"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 10, തിങ്കളാഴ്‌ച

ഗാന്ധിയുടെ ജീവന്‍ അദ്ദേഹം പറഞ്ഞതുപോലെ എന്റെ കൈകളിലായിരുന്നു...!!!! അംബേഡ്കര്‍ പറഞ്ഞു....


ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 257, 258)

....അതുകൊണ്ട് ഉപവാസം വലിയൊരു പ്രശ്‌നം സൃഷ്ടിച്ചു; മി. ഗാന്ധിയുടെ ജീവന്‍ എങ്ങനെ രക്ഷപ്പെടുത്താമെന്ന പ്രശ്‌നം. മി. ഗാന്ധിയുടെ ജീവന്‍ രക്ഷിക്കാനുള്ള ഒരേഒരു മാര്‍ഗം, അദ്ദേഹ ത്തിന്റെ മനസ്സാക്ഷിക്ക് പോറലേല്പ്പിക്കാതെ കമ്മ്യൂണല്‍ അവാര്‍ഡില്‍ എങ്ങനെ മാറ്റം വരുത്താമെന്നായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വയമേവ അത് പിന്‍വലിക്കുകയോ, അതില്‍ ഭേദഗതി വരുത്തുകയോ ഇല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജാതിഹിന്ദുക്കളും അസ്പൃശ്യരും പകരം ഒരു ഫോര്‍മുല 


തയാറാക്കുകയാണെങ്കില്‍ അതനുസരിച്ചുള്ള മാറ്റംവരുത്താന്‍ തയാറാണെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരിരുന്നു. വട്ടമേശസമ്മേള നത്തില്‍ അസ്പൃശ്യരുടെ പ്രതിനിധിയായി ഞാന്‍ സംബന്ധിച്ചിരു ന്നതുകൊണ്ട് എന്റെകൂടി അംഗീകാരമില്ലാതെ അസ്പൃശ്യരുടെ സമ്മതത്തിന് സാധുതയുണ്ടാവില്ലെന്ന് അംഗീകരിക്കപ്പെട്ടിരി ക്കുന്നു. സ്വാഭാവികമായും ഒരു നായകനെന്ന നിലക്കും പ്രതിനായകനെന്ന നിലക്കും ഞാന്‍ നോട്ടപ്പുള്ളിയായി മാറി. മി. ഗാന്ധിയുടെ ജീവന്‍ അദ്ദേഹം പറഞ്ഞതുപോലെ എന്റെ കൈകളിലായിരുന്നു.