"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 3, തിങ്കളാഴ്‌ച

അപകടത്തില്‍ പെട്ട ഒരു മനുഷ്യജീവന്‍ രക്ഷിക്കാന്‍ പോലുമുള്ള മനസ്സാക്ഷി ഹിന്ദുക്കള്‍ക്കില്ല...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 113)

1926 മാര്‍ച്ച് 5 ന് 'പ്രതാപ്'ല്‍ വന്ന വാര്‍ത്ത: 'ഫെബ്രുവരി 23 പകല്‍ 11 മണിക്ക് ലക്‌നൗവിലെ ബീഗം ഗഞ്ചില്‍ ഭൂമി കുഴിച്ചുകൊണ്ടിരുന്ന 13 പേര്‍ ഖനിയിടിഞ്ഞ് മണ്ണിനടിയിലായി. മണ്ണ് നീക്കം ചെയ്ത് 6 സ്ത്രീകളേയും ഒരാണ്‍കുട്ടിയേയും രക്ഷപ്പെടുത്തി. അതില്‍ മിര്‍പ്പൂരില്‍പ്പെട്ട ഒരു സ്ത്രീ മത്രമേ ജീവിച്ചുള്ളൂ. മാരകമായി പരിക്കേറ്റ അവരുടെ നില അതീവഗുരുതരമായിരുന്നു. അവരെ കിടത്താന്‍ ഒരു കട്ടില്‍ ന്‌ല്കാന്‍ ബീഗംഗഞ്ചിലെ ഹിന്ദുക്കള്‍ തയാറായില്ല. അവര്‍ അസ്പൃശ്യസ്ത്രീയായതായിരുന്നു കാരണം. അവസാനം മുസ്ലീം ആയ ഒരാള്‍ ആണ് കട്ടില്‍ നല്‍കിയത്. സ്ത്രീയെ അവരുടെ വീട്ടില്‍ എത്തിക്കുന്നതിന് ഒരൊറ്റ ഹിന്ദുവും തയാറായില്ല. ഒടുവില്‍ അവരെ വീട്ടിലെത്തിക്കാന്‍ ഒരു തൂപ്പുകാരനെ വിളിക്കേണ്ടിവന്നു.'