"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 6, വ്യാഴാഴ്‌ച

മി. ഗാന്ധിയുടെ തെറ്റുകൊണ്ടാണ് വട്ടമേശസമ്മേളനം പരാജയപ്പെട്ടത്... !!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 244)

സമ്മേളനം പരാജയപ്പെട്ടുവെങ്കില്‍, പൂര്‍ണമായി മി. ഗാന്ധിയുടെ തെറ്റുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇന്ത്യയിലെ വ്യത്യസ്ത താത്പര്യങ്ങളെ അനുരഞ്ജിപ്പിച്ചുകൊണ്ട് ഭരണഘടനരൂപീക രിക്കാന്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തിലേക്ക് ഇതില്‍പ്പരം അജ്ഞനും നയജ്ഞനുമല്ലാത്ത ഒരാളെ അയക്കാനില്ലായിരുന്നു. ഭരണഘടനാനിയമത്തെക്കുറിച്ചോ, ഫൈനാന്‍സിനെക്കുറിച്ചോ മി. ഗാന്ധി തികച്ചും അജ്ഞനായിരുന്നു. ബുദ്ധിപരമായ സജ്ജീകര ണത്തില്‍ അദ്ദേഹം വിശ്വസിക്കുന്നില്ല. വാസ്തവത്തില്‍ അതിനോട് പരമപുച്ഛമാണ് അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ വിഷമംപിടിച്ച



പലകാര്യങ്ങള്‍ക്കും പരിഹാരം കാണുവാന്‍ അദ്ദേഹത്തിന്റെ സംഭവന വട്ടപ്പൂജ്യമായിരുന്നു. നയരഹിതനായിരുന്നു അദ്ദേഹം. താനൊഴിച്ച് മറ്റുപ്രതിനിധികളെല്ലാം അപ്രധാനികളാണെന്നും തനിക്ക് മാത്രമേ നന്മചെയ്യാന്‍ കഴിയുള്ളൂ എന്നും കൂടെക്കൂടെ പറഞ്ഞ് അദ്ദേഹം അവരെ ചൊടിപ്പിക്കുമായിരുന്നു. സാമുദായിക പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഒന്നാം വട്ടമേശസമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് കഴിഞ്ഞില്ല. ഒരു ഒത്തുതീര്‍പ്പിന്റെ വക്കോള മെത്തിയതാണെന്ന കാര്യം വാസ്തവമാണ്. അവര്‍ തമ്മില്‍ പിരിഞ്ഞപ്പോഴും ഒത്തുതീര്‍പ്പിലെത്താന്‍ കഴുയുമെന്നുള്ള പ്രത്യാശ കൈവെടിഞ്ഞിരുന്നില്ല. എന്നാല്‍, രണ്ടാം വട്ടമേശസമ്മേളന ത്തിന്റെ അവസാനഘട്ടത്തില്‍ മി. ഗാന്ധി എല്ലാം തകിടംമറിച്ചതു കൊണ്ട് അനുരഞ്ജനത്തിന്റെ സാധ്യത നഷ്ടപ്പെട്ടു. മധ്യസ്ഥത യല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നായി. 1932 ആഗസ്റ്റ് 17 ന് പ്രധാനമന്ത്രി സാമുദായികപ്രശ്‌നം സംബന്ധിച്ച തന്റെ തീരുമാനം പ്രഖ്യാപിച്ചും.