"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 2, ഞായറാഴ്‌ച

ഉദ്ധരിക്കപ്പെടേണ്ടത് അസ്പൃശ്യര്‍ മാത്രമോ? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 111)

അസ്പൃശ്യരുടെ പരിതാപകരമായ അവസ്ഥകണ്ട് 'അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണം' എന്നു പറയാറുണ്ട്. എന്നാല്‍ പ്രശ്‌നത്തെ ക്കുറിച്ച് താത്പര്യമുള്ള ആരെങ്കിലും 'ഹിന്ദുക്കളില്‍ മാറ്റമുണ്ടാകാന്‍ നമുക്കെന്തെങ്കിലും ചെയ്യാം' എന്ന് പറഞ്ഞു കേള്‍ക്കാറില്ല. ഉദ്ധരിക്കപ്പെടേണ്ടത് ആവശ്യമായും അസ്പൃശ്യരാണ് എന്ന ചിന്താഗതിയാണ് ഇതിന്റെ പിന്നിലുള്ളത്. അതായത്, അയിത്തം ഉണ്ടാകാന്‍ കാരണം, അസ്പൃശ്യന്റെ ദുര്‍വൃത്തതയാണ്, അവന്റെ അവസ്ഥക്ക് കാരണം അവന്‍തന്നെയാണ് എന്ന മോനഭാവം. ഏതെങ്കിലും ദൗത്യം ഏറ്റെടുക്കുന്നെങ്കില്‍ അത് അസ്പൃശ്യരുടെ ഉദ്ധാരണമായിരിക്കണം: ഹിന്ദുവിനുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടതായിട്ടില്ല; അവന്റെ മനോഗതിയിലും പെരുമാറ്റത്തിലും നീതിനിഷ്ഠയിലും ഒരു കുഴപ്പവുമില്ല; അവന്‍ പരിപൂര്‍ണനാണ്; അവന് ഒരു കുഴപ്പവുമില്ല, അവന്‍ പാപിയുമല്ല - അങ്ങനെ പോകുന്നു വാദഗതി.