"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 1, ശനിയാഴ്‌ച

മാര്‍ക്‌സിസം ഇന്ത്യയില്‍ വിജയിക്കാ തിരുന്നതി ന്റെ കാരണം ഡോ. അംബേഡ്കര്‍ വിശദ മാക്കുന്നു...



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 85)

ഒരു ജാതിയുടെ പദവി ഉയര്‍ന്നതാണെങ്കില്‍ അതിന്റെ അവകാശ ങ്ങല്‍ കൂടുതലായിരിക്കും; താഴ്ന്നതാണെങ്കില്‍ അവകാശങ്ങള്‍ കുറവായിരിക്കും. ജാതിയുടെ ഈ തരംതിരിവും ആരോഹണവും ജാതിവ്യവസ്ഥക്കെതിരായ ഒരു പൊതുമുന്നണി സംഘടിപ്പിക്കു ന്നതിനെ അസാധ്യമാക്കിത്തീര്‍ക്കുന്നു. ഒരു ജാതി അതിനുമുകളി ലുള്ള മറ്റൊരു ജാതിയുമായി മിശ്രഭോജനത്തിനും മിശ്രവിവാഹ ത്തിനും അവകാശവാദമുന്നയിച്ചാല്‍ അത് മരവിപ്പിക്കപ്പെടുന്നു. മിശ്രഭോജനവും മിശ്രവിവാഹവും താണജാതികളില്‍ നിന്നായിരി ക്കണമെന്ന് ഉപദേശിക്കാന്‍ ആളുകളുണ്ട്. എല്ലാവരും ജാതിവ്യവ സ്ഥയുടെ അടിമകളാണെങ്കിലും എല്ലാ അടിമകളും പദവിയില്‍ സമന്മാരല്ല. ഒരു സാമ്പത്തികവിപ്ലവം നടത്താന്‍ തൊഴിലാളികളെ വിക്ഷോഭിപ്പിക്കാന്‍ അവരോട് കാറല്‍ മാര്‍ക്‌സ് പറഞ്ഞു:'നിങ്ങ ള്‍ക്ക് നഷ്ടപ്പെടാന്‍ ചങ്ങലകള്‍ മാത്രം'. 

എന്നാല്‍ സാമൂഹികവും മതപരവുമായ അവകാശങ്ങള്‍ കൗശ ലപൂര്‍വം വിതരണം നടത്തപ്പെട്ടിരിക്കുന്നതില്‍ ചില ജാതികള്‍ക്ക് അധികാരം കൂടുതലും, ചില ജാതികള്‍ക്ക് അവസരം കുറവുമാണ്. അതിനാല്‍ ജാതിവ്യവസ്ഥക്കെതിരെ ഹിന്ദുക്കളെ വിക്ഷോഭി പ്പിക്കാന്‍ മാര്‍ക്‌സിന്റെ മുദ്രാവാക്യം ഫലപ്രദമല്ല.