"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 16, ഞായറാഴ്‌ച

അരൂര്‍ പി കെ മനോഹരന്‍: പേരില്‍ മാത്രമല്ല, ശബ്ദസൗകുമാര്യത്തിലും...നൈസര്‍ഗിക ശേഷികള്‍ ഏറെയുണ്ടെങ്കിലും അത് വികസിപ്പി ക്കാന്‍ അനുകൂലമായ പരിസരം ലഭ്യമല്ലെങ്കില്‍ ഏതുരംഗത്താ യാലും ഒരു പ്രതിഭ സൃഷ്ടിക്കപ്പെടില്ല. നിലനില്‍ക്കുന്ന ഇത്തരം പ്രതിബന്ധങ്ങള്‍ക്കെതിരെ പൊരുതിമുന്നേറി നേട്ടം കൈവരിക്കുക എന്നത് അത്ര എളുപ്പമല്ല. കാരണം ദലിതന്റെ പിറവിതന്നെ ജാതിനിര്‍മിത ഇന്ത്യന്‍ സാമൂഹ്യസാഹചര്യത്തില്‍ അവന് അര്‍ഹതപ്പെട്ടതല്ല, അത് അവന്‍ ചെയ്യുന്ന കുറ്റമാണ്! പ്രതിഭകൊണ്ട് എത്രമാത്രം ഉന്നതനിലയിലെത്തിയാലും അത് അവനെ കുറ്റവിമു ക്തനാക്കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കപ്പെടാറില്ല. ഗാനപ്രവീണ്‍ അരൂര്‍ പി കെ മനോഹരന്‍ എന്ന സംഗീതപ്രതിഭയുടെ വിജയത്തെ വിലയിരുത്തുമ്പോഴും മുഖ്യമായി പരിഗണിക്കേണ്ടത് ഈ ഘടകമാണ്. 


അരൂര്‍ പതിയങ്കാട്ടുവൂട്ടില്‍ പി പി കുഞ്ഞന്റേയും കുഞ്ഞമ്മ യുടേയും മകനായി 1954 ആഗസ്റ്റ് 15 നാണ് മനോഹരന്‍ ജനിച്ചത്. അച്ഛന്‍ കുഞ്ഞന്‍ തെങ്ങുകയറ്റത്തൊഴിലാളിയായിരുന്നു. സംഗീതാ ഭിരുചിയുള്ളവരുടെ കുടുംബമായിരുന്നെങ്കിലും പിറന്ന സമുദായം അകറ്റി നിര്‍ത്തപ്പെട്ടവരുടേതായിരുന്നതുമൂലം, ഒരു സാമൂഹ്യ ജീവിയുടെ പങ്കാളിത്തം ലഭിക്കാതിരുന്നതിനാല്‍ തന്റെ ശേഷികള്‍ വളര്‍ത്തിയെടുക്കാന്‍ മനോഹരന്‍ നന്നേ ക്ലേശിച്ചു. അരൂര്‍ സെ. അഗസ്റ്റിന്‍സ് ഹൈസ്‌കൂളില്‍ 1 മുതല്‍ പഠിച്ച് 10 ആം ക്ലാസ് പാസായ മനോഹരന്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീതനാടക അക്കാദ മിയില്‍ ഗാനഭൂഷണം വായ്പ്പാട്ടിന് ചേര്‍ന്നു പഠിച്ചു. അവിടെ നിന്നും ഫസ്റ്റ്ക്ലാസില്‍ ഗാനഭൂഷണം പാസായ ശേഷം തിരുവനന്തപുരത്തു ള്ള സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് ഗാനപ്രവീണ നേടി. തൃപ്പൂണിത്തുറയിലെ പരീക്ഷാ വിജയം റാങ്കുകൂടിയാണ്. അന്ന് റാങ്കിംഗിന് സംഗീത കോളേജുക ളുടെ സ്‌റ്റേറ്റ് പരിഗണന ഉണ്ടായരുന്നില്ല. മറ്റൊരു ദലിതനായ സഹപാഠി നെടുങ്കുന്നം വാസുദേവനാണ് ഒന്നാം റാങ്ക് കരസ്ഥമാ ക്കിയത്, മനോഹരന് രണ്ടാം റാങ്കായിരുന്നു.

