങളുടെ ആഴമെന്തെന്ന് മനസ്സിലായി. ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളുടെ ഓഫീസുകളിലേക്ക് വിളിച്ച്, ജാതി വിവേചനം മൂലം അനില്‍ കുമാര്‍ മീന എന്ന ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ഇടപെടണമെന്ന് അഭ്യാര്‍ത്ഥിച്ചു. അദ്ദേഹം തന്നെ സംഭത്തെക്കുറിച്ച് നോട്ടീസ് തയ്യാറാക്കി നേരിട്ട് വിതരണം ചെയ്തു. കുറ്റക്കാര്‍ക്കെതിരെ നടപടി കള്‍ സ്വീകരിക്കാന്‍ നിയമ - നീതിനിര്‍വഹണ വകുപ്പധികാരികള്‍ മുന്നോട്ടു വരണമെന്നും മഹീന്ദര്‍ മീന വിതരണം ചെയ്ത നോട്ടീസി ലൂടെ ആവശ്യപ്പെട്ടു. പത്രക്കാരെത്തി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സംഭവം ഗൗരവമേറിയ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും വിധേ യമായി. അനില്‍ കുമാര്‍ മീന നേരിട്ടത് ജാതിവിവേചനമാ ണെന്ന് വ്യക്തമാക്കിക്കൊണ്ട്, മഹീന്ദര്‍ മീന മീഡിയകള്‍ക്ക് അഭിമുഖം കൊടുത്തു. എന്നാല്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായ തുഗ്നീഷ് ബന്‍സാല്‍ മഹീന്ദര്‍ മീനയുടെ വിളിപ്പെടുത്തലുകളെ എതില്‍ത്തു. തുഗ്നീഷ് ബന്‍സാല്‍ മറ്റ് സംഘടനാ നേതാക്കളുമായി ചേര്‍ന്ന് സംഭവത്തില്‍ ജാതിവിവേചനമില്ലെന്നും ആ പേരില്‍ സ്ഥാപനത്തിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തരുതെന്നും അനില്‍ കുമാര്‍ മീന ഏതെങ്കിലും വിധത്തിലുള്ള പീഡനം നേരിട്ടിട്ടുണ്ടെ ങ്കില്‍ അതിന് കുറ്റക്കാരായവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനായി പ്രക്ഷോഭം നടത്താമെന്നും മഹീന്ദര്‍ മീനക്കു മുമ്പില്‍ ഒരു വ്യവസ്ഥ വെച്ചു. അദ്ദേഹവും അത് അംഗീകരിച്ചു.

അന്നു രാത്രിതന്നെ നൂറോ ഇരുനൂറോപേരടങ്ങുന്ന വിദ്യാര്‍ത്ഥി കളുടെ ഒരു സംഘം മുദ്രാവാക്യങ്ങളും വിളിച്ച് എഐഐഎംഎസ് ഡയറക്ടര്‍ ആര്‍ സി ദേഖയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹ ത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് ചെയ്തു. സമരം രണ്ടാം ദിവസവും തുടര്‍ന്നു. അതിനിടെ ദിലിത് വിദ്യാര്‍ത്ഥികള്‍ ഒരുകാര്യം മനസി ലാക്കി, അനില്‍ കുമാര്‍ മീനയുടെ മരണവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളായ ജാതിഹിന്ദു ക്കള്‍ ഉന്നയിക്കുന്നതെന്ന്! പ്രക്ഷോഭത്തെ 'അവരുടെ ആവശ്യങ്ങള്‍' നേടിയെടുക്കുന്നതിനായി ഹൈജാക്ക് ചെയ്തു. മാര്‍ച്ച് 8 ന് - അനില്‍ കുമാര്‍ മീനയുടെ മൃതദേഹം കണ്ടെത്തിയ നാള്‍തൊട്ട് മൂന്നാം ദിവസം വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം പിന്‍വലിച്ചു.

