"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

ഹച്ചംഗി പ്രസാദ്: പ്രതികര ണശേഷി യാണ് പ്രതിഭ യുടെ ഉരകല്ല്


മധ്യകര്‍ണാടകയിലെ ദാവണ്‍ഗെരെ യൂണിവേഴ്‌സിറ്റിയില്‍ ജേര്‍ണലിസം ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ഹച്ചംഗി പ്രസാദ് എന്ന 23 കാരന് ജാതിഹിന്ദുക്കളില്‍ നിന്നുള്ള മര്‍ദ്ദനവും വധഭീഷണയും നേരിടുകയുണ്ടായി. ദാവണ്‍ഗെരെ ജില്ലയില്‍ ഉള്‍പ്പെടുന്ന സന്തേബെന്നൂര്‍ നാട്ടിന്‍പുറത്തെ കര്‍ഷക ത്തൊഴിലാളികളായ ദലിത് അച്ഛനമ്മമാരുടെ മകനായ ഹച്ചംഗി പ്രസാദ് പട്ടികജാതി/വര്‍ഗ വിദ്യാര്‍ത്ഥികളള്‍ക്കുള്ള ഹോസ്റ്റലില്‍ താമസിച്ചാണ് പഠനം തുടര്‍ന്നിരുന്നത്. കൊലചെയ്യപ്പെട്ട മറ്റൊരു എഴുത്തുകാരനും മനുഷ്യാവകാശപ്രവര്‍ത്തകനുമായിരുന്ന, എം എം കല്‍ബുര്‍ഗിയുടെ ജന്മസ്ഥലമായ ധര്‍വാദില്‍ നിന്നും 100 കി. മീ മാത്രം അകലെയാണ് ദാവണ്‍ഗെരെ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത്. 2015 ഒക്ടോബര്‍ 25 നാണ് ഹച്ചംഗി പ്രസാദിന് നേരെ ആക്രമണമുണ്ടായത്.

അതിരാവിലെ ഹോസ്റ്റലിലെത്തിയ ഒരാള്‍, വീട്ടിലുള്ള അമ്മക്ക് ഹൃദ്രോഗം പിടിപെട്ടുവെന്നും ഉടനെ തന്റെ കൂടെ നാട്ടിലേക്ക് പുറപ്പെടണമെന്നും പറഞ്ഞ് ഹച്ചംഗി പ്രസാദിനെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പക്ഷെ അറിയിച്ചതിന് വിരുദ്ധമായി, വന്നയാള്‍ പ്രസാദിനെ ഹോസ്റ്റല്‍ പരിസരത്തെ ആളൊഴിഞ്ഞ ഒരിടത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത്. അവിടെ കൂടിനിന്നിരുന്ന എട്ട് - പത്തു പേരടങ്ങുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രസാദിനെ വളഞ്ഞുവെച്ച് ആക്രമിച്ചു. ആദ്യം അവര്‍ കുങ്കുമം വാരിയെടുത്ത് പ്രസാദിന്റെ മുഖത്തു തേച്ചു. തലേവര്‍ഷം പുറത്തിറങ്ങിയ തന്റെ കവിതാസമാഹാരമായ 'അന്തരാഗ്നി' (Odala Kichchu - The Fire Within) ഹിന്ദുമത വികാരങ്ങളെ വ്രണപ്പെടുത്തുന്നു വെന്നാക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം. അക്കൂട്ടത്തിലൊരാള്‍, കഠാര ഊരി നിവര്‍ത്തിപ്പിടിച്ചുകൊണ്ട്, ഇനി ഹിന്ദുക്കളെക്കുറിച്ച് ഒരക്ഷരം എഴുതിപ്പോയാല്‍ പ്രസാദിന്റെ എല്ലാവിരലുകളും മുറിച്ചുകളയു ന്നതാണെന്നും ഭീഷണിപ്പെടുത്തി. 'നീയൊക്കെ ദലിതരായി പിറന്നത് മുജ്ജന്മത്തില്‍ ചെയ്ത പാപം നിമിത്തമാണ് എന്നൊരു പുതിയ പാഠം ഓര്‍മപ്പെടുത്തിക്കൊണ്ടാണ് അവര്‍ പിരിഞ്ഞത്. പ്രസാദ് പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.

കൊലപാതകശ്രമത്തിന് ഐപിസി 307 വകുപ്പ് പ്രകാരവും 1989 ലെ പട്ടികജാതി/വര്‍ഗ അതിക്രമ നിരോധനനിയമമനുസരിച്ചും ഹച്ചംഗി പ്രസാദിനെ ആക്രമിച്ച 'അജ്ഞാതര്‍'ക്കെതിരെ പൊലീസ് കേസെടുത്തു. 

