"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 8, ശനിയാഴ്‌ച

കമ്മ്യൂണല്‍ അവാര്‍ഡ് അസ്പൃശ്യര്‍ക്ക് ലഭിക്കാതിരുന്നതിന് കാരണം ഗാന്ധിയുടെ എതിര്‍പ്പ്...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 247)

മതന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കമ്മ്യൂണല്‍ അവാര്‍ഡ് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു, അനൈക്യത്തിന്റേയും മത്സര ത്തിന്റേയും മുറിപ്പാട് ഉണങ്ങിക്കഴിഞ്ഞു. എന്നാല്‍ അസ്പൃശ്യരെ സംബന്ധിച്ചിടത്തോളം അത് ഉണങ്ങാതെ അവശേഷിക്കുന്നു. അതുണങ്ങാന്‍ മി. ഗാന്ധി അനുവദിക്കുകയില്ല. വട്ടമേശ സമ്മേള നത്തില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവന്ന മി. ഗാന്ധിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ തുറുങ്കിലടച്ചു. യെര്‍വാദാ ജയിലില്‍ അടക്കപ്പെട്ടു വെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ച പ്രത്യേക പ്രാതിനിധ്യ മെന്ന അവകാശം അനുഭവിക്കുന്നതില്‍നിന്ന് അസ്പൃശ്യരെ 




തടയേണ്ടതുണ്ടെന്ന കാര്യം മി. ഗാന്ധി മറന്നില്ല. ഈ അവകാശം അസ്പൃശ്യര്‍ക്ക് നല്കുകയാണെങ്കില്‍ താനതിനെ തന്റെ ജീവന്‍ നല്കിയും ചെറുക്കുമെന്ന ഭീഷണി വകവെക്കാതെ ബ്രിട്ടീഷ് സര്‍ക്കാര്‍ അസ്പൃശ്യര്‍ക്ക് അത് നല്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതുകൊണ്ട് തന്നെ തടവിലാക്കിയ അതേ ബ്രിട്ടീഷ് സര്‍ക്കാരുമാ യി ഇതുസംബന്ധിച്ച് കത്തിടപാടുകള്‍ നടത്താന്‍ ഏറ്റവും കാലെയുള്ള അവസരം അദ്ദേഹം പ്രയോജനപ്പെടുത്തി.