"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 30, ഞായറാഴ്‌ച

സാഗര്‍ മണ്ഡല്‍: അദൃശ്യ കൊലയാ യുധത്തിന് ഇരയായ മറ്റൊരു ശംബൂകന്‍!കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്ക ഷന്‍ ആന്റ് റിസര്‍ച്ച് (ഐഐഎസ്ഇആര്‍) ല്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു സാഗര്‍ മണ്ഡല്‍. 2017 മെയ് 1 ന്, ഇന്‍സ്റ്റിട്ട്യൂ ട്ടിന്റെ മോഹന്‍പൂര്‍ കാമ്പസിലെ നിവേദിത ഹാള്‍ ഹോസ്റ്റലിന്റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള ടോയ്‌ലറ്റില്‍ സാഗര്‍ മണ്ഡല്‍ തൂങ്ങിമരിച്ചതായി കാണപ്പെട്ടു. ഫത്തേപ്പൂര്‍ - മഝേര്‍പാര ഗ്രാമത്തിലെ കൂലിപ്പണിയെടുത്ത് കഴിഞ്ഞുപോരുന്ന ദലിതരായ സുശാന്ത മണ്ഡലിന്റേയും സന്താനയുടേയും മകനാണ് സാഗര്‍ മണ്ഡല്‍. എല്ലാ ദലിത് വിദ്യാര്‍ത്ഥികളേയും പോലെ 'അതിസ മര്‍ത്ഥന്‍' എന്ന സല്‌പേര് നിലനിര്‍ത്തിയാണ് സാഗര്‍ മണ്ഡലും പഠനം തുടര്‍ന്നിരുന്നത്. സാഗര്‍ മണ്ഡലിന്റെ മരണം, സഹോദരി രേഖയും മറ്റു ഗ്രാമീണരും, ഇത് ആത്മഹത്യയല്ല കൊലപാതകമാ ണെന്ന് കണ്ടെത്തി.

തിങ്കളാഴ്ച ഉച്ചക്ക് ശേഷമുള്ള നേരത്താണ് സാഗറിന്റെ മൃതദേഹം ഹോസ്റ്റലിലെ അന്തേവാസികള്‍ കണ്ടെത്തുന്നത്. അന്ന് അതിരാ വിലെ തൊട്ട് സാഗറിനെ കാണ്മാനില്ലായിരുന്നുവെന്ന് അവര്‍ ഓര്‍മിച്ചു. അന്ന് ഒരു സെമിസ്റ്റര്‍ പരീക്ഷയുള്ള ദിവസമായിരുന്നു. അതില്‍ നിന്നു വിട്ടുനില്ക്കുന്നതിനായി സാഗര്‍ അപ്രത്യക്ഷനാ യതായിരുക്കുമെന്ന് അവര്‍ കരുതിയിരിക്കണം.

സാഗറിന്റെ മരണം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ നാട്ടുകാര്‍ ഇടപെട്ട് ഉടനെ തന്നെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭമാരംഭിച്ചു. ഫത്തേപ്പൂരിലെ ഹരിഘട്ട - നഗരുഘ്ര റോഡ് നാട്ടുകാര്‍ ബന്ധിച്ചു. 5 മണിമുതല്‍ ആരംഭിച്ച ഉപരോധം രാത്രി 9 മണിവരെ നീണ്ടു. കല്യാണിയില്‍ നിന്ന് പൊലീസ് അധികാരിക ളെത്തി കുറ്റക്കാരെ കണ്ടുപിടിക്കുന്നതിനുവേണ്ട അന്വേഷണ നടപടികള്‍ ആരംഭിക്കുന്നതാണെന്ന് സാഗറിന്റെ അച്ഛന്‍ സുശാന്ത മണ്ഡലിന് ഉറപ്പുകൊടുത്തു.

സാഗര്‍ മണ്ഡലിന്റെ നേര്‍ക്ക് ജാതിഹിന്ദു വിദ്യാര്‍ത്ഥികള്‍ അധിക്ഷേപങ്ങള്‍ ചൊരിയുക കാമ്പസില്‍ പതിവായിരുന്നു. ദലിതന്റെ സാമൂഹിക പശ്ചാത്തലവും സാമ്പത്തികനിലയിലെ പിന്നോക്കാവസ്ഥയും ചൂണ്ടിക്കാണിച്ചാണ് അവര്‍ ഏറെയും അധിക്ഷേപിച്ചിരുന്നത്. മദ്യപിച്ച് വന്ന് ശാരീരികമായ ഉപദ്രവങ്ങ ളേല്പിക്കുന്നതിനുപോലും അവര്‍ യാതൊരു മടിയും കാണിച്ചിരു ന്നില്ലെന്ന് സാഗറിന്റെ സഹോദരി രേഖ പത്രലേഖകരുടെ മുമ്പില്‍ വെളിപ്പെടുത്തുകയുണ്ടായി. വീട്ടില്‍ വരുമ്പോള്‍ എല്ലാ കാര്യങ്ങളും രേഖയോട് മാത്രമാണ് സാഗര്‍ പങ്കുവെച്ചിരുന്നത്. ഒരിക്കലും അധികാരികളുടെ അടുത്ത് സാഗര്‍ പരാതിപ്പെട്ടിരുന്നില്ല. വിപരീത ഫല മുണ്ടാക്കുമെന്ന ഭയത്താലാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും രേഖ വെളിപ്പെടുത്തി.

