"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 8, ശനിയാഴ്‌ച

മതശാസ നകളെ നിഷേധി ക്കാന്‍ കഴിഞ്ഞാല്‍ ഹിന്ദുവിന് മിശ്രവിവാ ഹത്തിലൂടെ ജാതിഉന്മൂ ലനത്തില്‍ പങ്കാളിയാകാന്‍ കഴിയുന്നു....!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 80, 81)

മിശ്രഭോജനവും മിശ്രവിവാഹവും ഹിന്ദുക്കള്‍ വിശുദ്ധമെന്നു കരുതുന്ന തത്വങ്ങളേയും വിശ്വസങ്ങളേയും നിഷേധിക്കുന്നതാണ്.

എന്റെ അഭിപ്രായത്തില്‍ ഈ ജാതിസങ്കല്പം വളര്‍ത്തിയെടുത്ത അവരുടെ മതമാണ് തെറ്റായിട്ടുള്ളത്. ജാതി ആചരിക്കുന്ന ജനങ്ങളല്ല ശത്രു. മിശ്രഭോജനവും മിശ്രവിവാഹവും നടത്താത്തതിലും അഥവാ വല്ലപ്പോഴുമൊരിക്കല്‍ അവ നടത്തുന്നതിനും ആളുകളെ വിമര്‍ശിച്ചതു കൊണ്ടോ അധിക്ഷേപിച്ചതുകൊണ്ടോ ഒരു കാര്യവു മില്ല. അതുകൊണ്ട് ഉദ്ദിഷ്ടലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയില്ല. യഥാര്‍ത്ഥ വിധി ശാസ്ത്രങ്ങളുടെ വിശുദ്ധിയെപ്പറ്റിയുള്ള വിശ്വാസം 


നശിപ്പിക്കുകയെന്നതാണ്. ജനങ്ങളുടെ വിശ്വസങ്ങളും അഭിപ്രാ യങ്ങളും കരുപ്പിടിപ്പിക്കാന്‍ ഈ ശാസ്ത്രങ്ങളെ തുടര്‍ന്നും അനുവ ദിച്ചാല്‍ വിജയം പ്രതീക്ഷിക്കാനാവില്ല. ശാസ്ത്രങ്ങളുടെ ആധി കാരികതയെ ചോദ്യം ചെയ്യാതിരിക്കുക, അവയുടെ വിശുദ്ധിയിലും അനുശാസനത്തിലും വിശ്വാസമര്‍പ്പിക്കാന്‍ ജനങ്ങളെ അനുവ ദിക്കുക, എന്നിട്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വ രഹിതമാ ണെന്നും ഹീനമാണെന്നും വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുക - ഇതെല്ലാം സാമൂഹിക പരിഷ്‌കരണത്തിന്റെ ഘടക പ്പൊരുത്തമില്ലാത്ത മാര്‍ഗങ്ങളാണ്.