"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 14, വെള്ളിയാഴ്‌ച

മനുഷ്യര്‍ ഒരു സമൂഹമാ യിമാറുന്ന തിന് നിദാനമായ ഘടകങ്ങള്‍ ....!!!! അംബേഡ്കര്‍ പരഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 59, 60)

ഏതാനും കാര്യങ്ങളിലുള്ള സമാനതകള്‍ മാത്രം പോരാ ഒരു സമൂഹത്തിന്റെ രൂപവത്കരണത്തിന്. മനുഷ്യര്‍ ഒരു സമൂഹമായിത്തീരുന്നത് അവര്‍ക്ക് പൊതുവായ കാര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ്. സമാനമായ കാര്യങ്ങളുണ്ടാകുക എന്നതില്‍ നിന്നും തികച്ചും ഭിന്നമാണ് പൊതുവായ കാര്യങ്ങളുണ്ടാവുക എന്നത്. പൊതുവായ കാര്യങ്ങളുണ്ടാകാനുള്ള ഏക മാര്‍ഗം പരസ്പരമുള്ള ആശയവിനിമയമാണ്. മറ്റുതരത്തില്‍ പറഞ്ഞാല്‍ 








സമൂഹത്തിന്റെ നിലനില്പ് തുടരുന്നത് ആശയവിനിമയത്തിലൂടെ യാണ്.... എന്നാല്‍ പൊതുവായ പ്രവര്‍ത്തനത്തെ തടയുന്നതാണ് ജാതിവ്യവസ്ഥ. പൊതുപ്രവര്‍ത്തനം തടയുകവഴി, ഹിന്ദുക്കളെ ഏകീകൃതമായ ഒരു ജീവിതവും അതിന്റെ അസ്തിത്വത്തെപ്പറ്റി ബോധവും ഉള്ള സമൂഹമായിത്തീരുന്നതില്‍ നിന്നു ജാതിവ്യവസ്ഥ തടഞ്ഞു നിറുത്തുന്നു.