"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 11, വെള്ളിയാഴ്‌ച

മി. ഗാന്ധി എന്തുകൊണ്ട് അസ്പൃശ്യരുടെ സത്യാഗ്രഹത്തെ പിന്തുണച്ചില്ല.? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 16. പേജ് 230, 231)

1924 നു ശേം 1930 വരെ വെറും ശൂന്യതയാണ്. മി. ഗാന്ധി അയിത്തോച്ചാടന ത്തിനുവേണ്ടി എന്തെങ്കിലും സജീവപ്രവര്‍ത്തനം ഏറ്റെടുത്തതായി തോന്നുന്നില്ല. അയിത്തജാതിക്കാര്‍ക്കു ഗുണകരമാവുന്ന ഒന്നിലും താത്പര്യം കാട്ടിയതായും അറിവില്ല. മി. ഗാന്ധി നിഷ്‌ക്രിയനായിരുന്നപ്പോള്‍ അയിത്തജാതിക്കാര്‍ സത്യാഗ്രഹം എന്നൊരു പ്രസ്ഥാനം തുടങ്ങി. ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം പൊതുകിണറുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും വെള്ളമെടുക്കുന്നതിനുള്ള അവകാശം സ്ഥാപിക്കുക എന്നതാ യിരുന്നു. ബോംബെ പ്രസിഡന്‍സിയിലെ കൊളാബാജില്ലയിലെ മഹദ് പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ചൗദാര്‍ കുളത്തിനു സമീപം നടത്തിയ സത്യാഗ്രഹം പൊതു ജലസ്രോതസ്സുകളില്‍ നിന്ന് വെള്ളമെടുക്കാനുള്ള അവകാശസ്ഥാപനത്തിനു വേണ്ടിയാണ്. ബോംബെ പ്രസിഡന്‍സിയിലെ നാസിക് ജില്ലയിലുള്ള നാസിക്കിലെ കലാരാമക്ഷേത്രത്തിനടുത്തു നടത്തിയ സത്യാഗ്രഹം സംഘടിപ്പിച്ചതു അയിത്ത ജാതിക്കാര്‍ ക്ഷേത്രപ്രവേശനം സ്ഥാപിക്കാനായിരുന്നു. ചെറിയ ചെറിയ സത്യാഗ്ര ഹങ്ങളും നടത്തപ്പെടുകയുണ്ടായി. എന്നാല്‍ മുന്‍ചൊന്ന രണ്ടെണ്ണമായിരുന്നു ഏറ്റവും പ്രധാനം. അവയില്‍ അയിത്തജാതിക്കാരുടേയും അവരുടെ എതിരാളികളായ സവര്‍ണഹിന്ദുക്കളുടേയും പരിശ്രമങ്ങള്‍ കേന്ദ്രീകൃതമായി. അവ ഉയര്‍ത്തിവിട്ട ഒച്ചപ്പാടും ബഹളവും ഇന്ത്യയൊട്ടുക്ക് അലയടിച്ചു. ഈ സത്യാഗ്രഹങ്ങളില്‍ അയിത്തജാതിക്കാരായ ആയിരക്കണക്കില്‍ സ്ത്രീപുരുഷന്മാര്‍ പങ്കെടുത്തു. അയിത്തജാതിക്കാരായ സ്ത്രീകളേയും പുരുഷന്മാരേയും സവര്‍ണഹിന്ദുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഏറെപ്പേര്‍ക്കു പരിക്കേറ്റു. ധാരാളം പേരെ സമാധാനലംഘനം നടത്തി എന്നാരോപിച്ച് ജയിലിലടച്ചു. സത്യാഗ്രഹപ്രസ്ഥാനം ആറുവര്‍ഷം തുടര്‍ന്നു. 1935 ല്‍ നാസിക്കിലെ യോളായില്‍ കൂടിയ ഒരു കോണ്‍ഫറന്‍സില്‍, അയിത്തജാതിക്കാര്‍, അവര്‍ക്ക് സാമൂഹികമായ തുല്യാവകാശങ്ങള്‍ നല്കാന്‍ വിസമ്മതിക്കുന്ന സവര്‍ണ ഹിന്ദുക്കളുടെ മര്‍ക്കടമുഷ്ടികാരണം ഹിന്ദുമതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഈ സത്യാഗ്രഹപ്രസ്ഥാനം കോണ്‍ഗ്രസില്‍നിന്നു സ്വതന്ത്രമായിട്ടാണ് നടത്തപ്പെട്ടത്. അത് നടത്തിയതും അത് സംഘടിപ്പിച്ചതും അതിന് ധനസഹായം നല്കിയതും അയിത്തജാതിക്കാര്‍ തന്നെയായിരുന്നു. എങ്കിലും മി. ഗാന്ധിയുടെ ധാര്‍മിക പിന്തുണ കിട്ടുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. അതുകിട്ടാന്‍ മതിയായ കാരണമുണ്ടായിരു ന്നുതാനും. യാതന സഹിച്ചുകൊണ്ട് എതിരാളികളുടെ മനസ്സലിയിക്കുക എന്ന ഈ സമരായുധത്തിന്റെ പ്രണേതാവ് മി. ഗാന്ധിയായിരുന്നല്ലോ. ഈ ആയുധം ബ്രിട്ടീഷുകാരില്‍ നിന്നും സ്വരാജ് നേടിയെടുക്കാന്‍ എടുത്തു പ്രയോഗിക്കുന്നതിന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതും മി. ഗാന്ധിയായിരുന്നു. സ്വാഭാവികമായും അയിത്തജാതിക്കാര്‍ ഇക്കാര്യത്തില്‍ മി. ഗാന്ധിയുടെ പിന്തുണ പ്രതീക്ഷിച്ചു. അവരുടെ സത്യാഗ്രഹലക്ഷ്യം പൊതുകിണറുകളില്‍ നിന്നു വെള്ളമെടുക്കാനും പൊതുക്ഷേത്ര ങ്ങളില്‍ പ്രവേശിക്കാനുള്ള അവകാശം സ്ഥാപിക്കാനുമായിരുന്നു. പക്ഷെ മി. ഗാന്ധി അവരുടെ സത്യാഗ്രഹത്തിനു പിന്തുണ നല്കിയില്ല. മാത്രമല്ല അതിനെ ശക്തിയായ ഭായില്‍ അപലപിക്കുകയും ചെയ്തു.