"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 2, ഞായറാഴ്‌ച

അസ്പൃശ്യരെക്കുറിച്ച് ഇന്ത്യയില്‍ ലഭ്യമായ സാഹിത്യത്തിന്റെ അളവ് അരഡസന്‍ ലഘുലേഖകളില്‍ കൂടുകയില്ല...!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 112)

ഹിന്ദുക്കള്‍ ബോധമുള്ളവരാണോ? അസ്പൃശ്യര്‍ അവര്‍ക്കൊരു പ്രശ്‌നമാണെന്ന് അവര്‍ മനസ്സിലാക്കുന്നുണ്ടോ? അതേക്കുറിച്ച് അവര്‍ വ്യാകുലരാണോ? ഈ പ്രശ്‌നം അവരുടെ മനസ്സിനെ മഥിക്കുന്നുണ്ടോ? സത്യം കണ്ടെത്തുന്നതിന് ചില പരീക്ഷണങ്ങള്‍ നടത്തിനോക്കാം. ഈ വിഷയത്തെ സംബന്ധിച്ചുള്ള സാഹിത്യത്തി ന്റെ വലിപ്പമാണ് ഒരു പരീക്ഷണം. അമേരിക്കയിലെ നീഗ്രോകളെ ക്കുറിച്ച് ഇറങ്ങിയിട്ടുള്ള സാഹിത്യത്തിന്റെ വലിപ്പം സ്റ്റാന്‍ഡേര്‍ഡ് അളവായിട്ടെടുക്കാം. നീഗ്രോകളെക്കുറിച്ച് അമേരിക്കയില്‍ പുറത്തുവന്നിട്ടുള്ള സാഹിത്യകൃതികളുടെ എണ്ണം അത്ഭുതപ്പെടു ത്തുന്നതാണ്. നീഗ്രോപ്രവര്‍ത്തനങ്ങളെക്കുറിച്ച് അവിടെ



പുറത്തുവന്നിട്ടുള്ള കൃതികളുടെ യഥാര്‍ത്ഥ ഗ്രന്ഥസൂചിക പതിനായിരക്കണക്കിന് വരുമെന്ന് പറയപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഈ സാഹിത്യത്തിന്റെ അളവ് തിട്ടപ്പെടുത്താനാവില്ല. നീഗ്രോ പ്രശ്‌നം വെള്ളക്കാരെ എത്രകണ്ട് അലോസരപ്പെടുത്തുന്നുണ്ട് എന്നതിന് തെളിവാണ് സാഹിത്യത്തിന്റെ ഈ ബാഹുല്യം. തലമുറകളായി അമേരിക്കയിലെ എല്ലാ വിഭാഗത്തിലും പെട്ട ആളുകളെ ഈ പ്രശ്‌നം അലട്ടിക്കൊണ്ടിരിക്കുകയാണ്. അവര്‍ മതപരമായ ധര്‍മപ്രബോധകര്‍, രാഷ്ട്രീയ ദാര്‍ശനികര്‍, ഭരണതന്ത്ര ജ്ഞര്‍, പരോപകാരതത്പരര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, രാഷ്ട്രീയ ക്കാര്‍, ബിസിനസ്സുകാര്‍, സാധാരണ പൗരന്മാര്‍ എന്നിങ്ങനെ നിരവധി വിഭാഗങ്ങളുണ്ട്.

അസ്പൃശ്യരെക്കുറിച്ച് ഇന്ത്യയില്‍ ലഭ്യമായ സാഹിത്യത്തിന്റെ അളവ് എത്രയാണ്? അരഡസന്‍ ലഘുലേഖകളില്‍ കൂടുകയില്ല.