സ്‌കൂള്‍ പഠനകാലത്ത് അരൂര്‍ ഇ വി കുട്ടന്‍ പിള്ള ഭാഗവതരുടെ കീഴില്‍ സംഗീതം അഭ്യസിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ നെയ്യാ റ്റിന്‍കര വാസുദേവന്‍ മനോഹരന്റെ അധ്യാപകനായിരുന്നു. ആര്യനാട് സദാശിവന്‍, തൃപ്പൂണിത്തുറ ലളിത, ഓച്ചിറ ബാലകൃഷ്ണന്‍ തുടങ്ങിയവരും അവിടെ അധ്യാപകരായിരുന്നു. നെടുങ്കുന്നം വാസുദേവനെക്കൂടാതെ സംഗീതരംഗത്ത് തിളങ്ങിയ ഓച്ചിറ രാജുവും മറ്റുമൊക്കെയായിരുന്നു സഹപാഠികള്‍. തിരുവനന്തപുര ത്ത് വെച്ചൂര്‍ ഹരിഹരസുബ്രഹ്മണ്യയ്യര്‍, മാവേലിക്കര പ്രഭാകരവര്‍മ തുടങ്ങിയവര്‍ ഗുരുക്കന്മാരും, പില്ക്കാലത്ത് അവിടെത്തന്നെ അധ്യാപകരായി വന്ന അമ്പലപ്പുഴ വിജയന്‍, എം എന്‍ സാവിത്രി തുടങ്ങിയവര്‍ സഹപാഠികളുമായിരുന്നു. 

1980 ല്‍ കീച്ചേരി ഗവ. ജെ ബി സ്‌കൂളില്‍ സംഗീതാധ്യാപകനായി നിയമനം ലഭിച്ചു. 4 വര്‍ഷങ്ങള്‍ക്കു ശേഷം വൈപ്പിന്‍ യു പി സ്‌കൂളിലേക്ക് സ്ഥലം മാറ്റമായി. 1991 ല്‍ തൃശൂര്‍ ആകാശവാണി നിലയത്തില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി. 24 വര്‍ഷത്തെ സേവനത്തിന് ശേഷം കമ്പോസര്‍ ഹയര്‍ഗ്രേഡില്‍ എത്തി 2014 ല്‍ വിരമിച്ചു. 