പ്രസാദിന് 22 വയസുള്ളപ്പോഴാണ് തന്റെ ആദ്യ കവിതാസമഹാര മായ 'ഒദല കിച്ചു' (അന്തരാഗ്നി) പ്രസിദ്ധപ്പെടുത്തുന്നത്. ജന്മനാടായ സന്തേബെന്നൂര്‍ ഗ്രാമത്തില്‍ ദലിത് കുട്ടികളെ പള്ളിക്കൂടത്തില്‍ ചേര്‍ക്കുക പതിവില്ലായിരുന്നു. അച്ഛനമ്മമാരോടൊപ്പം അടിമപ്പ ണിക്ക് പറഞ്ഞയക്കപ്പെടുകയായിരുന്നു പതിവ്. പാടത്ത് അടിമപ്പ ണി ചെയ്യുന്നതിന് പുറമേ, ദലിതുകള്‍ കടുത്ത ജാതിപീഡയേല്ക്കു കയും കൊടിയ അനീതികള്‍ക്കിരയാകുകയും ചെയ്യുമായിരുന്നു. ആ അടിമപ്പാളയത്തില്‍ നിന്നും പറത്തുചാടിയ ഹച്ചംഗി പ്രസാദിന്, അങ്ങനെ രക്ഷപ്പെട്ടെത്തുന്ന ദലിത് കുട്ടികള്‍ക്കുവേണ്ടിയുള്ള വിദ്യാകേന്ദ്രത്തില്‍ (Chinnara Angala) നിന്നും നന്നായി വിദ്യാഭ്യാസം ചെയ്യാനുള്ള അവസരം ലഭിച്ചു. കുട്ടിക്കാലത്ത് പ്രസാദ് നേരിട്ട തപിപ്പിക്കുന്ന അനുഭവങ്ങളുടെ ലിഖിത രേഖയാണ് 'അന്തരാഗ്നി' എന്ന കവിതാസമാഹാരം. 

2014 ഏപ്രിലില്‍ മനുഷ്യാവകാശചിന്തകനായ കെ എസ് ഭഗവാനാണ് 'അന്തരാഗ്നി' പ്രകാശനം ചെയ്തത്. തദവസരത്തില്‍ കെ എസ് ഭഗവാന്‍ ചെയ്ത പ്രസംഗം ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തി എന്നാ രോപിച്ചു കൊണ്ട് അദ്ദേഹത്തിന് നേരേയും ജാതിഹിന്ദുക്കള്‍ വധഭീഷണി മുഴക്കിയിരിക്കുകയാണ്. അന്നു മുതല്ക്കാണ് ഹച്ചംഗി പ്രസാദും വധഭീഷണിയുടെ നിഴലിലായത്. 

മുജ്ജന്മത്തില്‍ പാപം ചെയ്തവരാണ് ദലിതരായി പിറക്കുന്നതെന്നാണ് ജാതിഹിന്ദുക്കളുടെ വാദം. ഒരു വാദത്തിനുവേണ്ടിപ്പോലും അംഗീകരിക്കാന്‍ വയ്യാത്തത്രയും യുക്തിഹീനമാണ് ഈ പല്ലവി. അപ്പോള്‍ ജാതിഹിന്ദുക്കളായി പിറക്കുന്നവര്‍ മുജ്ജന്മസുകൃതി കളോ? മുജ്ജന്മപാപികളും മുജ്ജന്മസുകൃതികളും മാറിയും മറിഞ്ഞു മാണോ സംഭവിക്കുന്നത്? അതോ സ്ഥിരമായി പാപം ചെയ്യുന്നവര്‍ എല്ലാ ജന്മത്തിലും പാപികളായും സ്ഥിരമായി സുകൃ തം ചെയ്യുന്നവര്‍ എല്ലാ ജന്മത്തിലും സുകൃതികളായും പിറവികൊ ള്ളുകയാണോ പതിവ്? അങ്ങനെയെങ്കില്‍ മുജ്ജന്മസുകൃതികള്‍ എന്നവകാശപ്പെടുന്നവര്‍ മനുഷ്യനെ ജീവനോടെ ചുട്ടെരിക്കുകയും അംഗഭംഗംവരുത്തി ജീവച്ഛവമാക്കുകയും ചെയ്യുന്നത് അവര്‍ ചെയ്യുന്ന സത്കര്‍മങ്ങളാണോ? അവര്‍ അടുത്ത ജന്മത്തിലും സത്കര്‍മികളായി തുടരുമോ?

