"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 17, തിങ്കളാഴ്‌ച

സാഹോദ ര്യമെന്തെന്ന് പരിശീലി പ്പിക്കാത്തതു കൊണ്ട് ഹിന്ദുമതം ജനാധിപത്യ പരമല്ല.... അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 8. പേജ് 322)

ഡെമോക്രസിയുടെ ഉത്പത്തിയുടെ, അല്ലെങ്കില്‍ അതിന്റെ വിജയകരമായ പ്രവര്‍ത്തനത്തിന്റെ, സാധ്യതകള്‍ പരിശോധിക്കു ന്ന ഒരുവന്‍ ജനങ്ങളുടെ മതത്തിലേക്ക് ചെല്ലുകയും അത് സാഹോ ദര്യം പരിശീലിപ്പിക്കുന്നുണ്ടോ ഇല്ലയോ എന്ന് ചോദിക്കുകയും വേണം. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ ജനാധിപത്യ ഗവണ്മെന്റി ന്റെ സാധ്യതകള്‍ മഹത്താണ്. അങ്ങനെയല്ലെങ്കില്‍ സാധ്യതകള്‍ ശുഷ്‌കമാണ്. മറ്റുഘടകങ്ങള്‍ തീര്‍ച്ചയായും സാധ്യതകളെ സ്പര്‍ശി 








ച്ചേക്കാം. എന്നാല്‍ സാഹോദര്യമില്ലെങ്കില്‍ ജനാധിപത്യം പടുത്തു യര്‍ത്തപ്പെടാനാധാരമായി അവിടെ വേറൊന്നുമില്ല. ഡെമോക്രസി എന്തുകൊണ്ട് ഇന്ത്യയില്‍ വളരുന്നില്ല? അതാണ് മുഖ്യ ചോദ്യം. ഉത്തരം തികച്ചും ലളിതമാകുന്നു. ഹിന്ദുമതം സാഹോദര്യമെന്തെന്ന് പരിശീലിപ്പിക്കുന്നില്ല. പകരം അത് പഠിപ്പിക്കുന്നത് വര്‍ഗങ്ങളായി അഥവാ വര്‍ണങ്ങളായി സമൂഹത്തെ വേര്‍തിരിക്കാനും വേറെ വേറെ വര്‍ഗബോധത്തെ പരിപാലിക്കാനുമാണ്. അത്തരമൊരു സമ്പ്രദായത്തില്‍ ഡെമോക്രസിക്ക് ഇടമെവിടെ?