"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

തൊഴിലി ല്ലായ്മ സൃഷ്ടിക്ക പ്പെടുന്നതി നും കാര്യക്ഷ മത ഇല്ലാതാക്കു ന്നതിനും കാരണം ജാതിവ്യ വസ്ഥ തന്നെ...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 55, 56)

തൊഴിലിന്റെ പുനക്രമീകരണം അനുവദിക്കാതിരിക്കുകവഴി ജാതിവ്യവസ്ഥ ഇവിടെ തൊഴിലില്ലായ്മയുടെ മുഖ്യഹേതുവായി ഭവിക്കുന്നു. തൊഴില്‍ വിഭജനത്തിന്റെ ഒരു രൂപമെന്ന നിലയില്‍ ജാതിവ്യവസ്ഥക്കു മറ്റൊരു ദോഷംകൂടിയുണ്ട്. ജാതിവ്യവസ്ഥയി ലൂടെയുള്ള തൊഴില്‍ വിഭജനം തൊഴിലെടുക്കുന്നവരുടെ ഇഷ്ടമനു സരിച്ചുള്ളതല്ല. വൈയക്തിക വികാരത്തിന്, വൈയക്തികമായ മുന്‍ഗണനക്ക് അതില്‍ സ്ഥാനമില്ല. മുന്‍കൂര്‍വിധിയെന്ന തത്വം മാത്രമാണ് അതിന് അടിസ്ഥാനം. വ്യാവസായികസമൂഹത്തിന്റെ ഏറ്റവും വലിയ ദോഷം അതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ദാരിദ്ര്യവും കഷ്ടപ്പാടുമല്ല, തൊഴിലെടുക്കുന്നവര്‍ക്ക് അവരുടെ തൊഴില്‍ ആകര്‍ഷകമാകുന്നില്ലെന്നതാണ്. അത്തരം തൊഴിലുകളില്‍ നിന്ന് ഒഴിഞ്ഞുമാറാനും വിട്ടുപോകാനും നിരന്തരമായ ആഗ്രഹം തൊഴിലാളികളിലുണ്ടാകുന്നു. ഇതിന്റെ മുഖ്യകാരണം അവരില്‍ ഹിന്ദുമതം ദുഷ്‌കീര്‍ത്തിയുടെ നിഴല്‍വിരിക്കുന്നു എന്നതാണ്. മനുഷ്യരുടെ മനസോ ഹൃദയമോ തൊഴിലില്‍ അര്‍പ്പിക്കപ്പെടാ തായാല്‍ കാര്യക്ഷമതയെങ്ങനെ ഉണ്ടാകും? അതിനാല്‍ മനു ഷ്യന്റെ സ്വാഭാവിക ശക്തികളെ പാരതന്ത്ര്യത്തിലാക്കുകയും സാമൂഹിക നിയമങ്ങളുടെ ദുര്‍ഘടാവസ്ഥക്കു വിധേയമാക്കുകയും ചെയ്യുന്നിടത്തോളം ജാതിവ്യവസ്ഥ ഒരു സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ ഹാനികരമാണ്.