"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 15, ശനിയാഴ്‌ച

ജാതിയുടേയും ജാതിചിന്തയുടേയും അസ്തിത്വം പൂര്‍വകാലസ്മരണകളെ നിത്യഹരിതമാക്കി നിലനിര്‍ത്തുന്നു....!!!! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 61)






ഹിന്ദുക്കള്‍ ഭിന്നജാതികളുടെ ഒരു കൂട്ടം മാത്രമല്ല, സ്വന്തം താത്പര്യ ങ്ങള്‍ക്കുവേണ്ടി തമ്മില്‍ത്തല്ലുന്ന നിരവധി സംഘങ്ങളുടെ കൂട്ടവുമാണ്. ജാതിക്ക് മറ്റൊരു ശോചനീയ വശംകൂടിയുണ്ട്. ഇന്നത്തെ ഇംഗ്ലീഷുകാരുടെ പൂര്‍വികര്‍ റോസ് യുദ്ധങ്ങളിലും കോംവെലിയന്‍ യുദ്ധത്തിലും ഏതെങ്കിലും ഒരു പക്ഷത്തുനിന്നു പടവെട്ടിയവരാണ്. ഒരു പക്ഷത്തുനിന്നു പടപൊരുതിയവരുടെ പിന്മുറക്കാര്‍ക്ക് മറുപക്ഷത്തുനിന്ന് പടപൊരുതിയവരുടെ 








പിന്മുറക്കാരോട് യാതൊരു പകയുമില്ല. അവര്‍ പഴയ ശത്രുത എന്നേ മറന്നുപോയിരിക്കുന്നു. എന്നാല്‍ ഇന്നത്തെ ബ്രാഹ്മണേതരര്‍ക്ക് ഇന്നത്തെ ബ്രാഹ്മണരോട് അവരുടെ പൂര്‍വികര്‍ ശിവജിയെ നിന്ദിച്ചത് പൊറുക്കാന്‍ കഴിയുന്നില്ല. എന്തുകൊണ്ടാണിത്? ജാതിവ്യവസ്ഥകൊണ്ടു തന്നെ. ജാതിയുടേയും ജാതിചിന്തയുടേയും അസ്തിത്വം ഭൂതകാലസ്മരണകളെ നിത്യഹരിതമാക്കി നിലനിറുത്തു കയും ജനങ്ങളുടെ ഐക്യത്തെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നു.