"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 4, ചൊവ്വാഴ്ച

ടി. അഭിനന്ദ്; ജാതിവെറി രാജ്യത്തിന് നഷ്ടപ്പെടുത്തിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍!


ചെന്നൈയിലെ തമ്പാരത്തിനടുത്തുള്ള ശ്രീ സായ് റാം എഞ്ചിനീയ റിംഗ് കോളേജിലെ ഒന്നാംവര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു ടി അഭിനന്ദ്. 2017 മാര്‍ച്ച് 10 ന് അഭിനന്ദിന്റെ മൃതശരീരം കാമ്പസിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കാണ പ്പെട്ടു. രാവിലെ 8:30 ന് കോളേജ് കാമ്പസില്‍നിന്നും അപ്രത്യക്ഷ നായ അഭിനനദിന്റെ മൃതദേഹം ഉച്ചക്ക് 1. 30 മണിയോടെയാണ് കിണറില്‍ നിന്നും കണ്ടെടുക്കുന്നത്. പരീക്ഷയില്‍ തോറ്റുപോയ തിലുള്ള മനോവിഷമത്താല്‍ അഭിനന്ദ് ആത്മഹത്യ ചെയ്യുകയാ രുന്നുവെന്നാണ് കോളേജ് അധികൃതരുടെ ഭാഷ്യം. കാമ്പസ് ഡയറക്ടറായ പി ബാലുവിന്റേയും വാര്‍ഡനായ ധനുഷിന്റേയും മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്ന് അഭിനന്ദിന്റെ സഹപാഠികള്‍ വെളിപ്പെടുത്തുന്നു. കര്‍ഷകത്തൊഴിലാളികളായ ദലിത് കുടുംബത്തില്‍ നിന്നും ബിരുദവിദ്യാഭ്യാസം തേടുന്ന ആദ്യത്തെ വിദ്യാര്‍ത്ഥിയായിരുന്നു ടി. അഭിനന്ദ്. വെറ്റേറിനറി സയന്‍സ് പഠിക്കുന്നതിലായിരുന്നു അഭിനന്ദിന് താത്പര്യം. എന്നാല്‍ അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തെരഞ്ഞെടുത്തത്. പക്ഷെ, അവസാന സെമിസ്റ്ററിലെ ഒരു പരീക്ഷക്ക് അഭിനന്ദ് തോല്ക്കുകയുണ്ടായി. തനിക്ക് ഇഷ്ടമില്ലാത്ത വിഷയം പഠിക്കാന്‍ നിര്‍ബന്ധിതനായതിലാണ് അഭിനന്ദ് തോറ്റുപോയതെന്ന് സായ് റാം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്ട്യൂഷന്‍സിലെ സിഈഒ സായ് പ്രകാശ് ആരോപിച്ചു. ഈ കുറ്റം (?) ചൂണ്ടിക്കാട്ടി, വാര്‍ഡന്‍ ധനുഷ് അഭിനന്ദിനെ ജാതിപറഞ്ഞ് അധിക്ഷേപിച്ചിരുന്നു. ഇതെത്തുടര്‍ന്ന് അഭിനന്ദ് ധനുഷിനെതിരെ കാമ്പസ് ഡയറക്ടറായ പി ബാലുവിന്റെ അടുത്ത് പരാതി ബോധിപ്പിച്ചു. ബാലുവിന്റെ അടുത്ത അനുയാ യിയായിരുന്ന ധനുഷിനറിയാമായിരുന്നു, തനിക്കെതിരെ പരാതിപ്പെട്ടാല്‍ നടപടിയൊന്നും ഉണ്ടാവില്ലെന്ന്! ബാലുവിന്റെ അടുത്തിനിന്നും തിരികെവന്ന അഭിനന്ദിന്റെ നേര്‍ക്ക് ധനുഷ് കൂടുതല്‍ അധിക്ഷേപവാക്കുകള്‍ ചൊരിഞ്ഞു. തന്നെയുമല്ല, അഭിനന്ദിന്റെ ഐഡി കാര്‍ഡ് പിടിച്ചുവാങ്ങുകയും ചെയ്തു. ഐഡി കാര്‍ഡില്ലാതെ ഹോസ്റ്റലില്‍ നിന്നും കോളേജിലേക്ക് പ്രവേശിക്കാ നാവുമായിരുന്നില്ല. ഫ്രൊഫസര്‍മാര്‍ അവരുടെ മുന്നില്‍ ബലമാ യിരുത്തി, പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും വിടാതെ തോറ്റ സെമിസ്റ്ററുകള്‍ എഴുതിയെടുക്കുന്നതിനുവേണ്ടിയുള്ള 'പഠനശിക്ഷ' അഭിനന്ദിന് നല്കുന്നത് പതിവായിരുന്നു. ദിലത് വിദ്യാര്‍ത്ഥിയായ തിനാലാണ് അഭിനന്ദിന് പീഡനം നേരിടേണ്ടിവ ന്നതെന്ന് സഹപാഠികള്‍ കൂട്ടിച്ചേര്‍ക്കുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യവും പതിവ് രീതിയില്‍ത്ത ന്നെ. പരീക്ഷയില്‍ തോറ്റ 'കുറ്റം' നേരിട്ട് ബോധ്യപ്പെടുത്തു ന്നതിനായി, അഭിനന്ദിനോട് അച്ഛനെ വിളിച്ചുകൊണ്ടുവരുവാന്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടു. അഭിനന്ദിന് അച്ഛനെ ഭയമായിരുന്നു പോലും! ആ ഭയത്തില്‍നിന്ന് രക്ഷനേടാനാണ് നേരെപോയി കീണറ്റില്‍ ചാടി ആത്മഹത്യചെയ്തത്! അഭിനന്ദിന്റെ മരണം ആത്മഹത്യയല്ലാതെ മറ്റൊന്നുമല്ല, വേണ്ടതുചെയ്യാം, പൊലീസ് അന്വേഷിക്കുന്നുണ്ട് എന്ന പതിവ് പല്ലവി ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു.

