"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

കോണ്‍ഗ്ര സിന്റെ ബ്രിട്ടീഷ് വിരുദ്ധ കലാപം എത്തര ത്തിലുള്ള തായിരുന്നു? അംബേഡ്കര്‍ പറഞ്ഞു....!!!!


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 263)

ബഹുജനങ്ങളില്‍ നിന്ന് വലിയൊരു വിഭാഗത്തെ അനുയായികളായി കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്നു എന്നത് നേരാണ്. എന്നാല്‍ ഇന്ത്യക്കാരില്‍ സ്വതസിദ്ധമായിട്ടു ണ്ടായിരുന്ന ബ്രിട്ടീഷ്വിരുദ്ധ മനോഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചവരാ ണവര്‍. ഭക്ഷണവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുടെ വികാരം തന്നെയായിരുന്നു ഇവരുടേതും എന്നതും ശരിതന്നെ. എന്നാല്‍, അവരുടെ വികാരങ്ങളും സാമൂഹികമായി പുരോഗതിപ്രാപിച്ച വസ്തുഉടമ വര്‍ഗത്തിന്റെ വികാരങ്ങളും തമ്മില്‍ പൊരുത്ത പ്പെടുകയില്ലായിരുന്നു. ഈ സമ്പന്നവര്‍ഗമാണ് എക്കാലവും കോണ്‍ഗ്രസിനെ നിയന്ത്രിച്ചുകൊണ്ടിരുന്നത്. ബഹുജനം അവരുടെ വെറും സഹയാത്രികരായിരുന്നു. സമ്പന്നവര്‍ഗത്തിന്റെ വികാരങ്ങളായിരുന്നു കോണ്‍ഗ്രസിന്റെ സ്വഭാവത്തില്‍ എല്ലായ്‌പ്പോഴും ആധിപത്യം പുലര്‍ത്തിയിരുന്നത്. അധികാരം നഷ്ടപ്പെട്ടവരുടെ വികാരങ്ങളായിരുന്നു അവരുടേത്. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഒരു റാഡിക്കള്‍ സംഘടനയല്ലാതിരുന്നതും ഒരു വിപ്ലവസംഘടന മാത്രമായിരുന്നതും.