"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 6, വ്യാഴാഴ്‌ച

ഒന്നാം വട്ടമേശസമ്മേളനം പരാജയപ്പെടാന്‍ കാരണം, ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് പ്രാതിനിധ്യസ്വഭാവമില്ലാതിരുന്നതുകൊണ്ട് ...!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 242)

വട്ടമേശസമ്മേളനത്തിന്റെ കപ്പല്‍ തകര്‍ന്നത് സാമുദായിക പ്രശ്‌നത്തിന്റെ പാറയില്‍ തട്ടിയാണ്. ഒരൊത്തുതീര്‍പ്പിലെത്താന്‍ ഭൂരിപക്ഷ - ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കഴിയാത്തതുകൊണ്ട് സമ്മേളനം അലസിപ്പിരിഞ്ഞു. സ്വരാജിന്റെ കീഴില്‍ നിയമസ ഭകളില്‍ തങ്ങള്‍ക്ക് പ്രത്യേക പ്രാതിനിധ്യം നല്കി പരിരക്ഷ നല്കണമെന്ന് ന്യൂനപക്ഷങ്ങള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ പ്രതിനിധിയായ മി. ഗാന്ധി മുസ്ലീങ്ങള്‍ക്കും സിക്കുകാര്‍ക്കുമല്ലാതെ മറ്റാര്‍ക്കും അത്തരം അവകാശം അംഗീകരിച്ചുകൊടുക്കാന്‍ തയാറല്ലായിരുന്നു. മുസ്ലീങ്ങളുടേയും സിക്കുകാരുടേയും കാര്യ ത്തില്‍ ത്തന്നെ സീറ്റിന്റെ എണ്ണത്തെ സംബന്ധിച്ചും തെരഞ്ഞെ ടുപ്പിന്റെ സ്വഭാവത്തെ സംബന്ധിച്ചും തീരുമാനത്തിലെ ത്താന്‍ കഴിഞ്ഞതുമില്ല. 

പൂര്‍ണമായും സ്ഥംഭനാവസ്ഥയായിരുന്നു. ഒരൊത്തുതീര്‍പ്പിനുള്ള സാധ്യത ഇല്ലാതിരുന്നതുകൊണ്ട്, മധ്യസ്ഥ തീരുമാനത്തില്‍ ആയിരുന്നു പ്രതീക്ഷ. ഞാനൊഴിച്ച് മറ്റുള്ളവരെല്ലാം അതിനോട് യോജിച്ചു. പ്രശ്‌നം പ്രധാനമന്ത്രി രാംസെ മക്‌ഡൊണാള്‍ഡിന് വിട്ടു. 

ഒന്നാം വട്ടമേശസമ്മേളനത്തില്‍ സാമുദായികപ്രശ്‌നം പരിഹരിക്കുന്നതു സംബന്ധിച്ച് ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ഒരൊത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ പ്രതിനിധികളില്‍ നിന്ന് ഗുണകരമായതൊന്നും പ്രതീക്ഷിക്കാനാവില്ലെന്ന് മി. ഗാന്ധിയുടെ അനുയായികള്‍ പറഞ്ഞു. ഇന്ത്യന്‍ പ്രതിനിധികള്‍ പ്രാതിനിധ്യസ്വഭാവമില്ലാത്തതായിരുന്നു; ആരോടും അവര്‍ക്ക് ഉത്തരവാദിത്തമില്ലായിരുന്നു.