ഒരുവന് ലഭിക്കുന്ന അധിഗമാനുഭവങ്ങളുടെ (Learning Experience) അനന്തരഫലമാണ് ഒരു പ്രതിഭാസൃഷ്ടി എന്നതില്‍ തര്‍ക്കമില്ല. ആ അനുഭവങ്ങള്‍ തപിപ്പിക്കുതായാല്‍ അതിനോടുള്ള കടുത്ത പ്രതികരണങ്ങളാകും സാധാരണയായി രചനയില്‍ പ്രതിഫലിക്കുക. ക്രൗഞ്ചമിഥുനങ്ങളില്‍ ഒന്നിനെ വധിക്കുന്ന വേടന്‍ വാത്മീകിക്ക് നല്കിയ അനുഭവം തപിപ്പിക്കുന്നതായിരുന്നു. ആ അനുഭവത്തോടു ള്ള പ്രതികരണമായാണ് 'യത് ക്രൗഞ്ചമിഥുനാത് ഏകമവധീ കാമമോഹിതം' എന്ന വരികള്‍ പൊട്ടിപ്പുറപ്പെടാനിടയായതെന്ന് ജാതിഹിന്ദുക്കള്‍ സമ്മതിക്കുന്നുണ്ട്. ഹച്ചംഗി പ്രസാദ് എന്ന ദലിത നും നേരിട്ടഅനുഭവങ്ങള്‍ തപ്തമായതുകൊണ്ടാണ് സര്‍ഗരചനയില്‍ അതിനോടുള്ള എതിര്‍പ്പ് പ്രതിഫലിച്ചു കണ്ടത്. ആരാണോ അനുഭവിപ്പിച്ചത്, അവരുടെ നേര്‍ക്കാണ് ആ പ്രതികരണങ്ങള്‍ ഊന്നിനില്ക്കുന്നത്. രചയിതാവിന്റെ കൈവെട്ടിക്കളഞ്ഞാല്‍ പ്രതികരണം അവസാനിപ്പിക്കാം എന്ന് വ്യാമോഹിക്കുന്നതില്‍പ്പരം മൗഢ്യം വേറെയില്ല. ഇത്തരം അനുഭവങ്ങല്‍ സഹജീവിക്കള്‍ക്ക് കൊടുക്കാതിരിക്കുവാന്‍ ജാതിഹിന്ദുക്കള്‍ തയാറുണ്ടോ എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. അപ്പോള്‍ ഇത്തരം പ്രതികരണങ്ങളും ഇല്ലാതാകും. അംബേഡ്കര്‍ നിരീക്ഷിച്ചു: ഹിന്ദുമതം അയിത്ത ജാതിക്കാര്‍ക്ക് കൊടുംഭീതികള്‍ നിറച്ച ഒരു അറയാണ്. വേദങ്ങള്‍ ശാസ്ത്രങ്ങള്‍ സമൃതികള്‍ കര്‍ക്കശമായ ജാതിനിയമം, ഹൃദയ ശൂന്യമായ 'കര്‍മ' നിയമം, അര്‍ത്ഥശൂന്യമായ ജനനാടിസ്ഥാന ത്തിലുള്ള പദവി എന്നിവയുടെ പവിത്രതയും അപ്രമാദിത്വവും എല്ലാമെല്ലാം ഹിന്ദുക്കള്‍ അയിത്തജാതിക്കാര്‍ക്കെതിരായി കൈക്കൊണ്ട മര്‍ദ്ദനോപാധികളാണ്. അയിത്തജാതിക്കാരുടെ ജീവിതത്തെ വികലമാക്കുകയും പിളര്‍ക്കുകയും വരട്ടുകയും ചെയ്തു ഈ ആയുധങ്ങള്‍. അതിനോടുള്ള അയിത്തജാതിക്കാരുടെ പ്രതികരണം തികച്ചും സ്വാഭാവികമാണ്. (ഡോ. അംബേഡ്കര്‍ സമ്പൂര്‍മകൃതികള്‍. വാല്യം 16. പേജ് 277)

ഹച്ചംഗി പ്രസാദ് എന്ന ദലിത് യുവാവിന് 22 വയസ് മാത്രമുള്ളപ്പോ ഴാണ് ഒരു കവിതാസമാഹാരപുസ്തകം പുറത്തിറക്കുന്നത് എന്നോര്‍ ക്കണം. ആ ചെറുപ്രായത്തില്‍ ഒരു പുസ്തകമിറക്കിയത്, അത്തര മൊരു ബഹുമതി നേടണമെന്നുള്ളതുകൊണ്ടല്ല മറിച്ച്, ഇവിടെ ശ്രദ്ധേയമാകുന്നത് ആ ചെറുപ്രായത്തില്‍ ഒരു ദലിത് പയ്യന്‍ നേരിട്ട അനുഭവതീവ്രതയുടെ ആഴവും പരപ്പും എത്തമാത്രം ഭീതിദമാ യിരുന്നു എന്നതാണ്.


- കണ്ണന്‍ മേലോത്ത് 


Source:Mohit M Rao. thehindu 23.10.2015.