അനില്‍ കുമാര്‍ മീനയുടെ നാട്ടിലേക്ക് മൃതദേഹവുമായി പോയ രാജേന്ദ്ര മീന ഹോസ്റ്റലില്‍ മടങ്ങിയെത്തി. അന്ന് രാത്രി അനില്‍ കുമാര്‍ മീനയുടെ ചങ്ങാതിമാരായ ദലിത് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ മേല്‍ക്കൂരയില്‍ ഒത്തുകൂടി. അവരുടെ മുമ്പാകെ, അനില്‍ കുമാര്‍ മീനയുടെ വീട്ടുപരിസരത്ത് വെച്ച് തന്റെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ രാജീന്ദര്‍ മീന പ്രവര്‍ത്തിപ്പിച്ച് കാണിച്ചു. എല്ലാവരും ആ വീഡിയോ കണ്ട് വിങ്ങിക്കരഞ്ഞു....!!!!! കെട്ടുറപ്പില്ലാത്ത ഒരു കുടില്‍... അനില്‍ കുമാര്‍ മീനക്ക് താഴെ മൂന്ന് സഹോദരന്മാര്‍.... കൂലിപ്പണിക്കാരനും അവശനുമായ അച്ഛന്‍ സുരാജ് മല്‍.... അവിടെ നിന്നുമാണ് നാട്ടില്‍ ഉന്നതവിജയം നേടി അനില്‍ കുമാര്‍ മീന എന്ന ദലിത് പയ്യന്‍ രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി എത്തുന്നത്....!!!! ഡോക്ടറാകാന്‍ മോഹിച്ചല്ല, കുടുംബത്തെ, തന്റെ സമുദായത്തെ രക്ഷപ്പെടുത്തുന്നതിനായി....

അനില്‍ കുമാര്‍ മീന ഹിന്ദി മീഡിയത്തിലെ മാത്രം മിടുക്കനാ യിരിക്കാം. പക്ഷെ എഐഐഎംഎസ് ല്‍ നിന്നും ഡോക്ടറാകാന്‍ ഇംഗ്ലീഷിലെ പരിജ്ഞാനം അനിവാര്യതയാണെന്ന എതിര്‍വാദ ത്തേയും അംഗീകരിക്കാം. ഹിന്ദിയിലെ മാത്രം കേമന്‍ എന്നത് ഒരു വിദ്യാര്‍ത്ഥി ചെയ്യുന്ന കുറ്റമാണോ? അവന് അനിവാര്യം വേണ്ടത് ഇംഗ്ലീഷ് പരിജ്ഞാനമാണെങ്കില്‍ അത് ആര്‍ജിക്കുന്നതിന് അനുകൂ ലമായ പഠനപരിസരം ഒരുക്കിക്കൊടുക്കേണ്ടത് ഭരണസംവിധാ നങ്ങളുടെ ബാധ്യതയല്ലേ? രാജ്യത്തിന്റെ സ്വത്ത് സംരക്ഷിക്കേണ്ടത് പിന്നെ ആരാണ്? ഓരോരോ രാജ്യങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തലച്ചോറുകളെ സ്വന്തമാക്കുന്നതിനുവേണ്ടി കനത്ത തുകവരുന്ന സ്‌കോളര്‍ഷിപ്പുകളും മറ്റു മികച്ച സൗകര്യ ങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് മത്സരരംഗത്താണ്. ഈ സ്ഥിതിവി ശേഷം നിലനില്ക്കവേയാണ്, രാജ്യത്തിന്റെ സ്വത്താകേണ്ടുന്ന വ്യക്തിത്വങ്ങളെ ജാതിവ്യവസ്ഥ ഗളച്ഛേദം ചെയ്യുന്നത്! ആര്‍ക്ക് ചേതം? 

'മീന' എന്നത് രാജസ്ഥാനിലെ ഒരു ആദിവാസി സമുദായമാണ്. മീന്‍ പിടിച്ച് ജീവിക്കുന്നവരായതുകൊണ്ടാണ് ഈ സമുദായത്തിന് 'മീന' എന്ന് പേര് വന്നത്. പല ഗോത്രവര്‍ഗക്കാരേയും പോലെ ഉന്നതകുല ജാതരുടെ പാരമ്പര്യം ഇവരും അവകാശപ്പെടുന്നുണ്ടെങ്കിലും അതിനൊക്കെ വിരുദ്ധമായി ഇവരുടെ സാമൂഹിക നില ഏറെ പരിതാപകരമായി തുടരുകയാണ്. അനില്‍ കുമാര്‍ മീന തന്നെ ഉദാഹരണം.
- കണ്ണന്‍ മേലോത്ത്  

Courtesy: Mehboob Jeelani. www.caravanmagazine.in