പഠിക്കുന്ന കാലത്തുതന്നെ അരൂര്‍ റൈസിംഗ് സ്റ്റാര്‍ മ്യൂസിക് ക്ലബ്ബില്‍ അംഗമായി ചേര്‍ന്ന് അവരുടെ ഗാനമേളകളില്‍ പങ്കെടുത്ത് മികച്ച ഗായകന്‍ എന്ന പ്രസിദ്ധി മനോഹരന്‍ നേടിയിരുന്നു. കൊച്ചിന്‍ കലാഭവന്റെ ഗാനമേള ട്രൂപ്പിലും പീറ്ററിന്റെ 'കോറസ്' ഗാനമേള ട്രൂപ്പിലും മനോഹരന്‍ പാടിയിട്ടുണ്ട്. ജയചന്ദ്രന്റെ ഗാനങ്ങളോടായിരുന്നു മനോഹരന് ഏറെ പ്രിയം. പണിതീരാത്ത വീട് എന്ന സിനിമയില്‍ ജയചന്ദ്രന്‍ ആലപിച്ച 'സുപ്രഭാതം....' എന്ന ഗാനം ഒട്ടേറെ വേദികളില്‍ മനോഹരന്‍ പാടിയിട്ടുണ്ട്. ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലെ 'സുന്ദരീ... നിന്‍' എന്നു തുടങ്ങുന്ന ഗാനവും പ്രേമാഭിഷേകം എന്ന സിനിമയിലെ 'നീലവാനച്ചോലയില്‍....' എന്നു തുടങ്ങുന്ന ഗാനവും തൃഷ്ണ എന്ന സിനിമയിലെ 'മാന്‍ കിടാവേ...' എന്നു തുടങ്ങുന്നഗാനവുമൊക്കെ മാനോഹരന്‍ ഗാനമേള വേദികളില്‍ ഏറെ തവണ പാടിയിട്ടുണ്ട്. ഡ്രൈവര്‍ ജോണി, എം ജെ സെബാസ്റ്റിയന്‍, കെ ബി സുജാത, ഹിന്ദി ഗായകന്‍ എറണാകുളം മോഹനന്‍, ആകാശവാണി അനൗണ്‍സറായ തെന്നല്‍ എന്നിവര്‍ ഈ രംഗത്ത് മനോഹരന്റെ സഹഗായകരായി രുന്നു. ആകാശവാണിയില്‍ ഔദ്യോഗികമായി നിയമനം ലഭിക്കുന്ന തിനു മുമ്പുതന്നെ അതിലൂടെ ലളിതഗാനമാലപിക്കു കയും കച്ചേരികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

എസ് എല്‍ പുരം സൂര്യസോമ നാടകസംഘത്തിന്റെ 'നിധി' എന്ന നാടകത്തിനുവേണ്ടി പാടുകയുണ്ടായി. കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ എം കെ അര്‍ജുനന്‍ മാസറ്ററുടെ സംഗീതസംവിധാ നത്തില്‍ നാടകങ്ങള്‍ക്കുവേണ്ടി ഗാനങ്ങള്‍ ക്യാസറ്റില്‍ റെക്കോര്‍ഡു ചെയ്യുന്നുണ്ടായിരുന്നു. 

1990 ല്‍ തഞ്ചാവൂരില്‍ നിന്ന് സൗത്ത് സോണ്‍ കള്‍ച്ചറല്‍ അവാര്‍ഡും ആലപ്പുഴ കലാശാലയില്‍ നിന്നും ഏറ്റവും മികച്ച പെര്‍മോമിങ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡും, ലളിതഗാന ശാഖക്ക് ആകാശവാണി നല്‍കുന്ന 'വയലും വീടും' അവാര്‍ഡും മോനഹരന് ലഭിച്ചിട്ടുണ്ട്.

പഞ്ചായത്തുവകുപ്പില്‍ അക്കൗണ്ടന്റായി വിരമിച്ച ശോഭനകുമാ രിയാണ് അരൂര്‍ പികെ മനോഹരന്റെ ജീവിതപങ്കാളി. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണ്, ശ്രീലക്ഷ്മിയും കൃഷ്ണയും. സംഗീതാഭിരുചിയുള്ള ഇരുവരും ഉദ്യോഗസ്ഥരും വിവാഹിതരായി കുടുംബജീവിതം നയിക്കുന്നവരുമാണ്. മനോഹരന്‍ ആകാശവാണി നിലയത്തില്‍ ഇപ്പോഴും കമ്പോസിങ്ങിനായി ക്ഷണിക്കപ്പെടുന്നുണ്ട്. പാര്‍ക്കിന്‍ സന്‍സ് അസുഖം ചെറുതായി അലട്ടുന്നുണ്ടെങ്കിലും സംഗീതലോ കത്ത് സജീവമായി തുടരുകയാണ് മനോഹരന്‍. ആവശ്യപ്പെട്ടത്തുന്ന കുട്ടികളെ വീട്ടിലിരുത്തി സംഗീതം അഭ്യസിപ്പിക്കുന്നുമുണ്ട്.


-കണ്ണന്‍ മേലോത്ത്