"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

ഒരുവന്റെ ജന്മം തന്നെ അവനുള്ള കഴിവിനെ നിശ്ചയി ക്കുന്ന താഴിലാളി വ്യവസ്ഥ, അത് നിര്‍മിച്ച ജാതിവ്യ വസ്ഥക്കു തന്നെ അപകടമാണ്....!!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 55)

സ്വന്തം ജീവിതവൃത്തി ഏതെന്ന് കണ്ടെത്താനും നിലനിര്‍ത്താനും പോന്ന തലത്തിലേക്ക് ഒരു വ്യക്തിയുടെ കഴിവുകള്‍ വികസിപ്പി ക്കുക എന്ന ധര്‍മമാണ് സാമൂഹികവും വൈയക്തികവുമായ കര്‍മക്ഷമത ആവശ്യപ്പെടുന്നത്. ഈ തത്വം ജാതിവ്യവസ്ഥയില്‍ ലംഘിക്കപ്പെടുന്നു. വ്യക്തികള്‍ക്കു മുന്‍കൂറായി ജോലി ഏല്പിച്ചു കൊടുക്കാനുള്ള ഒരു ശ്രമം അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. വ്യക്തികള്‍ തെരഞ്ഞെടുക്കപ്പെടുന്നത് പരിശീലനം സിദ്ധിച്ച മൗലികമായ കഴിവുകളുടെ അടിസ്ഥാനത്തിലല്ല; മാതാപിതാ ക്കളുടെ സാമൂഹ്യ പദവിയുടെ അടിസ്ഥാനത്തിലാണ്. മറ്റൊരു വീക്ഷണകോടിയില്‍, തൊഴിലിന്റെ ഈ അടരുകള്‍ ജാതിവ്യവ സ്ഥയുടെ അടിസ്ഥാനത്തിലാണെന്നു കാണാം. അത് തികച്ചും ഹാനികരമാണുതാനും. വ്യവസായം ഒരിക്കലും നിശ്ചലമല്ല. അത് സത്വരവും ആകസ്മികവുമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊ ണ്ടിരിക്കും. അത്തരം മാറ്റങ്ങള്‍ക്കൊപ്പം സ്വന്തം തൊഴിലില്‍ മാറ്റം വരുത്താന്‍ ഒരു വ്യക്തിക്കു സ്വാതന്ത്ര്യമുണ്ടായിരിക്കണം. മാറിവ രുന്ന സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാന്‍ സ്വാതന്ത്ര്യമില്ലെങ്കില്‍ അയാള്‍ക്ക് ഉപജീവനം തന്നെ അസാധ്യമായിത്തീരും. പാരമ്പര്യസി ദ്ധമല്ലാത്ത തൊഴിലുകള്‍ സ്വീകരിക്കാന്‍ ജാതിവ്യവസ്ഥ ഹിന്ദുക്ക ളെ അനുവദിക്കുന്നില്ല. സ്വന്തം ജാതിക്കു നീക്കിവെക്കപ്പെട്ടതല്ലാത്ത പുതിയ തൊഴിലുകള്‍ ഏറ്റെടുക്കാന്‍ പറ്റാറ്റാതെ ഒരു ഹിന്ദു പട്ടിണി കിടക്കേണ്ടി വരുന്നതിന്റെ കാരണം ജാതിവ്യവസ്ഥയില്‍ കണ്ടെത്താം.