ഏതെങ്കിലും വിഷയത്തില്‍ തോറ്റുപോയാല്‍ ഫെല്ലോഷിപ്പ് നഷ്ടപ്പെടുമെന്ന ഉത്കണ്ഠ പെരുത്തതാണ് സാഗര്‍ മണ്ഡലിനെ ആത്മഹത്യയിലേക്കെത്തിച്ചതെന്നാണ് അന്വേഷണ ചുമതല ഏറ്റെടുത്തവരുടെ വിലയിരുത്തല്‍. മുമ്പ് 14 - 4 - 2016 ന്, സ്ഥാപന ത്തിലെ മനോരോഗവിദഗ്ധനായ ഡോ. പിനാകി സര്‍ക്കാറില്‍ നിന്നും സാഗര്‍ ചികിത്സതേടിയിരുന്നുവത്രെ. 2016 ഡിസംബറില്‍ വെല്ലൂര്‍ സിഎംസിയിലും സാഗര്‍ സമീപിച്ചിരുന്നുവെങ്കിലും അതിന്റെ വിശദാംശങ്ങള്‍ അന്വേഷണ അധികാരികള്‍ക്ക് ലഭ്യമാകുകയു ണ്ടായില്ല? ഈ രണ്ട് സംഭവങ്ങളാണ് സാഗര്‍ മണ്ഡലിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതാണെന്ന നിഗമനത്തില്‍ അന്വേഷണച്ചുമതല യുള്ളവരെ കൊണ്ടെത്തിച്ചത്.

മരണകാരണം കണ്ടെത്താന്‍ ചുമതല ഏറ്റടുത്തവരുടെ അന്വേഷ ണം നടന്നത്, സാഗര്‍ മണ്ഡല്‍ എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് മാത്രമാണ്. ഈ വ്യക്തി ഒരു സാമൂഹ്യ ജീവിയാണെന്ന വസ്തുത പക്ഷെ പരിഗണിക്കപ്പെട്ടില്ല. സാഗറില്‍ ആരോപിക്കുന്ന രോഗലക്ഷ ണങ്ങളായ 'അമിത ഉത്കണ്ഠ'യും 'അസന്തുലിത മനോനില'യും വ്യക്തിയുടെ മാത്രം പോരായ്മയായാണെന്ന് കണ്ടെത്തിയാല്‍ അത് ചികിത്സിച്ച് ഭേദമാക്കുന്നതിനുള്ള ഉത്തരവാദിത്വം ആ വ്യക്തിയില്‍ ആരോപിക്കാമല്ലോ! 


ഇതുസംബന്ധിച്ച് മാനവിക വിഭവശേഷി മന്ത്രാലയത്തിന് മുമ്പിലെ ത്തിയ റിപ്പോര്‍ട്ടില്‍, സാഗര്‍ മണ്ഡലിന്റെ ആത്മഹത്യയുമായി അദ്ദേഹത്തിന്റെ പഠനനിലവാരത്തിനോ കായികക്ഷമതക്കോ മനോനിലക്കോ യാതൊരുബന്ധവുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. 'ഹിന്ദുസ്ഥാന്‍ ടൈംസ്', ഐഐഎസ്ഇആര്‍ ഡയറക്ടര്‍ ആര്‍ എന്‍ മുഖര്‍ജിക്ക് അയച്ച കത്തില്‍, ഒരു വിദ്യാര്‍ത്ഥിയുടെ മനോനില തകരാറിലാകാന്‍മാത്രമുള്ള എന്തെന്ത് സംഭവവികാസങ്ങളാണ് കാമ്പസില്‍ ഇത്രമാത്രമുള്ളതെന്ന ചോദ്യം ഉന്നയിച്ചിരുന്നു.

'ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ്' സാഗര്‍ മണ്ഡലിന്റെ മരണകാരണം കാമ്പസിലെ ജാതിപീഡനമല്ലെന്നും മോനനില തകരാറിലായ താണെന്നും അന്വേഷണ ചുമതലയുള്ളവര്‍ ആവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. പഠനകാര്യത്തില്‍ സാഗര്‍ മണ്ഡലിനുള്ള മോശം പ്രകടനത്തെ പഴിച്ചിട്ടില്ലെന്നും, 60 ശതമാനത്തില്‍ താഴെ മാര്‍ക്കുള്ള വരെ ഗുണദോഷിക്കുക മാത്രമാണ് തങ്ങളുടെ കീഴ് വഴക്കമെന്നും 75 ശതമാനം മാര്‍ക്കോ ാേരോ സെമിസ്റ്റിനും നേടുന്ന സാഗറിനെ ഇക്കാര്യത്തിന് തങ്ങളെന്തിന് പരിഗണിക്കണമെന്നും ഡീന്‍ അരിന്ദം കുന്ദഗ്രാമിയെ ഉദ്ധരിച്ചുകൊണ്ട് പത്രം വിശദമാക്കുന്നു.

താഴ്ന്ന ക്ലാസുകളില്‍ ബംഗാളി മീഡിയത്തില്‍ പഠിച്ചിരുന്ന സാഗര്‍ മണ്ഡലിന് ഉന്നത വിദ്യാഭ്യാസത്തിനെത്തിയപ്പോള്‍, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം കുറവായിരുന്നതിനാല്‍ പഠനപുരോഗതി കൈവരി ക്കാനായില്ലത്രെ! അനില്‍ കുമാര്‍ മീനയുടെ കാര്യത്തില്‍ ഹിന്ദി ഭാഷയായിരുന്നെങ്കില്‍ സാഗര്‍ മണ്ഡലിന്റെ കാര്യത്തില്‍ അത് ബംഗാളി ഭാഷയാണ് എന്ന വ്യത്യാസം മാത്രം. പ്രാദേശിക ഭാഷയില്‍ മിടുക്കന്മാരായവര്‍ ഉപരിപഠന ക്ലാസുകളില്‍ എത്തുമ്പോള്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യവെ ഇത്തരം ചില പ്രതിസന്ധികള്‍ നേരിടാ റുണ്ടെന്നുള്ളത് വാസ്തവമാണ്. പക്ഷെ ആ പ്രതിസന്ധി തരണം ചെയ്യാനാവില്ലെന്ന നിഗമനം ദലിത് വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മാത്രം വെച്ചുപുലര്‍ത്തുന്നതിന്റെ പിന്നിലെ ഉദ്ദേശ്യമെന്താണ്. ജാതിഹിന്ദു വിദ്യാര്‍ത്ഥികള്‍ എന്തേ ഈ പ്രശ്‌നം നേരിടാറില്ലേ? അവരെന്താ എല്ലാം തികഞ്ഞവരാണോ? എന്നാല്‍ വസ്തുത എന്തെന്ന റിയുക: ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ തികവുണ്ട്. ഇല്ലാത്തത് അതിന് അനുകൂലമായ ഭൗതിക സാഹചര്യങ്ങളാണ്. എല്ലാം തികഞ്ഞവരായ ജാതിഹിന്ദുക്കളോടൊപ്പം അവരെ എത്തി ക്കാന്‍ ഭരണസംവിധാനങ്ങള്‍ക്കാണല്ലോ ബാധ്യത! അവരെ ഒപ്പമെത്തിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ചുമതലപ്പെട്ടവര്‍തന്നെ അത് ചെയ്യാതെ അവരുടെ പഠനപിന്നോക്കാ വസ്ഥയില്‍ എല്ലാ കുറ്റവും വെച്ചുകെട്ടി ഒഴിഞ്ഞുമാറുകയാണ് വാസ്തവത്തില്‍.

അപ്പോള്‍ ചിത്രം വളരെ വ്യക്തമാണ്. ഒരു വിദ്യാര്‍ത്ഥിയുടെ ഭാഷാ പരിജ്ഞാനത്തിലുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അതിന് ചുമതലപ്പെട്ടവരുടെ മുന്നില്‍ ഒട്ടേറെയു ണ്ടെന്നി രിക്കെ ആ വിദ്യാര്‍ത്ഥിയില്‍ അതൊരു കുറ്റമായി ആരോപിച്ച് തടിതപ്പുന്നതിന്റെ പിന്നില്‍ ഒരേ ഒരു ഉദ്ദേശ്യമേയുള്ളൂ; ശംബൂക ന്മാര്‍ വിദ്യാഭ്യാസം നേടരുത്...!? 

