"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 19, ബുധനാഴ്‌ച

ദലിതുകള്‍ അടിച്ച മര്‍ത്തപ്പെ ട്ടതെങ്ങനെ? കഴിവില്ലാ ത്തവരായ തെങ്ങനെ? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 74)

ആര്‍ക്കുവേണമെങ്കിലും അവരെ മെക്കിട്ടുകേറുവാന്‍ കഴിയു മായിരുന്നു. ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ അവര്‍ക്ക് വിദ്യാഭ്യാ സം നേടാന്‍ കഴിഞ്ഞില്ല. അവരുടെ രക്ഷയെപ്പറ്റി അറിയാനോ ചിന്തിക്കാനോ അവര്‍ക്കു കഴിഞ്ഞില്ല. അധഃസ്ഥിതരായിക്കഴിയാന്‍ വിധിക്കപ്പെട്ട അവര്‍ രക്ഷാമാര്‍ഗം അറിയാതെ, രക്ഷോപായങ്ങ ലില്ലാതെ നിത്യമായ അടിമാവസ്ഥയുമായി പൊരുത്തപ്പെട്ടു. അടിമത്തത്തെ അവ്യവഛേദ്യമായ വിധിയെന്നു കരുതി സ്വീകരി ക്കുകയായിരുന്നു. യൂറോപ്പില്‍പ്പോലും ബലവാന്മാര്‍ ദുര്‍ബലരെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് അറപ്പുതോന്നി പിന്തിരിഞ്ഞിട്ടില്ല. 


എന്നാല്‍ അവിടെ ബലവാന്മാര്‍ ദുര്‍ബലരെ നിസ്സഹായരാക്കാന്‍, ഇന്ത്യയിലെ ഹിന്ദുക്കള്‍ ചെയ്തതുപോലെ, ചതിപ്രയോഗം നടത്തി യിട്ടില്ല. ബലവാന്മാരും ദുര്‍ബലരും തമ്മില്‍ ഉഗ്രമായ സാമൂഹിക പോരാട്ടം യൂറോപ്പില്‍ നടന്നിട്ടുണ്ട്. അവിടെ ദുര്‍ബലര്‍ക്ക് അവരുടെ സൈനികസേവന സ്വാതന്ത്യത്തില്‍ ശാരീരികായുധവും രാഷ്ട്രീ യായുധവും വിദ്യാഭ്യാസത്തില്‍ ധാര്‍മികായുധവും ഉണ്ടായിരുന്നു. ഉയിര്‍ത്തെഴുന്നേല്പിനുവേണ്ടിയുള്ള ഈ മൂന്ന് ആയുധങ്ങളും ദുര്‍ബലര്‍ക്ക് നിഷേധിക്കാന്‍ ബലവാന്മാര്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ ഈ ആയുധങ്ങള്‍ ഇന്ത്യയിലെ ദുര്‍ബലര്‍ക്ക് നിഷേധിക്കപ്പെട്ടു. ചാതുര്‍വര്‍ണ്യത്തേക്കാള്‍ അധമതരമായ ഒരു സാമൂഹികക്രമം വേറെ ഉണ്ടാകാനില്ല. അത് ജനങ്ങളെ സഹായകപ്രവര്‍ത്തനത്തിനു കഴിവില്ലാത്തവരാക്കുന്നു; അവരെ തളര്‍ത്തിക്കളയുന്നു; അവരെ വികലാംഗരാക്കുന്നു. അതിശയോക്തിയല്ലിത്. ചരിത്രത്തില്‍ വേണ്ടത്ര തെളിവുകള്‍ ദൃശ്യമാണ്.