"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 5, ബുധനാഴ്‌ച

ഹിന്ദുവ്യവസ്ഥാപിത സാമൂഹ്യക്രമം തുടരുന്നുണ്ടെങ്കില്‍ അതിന് കാരണം ഹിന്ദു ഉദ്യോഗസ്ഥന്മാരുടെ പിന്തുണയാണ്...!!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം. 9. പേജ് 126)

ഇന്ത്യയുടെ തലസ്ഥാനം മുതല്‍ ഗ്രാമതലം വരെയുള്ള ഭരണം നടത്തുന്നത് ഹിന്ദുക്കളാണ്. സര്‍വവ്യാപിയായ ദൈവത്തേപ്പോലെ ഹിന്ദുക്കള്‍ കാര്യനിര്‍വഹണരംഗത്ത് സകലം വ്യാപിക്കുകയാണ്, അതിന്റെ എല്ലാ ബ്രാഞ്ചുകളിലും, മുക്കിലും മൂലയിലും, അവരുടെ അധികാരശക്തിയുണ്ട്. പഴയക്രമത്തെ എതിര്‍ക്കുന്നവര്‍ക്ക് രക്ഷപ്പെടാന്‍ യാതൊരു പഴുതുമില്ല. റവന്യൂ, പൊലീസ്, നീതിന്യായം എന്നിങ്ങനെ ഏതുവകുപ്പിലും ഹിന്ദുക്കളാണ് കാര്യനിര്‍വഹണം നടത്തുന്നത്. വ്യവസ്ഥാപിതക്രമം തുടര്‍ന്നും നിലനില്ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം സ്റ്റേറ്റിലെ ഹിന്ദുക്കളായ ഉദ്യോഗസ്ഥന്മാരുടെ അനുസ്യൂതമായ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ്. ഹിന്ദു ഉദ്യോഗസ്ഥന്മാര്‍ കാര്യനിര്‍വഹണം നടത്തുന്നത്, കാര്യങ്ങളുടെ ഗുണദോഷങ്ങള്‍ കണക്കിലെടുത്തുകൊണ്ടൊ ന്നുമല്ല, സ്വന്തം കക്ഷികളില്‍ കണ്ണുവെച്ചുകൊണ്ടാണ്. എല്ലാ വര്‍ക്കും തുല്യനീതിയല്ല അവരുടെ തത്വം. വ്യവസ്ഥാപിത ക്രമത്തിനനുസരിച്ചുള്ള നീതി നടപ്പാക്കുകയാണ് അവരുടെ ലക്ഷ്യം. ഇത് തികച്ചും സ്വാഭാവികമാണ്. കാരണം, വ്യവസ്ഥാപിത സാമൂഹ്യക്രമത്തില്‍ കാര്യനിര്‍വഹണം നടത്തുന്നവര്‍ ഭരണത്തി ലൂടെ വിവിധ വര്‍ഗങ്ങളോടുള്ള അവരുടെ മനോഭാവമാണ് കൈമാറുന്നത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരുടെ അസ്പൃശ്യരോ ടുള്ള പെരുമാറ്റം ഇതിന് നല്ല ദൃഷ്ടാന്തമാണ്.