തമിഴ്‌നാട്ടിലെ പേരാമ്പലൂരാണ് അഭിനന്ദിന്റെ കുടുംബം. അച്ഛന്‍ തങ്കരാജ്, അഭിനന്ദ് അറിയിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലുള്ള കോളേജിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നു. വാര്‍ഡന്‍ ധനുഷ് കൂടെക്കൂടെ ഉപദ്രവിക്കുന്നതായും അന്യായമായ പിഴകള്‍ തുടരെ ഈടാക്കുന്നതായും അഭിനന്ദ് അച്ഛനെ അറിയിച്ചിരുന്നു. 2017 ഫെബ്രുവരി 14 ന് അവസാനമായി വീട്ടിലെത്തിയപ്പോഴും, അഭിനന്ദ് ഇക്കാര്യങ്ങള്‍ അച്ഛനെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. കാര്യങ്ങളെന്തെങ്കിലും ഉണ്ടെങ്കില്‍ നേരിട്ട് ചെന്ന് പരിഹരിക്കാ മെന്നുറച്ച് പുറപ്പെടാനിരിക്കുമ്പോള്‍ 12. 15 ആയപ്പോള്‍ തങ്കരാജിനെ കോളേജ് അധികൃതര്‍ വിളിച്ചറിയിച്ചു; അഭിനന്ദിനെ കാണ്മാനി ല്ലെന്ന്! ഒരു കുട്ടിയെ കാണാതാവുന്നതിനുമാത്രം സുരക്ഷിത മല്ലാത്തിടത്താണോ കോളേജ് സ്ഥാപിച്ചിട്ടുള്ളതെന്ന് തങ്കരാജ് ആരാഞ്ഞെങ്കിലും കോളേജ് അധികൃതര്‍ അതിന് മറുപടിയൊന്നും പറഞ്ഞില്ല. 1. 30 ആയപ്പോഴേക്കും വീണ്ടും ഫോണ്‍വിളി വന്നു; തങ്കാരാജിനോട് ഉടനെ ചെന്നൈയില്‍ കോളേജിലെത്തണമെന്ന്! പേരാമ്പലൂരില്‍ നിന്ന് ചെന്നൈയില്‍ എത്തണമെങ്കില്‍ മണിക്കൂ റുകളോളം ബസ്സില്‍ സഞ്ചരിക്കണം. പെട്ടെന്ന് എത്തുക അസാധ്യ മാണ്. അതിന് തക്ക സംഭവവികാസങ്ങള്‍ എന്താണ് എന്നൊക്കെ തങ്കരാജ് ചോദിച്ചുവെങ്കിലും അതിനും മറുപടിയൊന്നും ലഭിക്കു കയുണ്ടായില്ല. 2.30 ന് വീണ്ടും ഫോണ്‍, ഇത്തവണ കുണ്ട്രത്തൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറാണ് തങ്കരാജിനെ വിളിച്ചത്; തന്റെ മകന്‍ അഭിനന്ദ് മരിച്ചു!

'സമര്‍ത്ഥനായ നീന്തല്‍ക്കാരനാണ് തന്റെ മകന്‍ അഭിനന്ദ്. യാദൃശ്ചികമായി കിണറ്റില്‍ വീണാല്‍പ്പോലും അവന്‍ മരിക്കാ നിടയാകില്ല! കൊന്നശേഷം തന്റെ മകനെ കിണറ്റിലേക്ക് വലിച്ചറിയുകയായിരുന്നു, അത്രക്ക് പരിക്കുകള്‍ അവന്റെ തലക്കും മൂക്കിനും കൊലയാളികള്‍ ഏല്‍പ്പിച്ചിരുന്നു... ഉച്ചക്ക് 1. 30 ന് കണ്ടെടുത്ത മൃതദേഹം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിക്കു ന്നത് വൈകിട്ട് 7 മണിയോടെയാണ്! ഇത്രയും വൈകിയതിനു പിന്നില്‍ ദുരഹതയില്ലേ?' തങ്കരാജ് ചോദിക്കുന്നു.

തന്റെ മകന്റെ മരണത്തിന് ഉത്തരവാദിയായ വാര്‍ഡന്‍ ധനുഷി നെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് തങ്കരാജിന്റെ കുടുംബം ആവശ്യപ്പെട്ടു. പരാതി അംഗീകരിച്ചശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കുണ്ട്രത്തൂര്‍ പൊലീസിന് മൃതശരീരം വിട്ടുകൊടുത്തത്. 

സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്കണമെന്ന് അണ്ണാ യൂണിവേഴ്‌സിറ്റി സായ്‌റാം കോളേജ് അധികൃതരോട് ആവശ്യപ്പെട്ടു. യൂണിവേഴ്‌സി റ്റി രജിസ്ട്രാര്‍ പ്രൊഫ. എസ് ഗണേശന്‍ കേസന്വേഷണത്തിന് ഒരു സമിതിയെ ചുമതലപ്പെടുത്തുമെന്നും പറഞ്ഞു.


Source:www.decancronicle.com
www.dtnext.com