"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 8, ശനിയാഴ്‌ച

കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപനവും ഗാന്ധിയുടെ ഭീഷണി പാഴിലായതും...!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10 പേജ് 250)

താന്‍ മരണംവരെ ഉപവസിക്കുമെന്ന മുന്നറിയിപ്പ് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചാല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ സ്തംഭനത്തിന് അത് മതിയാകുമെന്നും പ്രത്യേക പ്രാതിനിധ്യത്തിനുവേണ്ടിയുള്ള അധകൃതവര്‍ഗക്കാരുടെ അവകാശവാദം തടയാന്‍ കഴിയുമെന്നും കരുതിയ മി ഗാന്ധി, മുന്നറിയിപ്പു നല്കിയതിനു ശേഷം അക്കാര്യ ത്തില്‍ നിഷ്‌ക്രിയനായിരുന്നു.

1932 ആഗസ്റ്റ് 17 ന് സര്‍ക്കാര്‍ കമ്മ്യൂണല്‍ അവാര്‍ഡിന്റെ വ്യവസ്ഥ കള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്റെ ഭീഷണികൊണ്ട് ഫലമുണ്ടായില്ലെന്ന് മി. ഗാന്ധിക്ക് ബോധ്യമായി. കമ്മ്യൂണല്‍ അവാര്‍ഡിന്റെ വ്യവ സ്ഥകള്‍ പുനപ്പരിശോധിക്കാന്‍ അദ്ദേഹം ആദ്യം ഒരു ശ്രമം നടത്തി.