"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 5, ബുധനാഴ്‌ച

അയിത്തം ഹിന്ദുക്കളുടെ പ്രകൃത്യായുള്ള അഹന്തയെ നിലനിര്‍ത്തുന്നു....!!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 9. പേജ് 121)

അസ്പൃശ്യരെ സംബന്ധിച്ചിടത്തോളം അയിത്തം ദൗര്‍ഭാഗ്യകര മായിരിക്കാം. എന്നാല്‍ ഹിന്ദുക്കള്‍ക്ക് അയിത്തം സൗഭാഗ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. അയിത്തം ഹിന്ദുക്കള്‍ക്ക് ഒരു വര്‍ഗത്തെ നല്കുന്നു. അതുവഴി അവര്‍ക്ക് മറ്റുള്ളവരെ അവജ്ഞയോടെ വീക്ഷിക്കാന്‍ കഴിയുന്നു. ആരുമല്ലാത്തവരെ എന്തെങ്കിലുമൊരു ത്തരാക്കുന്ന സംവിധാനം ഹിന്ദുക്കള്‍ക്കാവശ്യമില്ല. ഓരോരുത്ത രേയും പ്രമുഖവ്യക്തിയാക്കുന്ന സംവിധാനം അവര്‍ക്കാവശ്യമില്ല. അവര്‍ പ്രമുഖവ്യക്തികളും മറ്റുള്ളവര്‍ ആരുമല്ലാത്തവരുമായ സംവിധാനമാണവര്‍ക്കാവശ്യം. അസ്പൃശ്യര്‍ ആരുമല്ലാത്തവരാണ്, അവഗണനീയരാണ്. ഇതിനര്‍ത്ഥം ഹിന്ദുക്കള്‍ പ്രമുഖവ്യക്തികള്‍ ആണെന്നാണ്. അയിത്തം ഹിന്ദുക്കളുടെ പ്രകൃത്യായുള്ള അഹന്തയെ നിലനിര്‍ത്തുന്നു. തങ്ങള്‍ വലിയവരാണെന്ന തോന്നല്‍ അവരിലുണ്ടാക്കുന്നു.