2012 ലെ ലാന്‍സെന്റ് (Lancent) റിപ്പോര്‍ട്ട് പ്രകാരം, 15 നും 25 നും മധ്യേയുള്ള യുവജനങ്ങളുടെ ആത്മഹത്യാ നിരക്കില്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍! 2015 ലെ വിവരങ്ങളനുസരിച്ച് നാഷനല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഓരോ യുവജനം എന്ന നിരക്കില്‍ ആത്മഹത്യക്ക് വിധേയനാകുന്നു. 2015 വര്‍ഷത്തില്‍ മാത്രം ഈ നിരക്ക് 8,934 ല്‍ എത്തി. 2015 വരെ ആകെ സ്വയംഹത്യ നടത്തിയവരുടെ എണ്ണം 39, 775 ആണ്. ഇതില്‍ ഉള്‍പ്പെട്ടവരുടെ സാമൂഹിക പശ്ചാത്തലം പരിഗണിച്ചാല്‍, 'അക്കാദമിക് പ്രഷര്‍' എന്ന കൊലയായുധത്താല്‍ കൊലചെയ്യപ്പെടുന്ന ദലിത് വിദ്യാര്‍ത്ഥികളാണ് ഏറെയുമെന്ന് കണ്ടെത്താവുന്നതാണ്.

ഇനി ചുരുക്കാം; 'അക്കാദമിക് പ്രഷര്‍' തന്നെയാണ് ദലിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണം എന്ന് സമ്മതിക്കാം. എന്തുകൊണ്ട് ആ മഹാവ്യാധി ദലിത് വിദ്യാര്‍ത്ഥി കളെ മാത്രം ബാധിക്കുന്നു? ഇത് ഒരു ജനുസ്സില്‍ പെട്ടവരുടെ മാത്രം സവിശേഷതയാണോ? അഥവാ ഒരു വിഭാഗം സാമൂഹ്യ ജീവികളെ മാത്രം ബാധിക്കുന്ന വിപത്താണോ ഇത്? കാരണം ഇത് രണ്ടുമായാല്‍ പ്പോലും ആ ഒരു വിഭാഗത്തെ കുറ്റമാരോപിച്ച് ഒഴിവാക്കുന്നതാണോ, അവരുടെ കുറവുകള്‍ പരിഹരിച്ച് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാക്കുക എന്നതാണോ പൊതു സമൂഹം അനുവര്‍ത്തിക്കേ ണ്ട നടപടി? ഈ പ്രശ്‌നം സാമൂഹികമാണെങ്കില്‍ അതിനുള്ള പ്രതിവിധികള്‍ സാമൂഹികശാസ്ത്രജ്ഞന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആ വ്യവസ്ഥിതിയെ മാറ്റിമറിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത് എന്നാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്. മറിച്ച്, ആ വ്യവസ്ഥിതി ജാതീയമാണെങ്കില്‍, അതിന് 'ജാതി ഉന്മൂലനം' മാത്രമാണ് ഒരേയൊരു പ്രതിവിധി.

രോഗഗ്രസ്ഥമായ ഒരു സമൂഹത്തില്‍ കീഴ്ജാതിക്കാരന്‍ എന്ന മുദ്ര ചാര്‍ത്തപ്പെട്ടതാണ് സാഗര്‍ നേരിട്ട ദുരന്തം. അതിന്റെ പേരില്‍ ഏല്‍ക്കേണ്ടി വന്ന അധിക്ഷേപങ്ങള്‍ തരണം ചെയ്യാനാവാത്ത ഘട്ടം വന്നപ്പോഴാണ് സാഗര്‍ ആത്മഹത്യയുടെ സമരമാര്‍ഗം തെരഞ്ഞെടു ത്തത് എന്നുള്ളതാണ് യഥാര്‍ത്ഥ വസ്തുത. അതാകട്ടെ 'ജന്മം' എന്ന കുറ്റം ചെയ്ത ദലിത് വിദ്യാര്‍ത്ഥികള്‍ക്കുമേലുള്ള വധശിക്ഷ നടപ്പാക്കലുമാണ്. 

സാഗര്‍ മണ്ഡലിന്റെ മരണവുമായി ബന്ധപ്പെട്ട്, പൊലീസ് സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. കൊലപാതകത്തിനുള്ള 302 ആം വകുപ്പു പ്രകാരവും കോമണ്‍ ഇന്‍ന്റെന്‍ഷന്‍ പ്രകാരമുള്ള 34 ആം വകുപ്പനുസരിച്ചു മാണ് കേസ്. അതിന്റെ പരിണതി എന്താവുമെന്ന് ഊഹിക്കാ വുന്നതേ യുള്ളൂ. എങ്കിലും ഏതു വിദ്യാര്‍ത്ഥികളെയായാലും കൊലപാതകക്കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്യേണ്ടിവരുന്ന സാമൂഹി കവ്യവസ്ഥിതി ആര്‍ക്കും അഭിമാനിക്കാന്‍ വകനല്കുന്ന വസ്തുതയ ല്ലെന്നുകൂടി കുറിക്കട്ടെ. - കണ്ണന്‍ മേലോത്ത്.

Courtesy for source and image;
Kukum Dasgupta.www.hindustantimes.com 1.7.17
www.newsfromnadia.com
www.indianexpress.com