"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 12, ബുധനാഴ്‌ച

ഹിന്ദുക്കള്‍ക്ക് ഒരു സമൂഹമായോ രാഷ്ട്രമായോ സ്വയം രൂപപ്പെടാന്‍ കഴിയില്ല....!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 1. പേജ് 59) 

അന്യസമ്പര്‍ക്കമാഗ്രഹിക്കാതെ സ്വന്തം മാളത്തിനുള്ളില്‍ ജീവിക്കുന്ന എലിയെപ്പോലെയാണ് ഹിന്ദു. ഹിന്ദുക്കള്‍ക്കിടയില്‍ സാമൂഹ്യശാസ്ത്രജ്ഞര്‍ പറയുന്ന 'മനുഷ്യവര്‍ഗബോധം' തീരെയില്ല. മനുഷ്യവര്‍ഗത്തെപ്പറ്റിയുള്ള ഹൈന്ദവബോധവുമില്ല. ഓരോ ഹിന്ദുവിലുമുള്ള ബോധം അയാളുടെ ജാതിയെപ്പറ്റിയുള്ള ബോധമാണ്. അതുകൊണ്ടാണ് ഹിന്ദുക്കള്‍ക്ക് ഒരു സമൂഹമായോ രാഷ്ട്രമായോ സ്വയം രൂപ്പെടാന്‍ കഴിയാത്തത്. എന്നിരുന്നാലും 




ഇന്ത്യക്കാര്‍ ഒരു രാഷ്ട്രമല്ലെന്നും നിയതരൂപമില്ലാത്ത ഒരു ജനക്കൂട്ട മാണെന്നും സമ്മതിച്ചുകൊടുക്കാന്‍ ദേശാഭിമാനം അനുവദിക്കാത്ത ധാരാളം ഇന്ത്യക്കാരുണ്ട്. പ്രതീതമായ നാനാത്വ ങ്ങള്‍ക്കിടയില്‍ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന മൗലികമായ ഒരു ഏകത്വം ഉണ്ടെന്ന് അവര്‍ ശഠിച്ചുപറയുന്നു. ഇന്ത്യയിലെമ്പാടുമുള്ള ഹിന്ദുക്ക ളുടെ ജീവിതശൈലികളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ചിന്തകളിലും സമാനതയു ണ്ടെന്നത് വാസ്തവം. എന്നാല്‍ ഹിന്ദുക്കള്‍ ഒരു സമൂഹമായി സ്വയം രൂപപ്പെട്ടു എന്ന നിഗമനം ശരിയല്ല. അത്തരം നിഗമനം സ്വീകരി ക്കുക എന്നു പറഞ്ഞാല്‍ സമൂഹസൃ ഷ്ടിയുടെ കാതലായ പ്രശ്‌നങ്ങ ളെ തെറ്റിദ്ധരിക്കുക എന്നതാണ് അര്‍ത്ഥം.