"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 1, ശനിയാഴ്‌ച

അടിമ ആദരണീയന്‍ പോലുമായിരുന്നു, അവനെ മറ്റുള്ളവര്‍ക്ക് തൊടാമായിരുന്നു....!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 110)

അടിമകളെ സമൂഹത്തിലെ മറ്റുള്ളവരില്‍ നിന്ന് സാമൂഹികമായോ മതപരമായോ വേര്‍തിരിക്കുന്ന യാതൊരു വിടവും ഉണ്ടായിരുന്നില്ല. പുറമെ, അവന്‍ സ്വതന്ത്ര മനുഷ്യനില്‍ നിന്ന് വ്യത്യസ്തനായിരുന്നില്ല, അവന്റെ വസ്ത്രധാരണരീതിയോ, വര്‍ണമോ അവന്റെ സ്ഥിതി വെളിപ്പെടുത്തിയിരുന്നില്ല. സ്വതന്ത്രനായ മനുഷ്യന്‍ കണ്ട അതേ കായികവിനോദങ്ങള്‍ അവനും കണ്ടു. മുനിസിപ്പല്‍ ടൗണുകളിലെ ജീവിതത്തില്‍ അവനും പങ്കുചേര്‍ന്നു. സ്റ്റേറ്റ് സര്‍വീസില്‍ ജോലിക്കാരനായി. സ്വതന്ത്രമനുഷ്യന്‍ ചെയ്തതുപോലെ അവനും വ്യാപാര - വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടു. പുറമേയുള്ള കാര്യങ്ങളില്‍ കാണുന്ന മിഥ്യയായ സമത്വം വ്യക്തിയെ സംബന്ധിച്ചിടത്തോളം 



പലപ്പോഴും നിയമത്തിന്റെ മുന്‍പിലുള്ള യഥാര്‍ത്ഥ അവകാശ ത്തേക്കാള്‍ കൂടുതല്‍ വിലമതിക്കപ്പെടാറുണ്ട്. അടിമയുടേയും സ്വതന്ത്രമനുഷ്യന്റേയും ഇടയില്‍ കാര്യമായ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നതായി തോന്നുന്നില്ല. അടിമയും സ്വതന്ത്രമനുഷ്യനും തമ്മിലുള്ള വിവാഹം സാധാരണയായിരുന്നു. അടിമ എന്ന പദവി അടിമയിലെ മനുഷ്യന് ഒരു കുറച്ചിലായി തോന്നിയിരുന്നില്ല. അടിമ ആദരണീയന്‍ പോലുമായിരുന്നു. അവനെ മറ്റുള്ളവര്‍ക്ക് തൊടാമായിരുന്നു. ഇതിനെല്ലാം കാരണം, റോമന്‍ മതത്തിന് അടിമയോടുണ്ടായിരുന്ന മനോഭാവമായിരുന്നു.