"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 16, ഞായറാഴ്‌ച

ആദിവാസികളെ പരിഷ്‌കരിക്കാന്‍ ഒരിക്കലും ഒരു ഹിന്ദു തയാറല്ല...!!!!


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 62)

ആദിവാസികളെ പരിഷ്‌കൃതരാക്കുക എന്നുവെച്ചാല്‍ അവരെ സ്വന്തമായി കരുതുകയും അവര്‍ക്കിടയില്‍ ജീവിക്കുകയും അവരില്‍ സഹജാവബോധം വളര്‍ത്തുകയും, ചുരുക്കത്തില്‍ അവരെ സ്‌നേഹിക്കുകയും ചെയ്യുകയെന്നതാണ്. ഇത് ചെയ്യാന്‍ ഒരുവന് കഴിയുന്നതെങ്ങനെ? ജീവിതം മുഴുവന്‍ സ്വന്തം ജാതിയുടെ സ്രക്ഷണവ്യഗ്രതയാണയാള്‍ക്ക്. ജാതിയാണ് അയാള്‍ക്ക് വിലപ്പെട്ട സമ്പത്ത്. ഏതുതരത്തിലും അത് സംരക്ഷിക്കണം. വൈദികകാല ത്തെ അനാര്യന്മാരുടെ അവശിഷ്ടങ്ങളായ ആദിവാസികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകവഴി തന്റെ ജാതി നഷ്ടപ്പെടുത്താന്‍ 





ഒരു ഹിന്ദു ഒരുക്കമല്ല. അധഃകൃതരോടുള്ള കര്‍ത്തവ്യബോധം ഗ്രഹിക്കാന്‍ ഒരു ഹിന്ദുവിന് സാധ്യമായിരുന്നു. എന്നാല്‍ ഈ കര്‍ത്തവ്യബോധത്തിന് സ്വന്തം ജാതിസംരക്ഷണത്തിന്റെ കര്‍ത്തവ്യബോധത്തെ കവച്ചുവെക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ഹിന്ദുക്കള്‍ അവരുടെ നാഗരികതക്കു നടുവില്‍ മൃഗതുല്യരായവരെ മൃഗതുല്യരായിത്തന്നെ അവശേഷിപ്പിക്കു കയും അതില്‍ ലജ്ജയോ പശ്ചാത്താപമോ തോന്നാതിരിക്കുകയും ചെയ്യുന്നതിന്റെ കാരണം ജാതിപ്രേമം തന്നെ.