"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 14, വെള്ളിയാഴ്‌ച

മനുഷ്യര്‍ സമൂഹ മായിത്തീ രുന്നതെ ങ്ങനെ? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 59)

മനുഷ്യര്‍ അടുത്തടുത്ത് ജീവിക്കുന്നു എന്നതുകൊണ്ട് ഒരു സമൂഹമായിത്തീരുന്നില്ല. മറ്റുള്ളവരില്‍ നിന്ന് മയിലുകള്‍ക്കകലെ കഴിയുന്നു എന്നതുകൊണ്ട് സമൂഹത്തിലെ ഒരംഗം അംഗമല്ലാതാകു ന്നില്ല. സ്വഭാവത്തിലും ആചാരത്തിലും വിശ്വാസത്തിലും ചിന്താരീതിയിലുമുള്ള സമാനതമാത്രം പോരാ മനുഷ്യനെ ഒരു സമൂഹമാക്കിത്തീര്‍ക്കാന്‍. ഇഷ്ടികകള്‍ മാറ്റിവെക്കുന്നതുപോലെ ഭൗതികവസ്തുക്കള്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റിക്കൊണ്ടു 






പോകാം. അതുപോലെ ഒരു മനുഷ്യസംഘത്തിന്റെ സ്വഭാവവും ആചാരവും വിശ്വാസവും ചിന്താരീതിയും മറ്റൊരു സംഘത്തിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ കഴിയും. അങ്ങനെ രണ്ടു സംഘ ങ്ങള്‍ക്കിടയില്‍ ഒരു സമാനത പ്രത്യക്ഷമായെന്നു വരാം. സംസ്‌കാ രം അന്തര്‍വ്യാപനത്തിലൂടെ സംക്രമിക്കുന്നു. അതുകൊണ്ടാണ് പല പ്രാകുത ഗോത്രവര്‍ഗങ്ങളിലും അവര്‍ അടുത്തടുത്ത താമസക്കാര ല്ലെങ്കിലും സ്വഭാവത്തിലും ആചാരത്തിലും വിശ്വാസത്തിലും ചിന്താരീതിയിലും സമാനത ദൃശ്യമാകുന്നത്.